Latest news

‘തേപ്പുകാർ’ സൂക്ഷിച്ചോളൂ, രാജ്യത്തെ പുതിയ നിയമത്തെക്കുറിച്ച് നിങ്ങളറിഞ്ഞോ? കിട്ടാൻ പോകുന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പണി

പ്രണയിക്കുന്നതും ബ്രേക്കപ്പ് ആകുന്നതൊന്നും പുതിയ കാര്യമല്ല. ഒരേ സമയം മൂന്നും നാലും പ്രണയങ്ങൾ കൊണ്ടുനടക്കുന്നവർ വരെ നമുക്കിടയിൽ ഉണ്ട്. ഒടുവിൽ നന്നായി 'തേക്കുക'യും ചെയ്യും. ചിലരാകട്ടെ വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികബന്ധത്തിലേർപ്പെടുക വരെ ചെയ്യാറുണ്ട്. ഒടുവിൽ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയും ചെയ്യും. പ്രണയം തകർന്നതിൽ മനംനൊന്തുള്ള ആത്മഹത്യകളും ഇന്ന് കൂടി...

‘ഇടപെടൽ ശ്രദ്ധയോടെ വേണം, കരുതി പ്രതികരിക്കണം’; തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന്റെ ശക്തി വർധിച്ചെന്ന് മുഖ്യമന്ത്രി

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന്റെ ശക്തി വർധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തോടുള്ള പ്രതികരണങ്ങൾ കരുതി വേണമെന്നും പ്രതികരണങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ നടപടികളുടെ തുടര്‍ച്ചകൾ ചര്‍ച്ച ചെയ്യാൻ ചേർന്ന എൽഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം കാര്യവട്ടം ക്യാമ്പസിലെ അക്രമണത്തെ ചൊല്ലി നിയമസഭയിൽ ഇന്ന് വാക്‌പോര് ഉണ്ടായി. മുഖ്യമന്ത്രി...

ഇന്ത്യന്‍ പ്രവാസികള്‍ക്കും സഞ്ചാരികള്‍ക്കും ആശ്വസിക്കാം; യുഎഇയില്‍ UPI ഇടപാട് ഇനി എളുപ്പം

യുഎഇയിലും ഇനി ക്യുആര്‍ കോഡ് അധിഷ്ഠിത യുപിഐ പണമിടപാടുകള്‍ നടത്താനാവും. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ്‌സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ എത്തിക്കുന്ന നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ക്യുആര്‍ കോഡ് അധിഷ്ടിത യുപിഐ പണമിടപാടുകള്‍ യുഎഇയില്‍ എത്തിച്ചിരിക്കുന്നത്. ഇതുവഴി രണ്ട് ലക്ഷത്തോളം പിഒഎസ് ടെര്‍മിനലുകളില്‍ ഇനി...

7 സീറ്റിൽ ഒന്നിൽ പോലും തോൽക്കില്ലെന്ന് വെല്ലുവിളി; വാക്ക് തെറ്റിക്കാതെ മന്ത്രിസ്ഥാനം രാജിവെച്ച് ബിജെപി നേതാവ്

ജയ്പുർ: ബിജെപി നേതാവ് കിരോഡി ലാൽ മീണ രാജസ്ഥാൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. തനിക്ക് ചുമതലയുണ്ടായിരുന്ന ഏഴ് ലോക്‌സഭാ സീറ്റുകളിൽ ഏതെങ്കിലും ഒന്നിലെങ്കിലും തോൽവിയുണ്ടായാല്‍ രാജിവയ്ക്കുമെന്ന് കിരോഡി ലാൽ മീണ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. ജന്മനാടായ ദൗസ ഉൾപ്പെടെയുള്ള സീറ്റുകൾ പാർട്ടിക്ക് നഷ്ടമായതോടെയാണ് 72 കാരനായ കിരോഡി ലാൽ രാജിവച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള...

വാഹനവില ഇനിയും കൂടും, ഡീസൽ വണ്ടികളുടെ കാര്യം കട്ടപ്പുക! വരുന്നൂ ബിഎസ് 7

ബിഎസ് 7 വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കാനും യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങൾ പാലിക്കാനും അടുത്തിടെയാണ് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി രാജ്യത്തെ വാഹന നിർമ്മാതാക്കളോട് ആവശ്യപ്പെട്ടത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2025 മുതൽ നടപ്പിലാക്കാൻ പോകുന്ന യൂറോ 7 മാനദണ്ഡങ്ങൾ പാലിക്കാനാണ് വാഹന നിർമ്മാതാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചത്. ബിഎസ് 7 മാനദണ്ഡങ്ങളെക്കുറിച്ച് സർക്കാരിന്‍റെ...

ഇനിയും പഠിക്കാത്തവര്‍ക്ക് പണി കിട്ടും, പുതിയ നീക്കവുമായി ഗതാഗതമന്ത്രി, വൻ പിഴ വീട്ടിലെത്തും, ഉടൻ നടപ്പിലാക്കും

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരോടുമായാണ് ഗണേഷ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നത്. എംവിഡി ഓഫീസ് പുറത്തുള്ളവര്‍ കൈകാര്യം ചെയ്യരുത് ഉദ്യോഗസ്ഥൻമാരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ പണം തന്നാൽ വാങ്ങരുത്. നിങ്ങളുടെ പിന്നിൽ ഏജന്റുമാരുണ്ട്. നിങ്ങളെ അവരാകും കൈകാര്യം ചെയ്യുക. നമ്മുടെ ഓഫീസുകൾ വെളിയിൽ നിന്നുള്ളവരല്ല കൈകാര്യം...

എംപിയെന്ന നിലയിൽ ഉദ്ഘാടനത്തിന് വിളിക്കേണ്ട, നടനെ വിളിച്ചാൽ മതി, പ്രതിഫലം വാങ്ങും, അത് ട്രസ്റ്റിന്: സുരേഷ് ഗോപി

തൃശൂര്‍: ഞാൻ സിനിമ ചെയ്യുന്നത് തുടരുമെന്നും അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് മുതൽ എട്ട് ശതമാനം വരെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾക്കായി കൊടുക്കുമെന്നും സുരേഷ് ഗോപി. അത്രയും നൽകാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കണ്ടേ. അങ്ങനെ വരുന്ന കാശ് ഇനി വ്യക്തികൾക്കല്ല കൊടുക്കുക. പകരം, ജനങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് അതു...

24 മണിക്കൂറിനിടെ പൊളിഞ്ഞ് വീണത് 3 പാലങ്ങള്‍; വീണ്ടും പാലം തകർന്നു, അന്വേഷണത്തിന് ഉത്തരവിട്ട് ബിഹാര്‍ സർക്കാർ

ദില്ലി:ബിഹാറിൽ വീണ്ടും പാലം പൊളിഞ്ഞു വീണു.സാരണിലെ സിവാൻ ജില്ലയിലെ പാലമാണ് പൊളിഞ്ഞു വീണത് .കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ പാലമാണ് സാരണിൽ പൊളിഞ്ഞു വീഴുന്നത്.ഇതടക്കം 15 ദിവസത്തിനിടയിൽ പത്താമത്തെ പാലമാണ് സംസ്ഥാനത്ത് പൊളിയുന്നത്. പാലങ്ങൾ പൊളിയുന്നത് പതിവ് സംഭവമായതോടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. എല്ലാ പാലങ്ങളുടെയും സുരക്ഷ പരിശോധിക്കണമെന്നും...

പേന തലയിൽ തറച്ചുകയറി; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: പേന തലയിൽ തറച്ചുകയറി അഞ്ച് വയസുകാരി മരിച്ചു. ഭദ്രാദ്രി കോതഗുഡെം ജില്ലയിലാണ് സംഭവം. യു.കെ.ജി വിദ്യാർഥിനിയായ റിയാൻഷിക ആണ് മരിച്ചത്. ജൂലൈ 1നായിരുന്നു സംഭവം. സോഫയിൽ ഇരുന്ന് എഴുതുന്നതിനിടെ കൂട്ടി താഴെ വീഴുകയും കയ്യിലുണ്ടായിരുന്ന പേന തലയിൽ തറച്ചുകയറുകയുമായിരുന്നു. ചെവിക്ക് മുകളിലായായിരുന്നു പേന തറച്ചുകയറിയത്. പേനയുടെ പകുതിയും തല‍യിലേക്ക് ക‍യറിയതായാണ് റിപ്പോർട്ട്. മാതാപിതാക്കൾ ചേർന്ന്...

കുത്തനെ ഉയര്‍ന്ന ടെലികോം നിരക്കുകള്‍ സര്‍ക്കാര്‍ ഇടപെട്ട് കുറയ്ക്കുമോ? ഇതാണ് മറുപടി

ദില്ലി: രാജ്യത്ത് അടുത്തിടെ പ്രധാന മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ റിലയന്‍സ് ജിയോയും എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും (വിഐ) താരിഫ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇരുട്ടടി കിട്ടിയ ആഘാതമാണ് ഇത് സാധാരണക്കാരായ യൂസര്‍മാരിലുമുണ്ടാക്കിയത്. ടെലികോം കമ്പനികളുടെ താരിഫ് വര്‍ധനവിനെതിരെ ഒരുവിഭാഗം യൂസര്‍മാര്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ഇടപെടുമോ കേന്ദ്ര സര്‍ക്കാര്‍? മൊബൈല്‍ താരിഫ് നിരക്ക് വര്‍ധനവില്‍...
- Advertisement -spot_img

Latest News

ഇന്ധനക്ഷാമം വെറും അഭ്യൂഹം; പരിഭ്രാന്തി വേണ്ടെന്ന് എണ്ണക്കമ്പനികൾ, ‘പാനിക് ബയിംഗ്’ ഒഴിവാക്കാൻ നിർദ്ദേശം

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ...
- Advertisement -spot_img