Sunday, December 14, 2025

Latest news

‘കടുവയ്ക്കങ്ങനെ ബീഫ് കൊടുക്കേണ്ട, ഞങ്ങൾ സമ്മതിക്കില്ല ! ‘ പ്രതിഷേധവുമായി ഹിന്ദു ആക്ടിവിസ്‌റ്റുകൾ

ഗുവഹാത്തി : അസമിലെ ഗുവഹാത്തിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന മൃഗശാലയിൽ കടുവകൾക്കും മറ്റും ആഹാരമായി ബീഫ് നൽകുന്നതിനെതിര പ്രതിഷേധം. പശുക്കളെ കൊല്ലുന്നത് എതിർക്കുന്ന ഹിന്ദു ആക്ടിവിസ്റ്റുകളാണ് പ്രതിഷേധവുമായെത്തിയത്. മൃഗശാലയിലെ ജീവികൾക്കായുള്ള ഇറച്ചിയുമായി വന്ന വാഹനം ഇന്ന് പ്രതിഷേധക്കാർ ചേർന്ന് തടയുകയായിരുന്നു. മണിക്കൂറുകളോളം ഇവർ മൃഗശാലയിലേക്കുള്ള പാതകൾ ഉപരോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിന്റെ സഹായം വേണ്ടി വന്നതായും നിലവിൽ...

പൂച്ചക്കുട്ടിയെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു; ദമ്പതികള്‍ക്ക് കിട്ടിയത് കടുവക്കുട്ടിയെയും, ഒടുവില്‍ കുരുക്ക്

പൂച്ചക്കുട്ടിയെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ദമ്പതികള്‍ക്ക് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. സാവന്ന ക്യാറ്റ് ഇനത്തില്‍പ്പെട്ട പൂച്ചയെയാണ് ദമ്പതികള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്. എന്നാല്‍, ലഭിച്ചത് മൂന്നുമാസം പ്രായമായ കടുവക്കുട്ടിയെയാണ്. വളര്‍ത്തു പൂച്ചകളുടേയും കാട്ടുപൂച്ചകളുടേയും സങ്കരയിനമായ സാവന്ന ക്യാറ്റുകളെ 2018-ലാണ് ഓണ്‍ലൈനിലൂടെ ഇവര്‍ ബുക്ക് ചെയ്തത്. ഓര്‍ഡര്‍ വീട്ടിലെത്തിയതിന് പിന്നാലെ പൂച്ചയുടെ രൂപത്തിലെ മാറ്റം കണ്ട്...

“ഹിന്ദു യുവതി മുസ്ലീം കുടുംബത്തില്‍ വന്നത് ലൗജിഹാദ്”; തനിഷ്‌ക ജ്വല്ലറിയുടെ പുതിയ പരസ്യത്തിനെതിരെ ആരോപണവുമായി സംഘപരിവാര്‍ അനുകൂലികള്‍; ടാറ്റയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

തനിഷ്‌ക ജ്വല്ലറിയുടെ പുതിയ പരസ്യം ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജ്വല്ലറിക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ ബഹിഷ്‌കരണ ആഹ്വാനം. ദീപാവലിക്ക് മുന്നോടിയായി തനിഷ്‌ക ജ്വല്ലറി ഇറക്കിയ പുതിയ പരസ്യത്തിന് എതിരെയാണ് ലൗജിഹാദ് ആരോപണവുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദു യുവതിയുടെ ഗര്‍ഭകാല ചടങ്ങുകള്‍ മുസ്ലീംകുടുംബത്തില്‍ നടക്കുന്നതാണ് പരസ്യത്തിലുള്ളത്. ഇതാണ് തീവ്ര ഹിന്ദു ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്....

ജനതാദൾ (എസ് ) ജില്ലാ നേതാവിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കാസർകോട്: ജനതാദൾ .( എസ് ) ജില്ലാ വൈസ് പ്രസിഡൻ്റും എൽഡിഎഫ് മംഗൽപാടി പഞ്ചായത്ത് കൺവിനറുമായ എസ്.എം.എ തങ്ങളുടെ ദേഹവിയോഗത്തിൽ ജനതാദൾ (എസ്) ജില്ലാ കമ്മറ്റി ഓൺലൈനായി ചേർന്ന് അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഡോ. അബ്ദുൽ ഖാദർ അദ്ധ്യക്ഷ്യത വഹിച്ചു. ജനതാദൾ (എസ്) സംസ്ഥാന പ്രസിഡൻ്റ് സി.കെ നാണു എം.എൽ.എ യോഗം...

മദ്രസകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല; മതവിദ്യാഭ്യാസത്തോടൊപ്പം പൊതുവിദ്യാഭ്യാസവും പഠിപ്പിക്കുന്നുണ്ടെന്ന് മുസ്‌ലിം പുരോഹിതര്‍

ദിസ്പൂര്‍: സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മദ്രസകളെല്ലാം അടച്ചുപൂട്ടാനുള്ള അസാം സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി മുസ്‌ലിം പുരോഹിതര്‍. തീരുമാനം ഉറപ്പിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ രണ്ട് വട്ടം ആലോചിക്കണമെന്നും പുരോഹിതര്‍ ആവശ്യപ്പെട്ടു. ”രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കാലം മുതല്‍ മദ്രസകള്‍ അസമില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മദ്രസയില്‍ ചേര്‍ന്നിട്ടുണ്ട്, പലരും ഇതിനകം വിജയിച്ചു. സര്‍ക്കാര്‍ മദ്രസകളെ...

ഹലാല്‍ കശാപ്പ് നിരോധിക്കണമെന്ന് ഹരജി; ജനങ്ങളുടെ ഭക്ഷണ ശീലത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: (www.mediavisionnews.in) മുസ്‌ലിം സമൂഹം പിന്തുടര്‍ന്നുപോരുന്ന ‘ഹലാല്‍’ മൃഗ കശാപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ഹലാല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയുടെ ഉദ്ദേശ്യത്തെ കോടതി ചോദ്യം ചെയ്യുകയും ജനങ്ങളുടെ ഭക്ഷണ ശീലങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ”...

മഞ്ചേശ്വരം മേഖല ടിപ്പേഴ്‌സ് ആൻഡ് വർക്കേഴ്സ് യൂണിയൻ സൂചനാ പണിമുടക്ക് നടത്തി

ഉപ്പള: കോവിഡ് ദുരിത കാലത്തും ടിപ്പർ മേഖലയിലെ തൊഴിലാളികളോട് അധികൃതർ കാണിക്കുന്ന വിവേചനപരവും, ധിക്കാരപരവുമായ നടപടികൾ മൂലം ആത്മഹത്യയിലേക്ക് തള്ളിവിടുന്ന റവന്യൂ, ജിയോളജി, ആർടിഓ, പോലീസ് ഉദ്യോഗസ്ഥൻമാരുടെ നടപടികൾക്കെതിരെ കനത്ത പ്രതിഷേധമുയർത്തി മഞ്ചേശ്വരം മേഖല ടിപ്പർ ഓണേഴ്സ് & വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ സൂചന പണിമുടക്ക് നടത്തി. ഉദ്യോഗസ്ഥ പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ച...

സംസ്ഥാനത്ത് 5930 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 295 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

നാൽപ്പത്തിയഞ്ചാം വയസിൽ പതിനാറാമത്തെ പ്രസവം, അമ്മയ്ക്കും നവജാത ശിശുവിനും ദാരുണാന്ത്യം

ദാമോ: പതിനാറാമത്തെ പ്രസവത്തിൽ നാൽപ്പത്തിയഞ്ചുകാരിയും നവജാത ശിശുവും മരിച്ചു. മദ്ധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. അമ്മയേയും കുഞ്ഞിനെയും രക്ഷിക്കാൻ സാധിച്ചില്ലെന്ന് പ്രദേശത്തെ ആരോഗ്യ പ്രവർത്തകൻ പറഞ്ഞു. 'പഡാജിർ ഗ്രാമത്തിലെ സുഖ്റാനി അഹിർവാർ എന്ന സ്ത്രീ ശനിയാഴ്ചയാണ് അൺകുഞ്ഞിന് ജന്മം നൽകിയത്. വീട്ടിൽവച്ചായിരുന്നു പ്രസവം. ആരോഗ്യനില വഷളായതിനെത്തുടർന്ന് അമ്മയേയും കുഞ്ഞിനെയും ഉടൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി....

വിവരം അവകാശമാക്കിയ നിയമത്തിന് 15 വയസ്; ഉപയോഗിക്കുന്നത് 3 ശതമാനം ജനങ്ങൾ മാത്രം

വിവരം അവകാശമാക്കിയ നിയമത്തിന് ഇന്നേക്ക് പതിനഞ്ചു വയസ്. ഒന്നരപ്പതിറ്റാണ്ടിനിടെ മാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ വിവരാവകാശ നിയമം കേരളത്തിലും ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമായി. അപ്പോഴും ഇതേ നിയമത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ അജ്ഞതയിലേക്ക് വിവരാവകാശ പ്രവർത്തകർ വിരൽ ചൂണ്ടുന്നു. ഒരു വെള്ളക്കടലാസും , പത്തു രൂപയും വില്ലേജ് മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള അധികാര ഇടനാഴിയുടെ താക്കോലായ ഒന്നര പതിറ്റാണ്ട്. 2005...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img