Latest news

ഇൻഷുറൻസ് ഇല്ലാത്ത വാഹന ഉടമകൾ അറിയുക, പിടിവീണാൽ ഫൈനിൽ ഒതുങ്ങില്ല!

തിരുവനന്തപുരം: ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ നിരത്തിൽ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ പിടികൂടിയാൽ പിഴ മാത്രം അടച്ച് പോകാമെന്ന് ഉടമകൾ കരുതണ്ട. ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പിടികൂടിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് കർശന നിർദ്ദേശം പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും കമ്മിഷൻ ഡി ജി പിയോട് ആവശ്യപ്പെട്ടു. 2022...

തലപ്പാടി– ചെങ്കള റീച്ചിൽ 76 ശതമാനം പണി തീർന്നു

കാഞ്ഞങ്ങാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള റോഡ് പണി മഴയായതിനാൽ താത്കാലികമായി നിർത്തി. ചെളിവെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നതും ടാറിങ് ഇളകിപ്പോകുന്നതുമെല്ലാം പണിയെ മന്ദഗതിയിലാക്കിയിരുന്നു. മഴ കനത്തതോടെ പണി നിർത്തി. അതേസമയം പാലം പണിയും റോഡിന്റെ അനുബന്ധ പ്രവൃത്തികളും പുരോഗമിക്കുന്നു. ആദ്യ റീച്ചായ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ഭാഗത്ത് 76 ശതമാനം പണി പൂർത്തിയായി. 26 കിലോമീറ്റർ...

‘എഐ ക്യാമറ ഇനി ഒന്നുമല്ലാതാകും, ജോലി ജനങ്ങൾക്ക് കൈമാറും’

തിരുവനന്തപുരം: പൊലീസും എംവിഡിയും നടത്തിയിരുന്ന പരിശോധനകൾ ജനങ്ങൾക്ക് കൈമാറാൻ പോകുകയാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമലംഘനങ്ങൾ കണ്ടെത്തി ചിത്രീകരിച്ച് അയക്കുന്നതിനായി പുതിയൊരു ആപ്പ് ഉടൻ പുറത്തിറക്കുമെന്നും ഗണേശ് കുമാർ അറിയിച്ചു. പുതിയ പ്രഖ്യാപനത്തിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടായിരിക്കുന്നത്. മന്ത്രിയുടെ വാക്കുകൾ: പൊലീസും...

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) അന്തരിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രകമ്മിറ്റി അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം എട്ടിക്കുളത്തുള്ള വീട്ടില്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി മഹല്ലുകളിലെ ഖാസിയാണ്. ഉള്ളാള്‍ ഉള്‍പ്പെടെ കര്‍ണ്ണാടകയിലെ നിരവധി മഹല്ലുകളിലെയും ഖാസിയാണ്. ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജില്‍...

ഇതാ പാർലെജി പരസ്യത്തിലെ പെൺകുട്ടിയല്ലേ? ആധാർ കാർഡ് എടുക്കാൻ വന്ന സുന്ദരിയെ കണ്ട് ഞെട്ടി എൻറോൾമെൻറ് സെന്ററിലെ ജീവനക്കാർ: വീഡിയോ

കുട്ടിക്കാലത്ത് നമ്മളൊക്കെ ഏറ്റവുമധികം കഴിച്ചിട്ടുള്ള ഒന്നാണ് പാർലെ ജിയുടെ ബിസ്കറ്റ്. ഇതിന്റെ കവർ ചിത്രമായി ഉണ്ടായിരുന്ന കൊച്ചു സുന്ദരിയെ നമ്മളൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടാകും. കഴിഞ്ഞ ദിവസം ആധാർ എടുക്കാൻ വന്ന പെൺകുട്ടിയെ കണ്ടപ്പോൾ ആധാർ എൻറോൾമെൻറ് സെന്ററിലെ ജീവനക്കാർ ഞെട്ടിയതും അതുകൊണ്ട് തന്നെയാണ്. പാർലെ ജിയിലെ പെൺകുട്ടിയുടെ അതെ മുഖ സാദൃശ്യമുള്ള ഒരു കൊച്ചു...

ഞങ്ങളുടെ ഫൈൻ ഇങ്ങനയല്ല, അങ്ങനെയൊന്നും ചെയ്യരുത്, വൻ തട്ടിപ്പാണ്! മുന്നറിയിപ്പുമായി എംവിഡി!

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് പിഴയടക്കാൻ ലഭിക്കുന്ന ഇ-ചെല്ലാൻ്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി മോട്ടോർവാഹനവകുപ്പ്. ഫേസ് ബുക്ക പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ്. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെല്ലാൻ്റെ പേരിൽ വൻ തട്ടിപ്പുകൾ നടക്കുന്നതായും സൂക്ഷിക്കണമെന്നും എംവിഡി പറയുന്നു. ഇതാ പോസ്റ്റിന്‍റെ പൂർണരൂപം...

അത്ര നിസാരക്കാരനല്ല കേട്ടോ ഈ പേപ്പർ! വാഹനത്തിൽ ഇവനില്ലെങ്കിൽ ഇനി ജയിൽവാസം ഉറപ്പ്!

നിങ്ങൾ ഒരു കാർ ഓടിക്കുമ്പോഴോ അല്ലെങ്കിൽ ഏറ്റവും മോശം സാഹചര്യത്തിലോ ആരെയെങ്കിലും മുറിവേൽപ്പിക്കുകയോ മറ്റേയാൾ കൊല്ലപ്പെടുകയോ ചെയ്താൽ എന്ത് സംഭവിക്കും? അത്തരം സാഹചര്യങ്ങളിൽ ഇരകളെ സംരക്ഷിക്കുന്നതിനാണ് സർക്കാർ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി നിർബന്ധമാക്കിയിരിക്കുന്നത്. തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ പിടിക്കപ്പെടുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും 4,000 വരെ പിഴയോ മൂന്ന് മാസം...

ആപ്പിൾ 16 പ്രോ മോഡലുകളിൽ മാറ്റം

ന്യൂയോർക്ക്: ഐഫോൺ 16 പരമ്പരയിലെ പ്രോ മോഡലുകളിൽ ഇനി ക്യാമറ വ്യത്യാസം ഉണ്ടാവില്ല. രണ്ട് മോഡലുകളിലും ക്യാമറ യൂണിറ്റും അതിലടങ്ങിയ ഫീച്ചറുകളും സമാനമായിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. അതിലൊന്നാണ് 5x സൂം. 16 മോഡലിലെ പ്രോ മോഡലുകളിൽ 5x സൂം സജ്ജീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പവർഫുൾ ടെലിഫോട്ടോ സൂം ലെൻസ് വേണമെങ്കിൽ 15 പ്രോ...

10 വര്‍ഷത്തിനിടെ മലബാറില്‍ ആത്മഹത്യചെയ്തത് 44 പോലീസുകാര്‍; കൂടുതല്‍ കാസര്‍കോട്ട്

കോഴിക്കോട്: 10 വര്‍ഷത്തിനിടെ മലബാറിലെ ഏഴുജില്ലകളിലായി ആത്മഹത്യചെയ്തത് 44 പോലീസുകാര്‍. മറ്റുപ്രശ്‌നങ്ങള്‍ക്കൊപ്പം തൊഴിലിടത്തെ മാനസികസംഘര്‍ഷവും കാരണമായി കണ്ടെത്തി. ഉത്തരമേഖല ഐ.ജി. കെ. സേതുരാമന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ കണക്കാണിത്. കൂടുതല്‍ കാസര്‍കോട്ട് ആറുപോലീസുകാരാണ് കാസര്‍കോട് ജില്ലയില്‍ ആത്മഹത്യചെയ്തത്. കോഴിക്കോട് സിറ്റി, തൃശ്ശൂര്‍ റൂറല്‍, മലപ്പുറം,...

‘ദി ലാസ്റ്റ് ടൈം ഈസ് നൗ’; ഡബ്ല്യുഡബ്ല്യുഇയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജോണ്‍ സീന

ടൊറന്റോ: വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയിന്‍മെന്റ് (ഡബ്ല്യുഡബ്ല്യുഇ) ഇതിഹാസം ജോണ്‍ സീന വിരമിക്കല്‍ പ്രഖ്യാപിച്ചു. 2025ഓടെ റിങ്ങിനുള്ളിലെ പോരാട്ടം അവസാനിപ്പിക്കുമെന്നാണ് 16 തവണ ലോകചാമ്പ്യനായ ജോണ്‍ സീന അറിയിച്ചത്. ടൊറന്റോയില്‍ നടന്ന മണി ഇന്‍ ദി ബാങ്ക് പ്രീമിയം ലൈവ് ഇവന്റിനിടെയായിരുന്നു 47കാരനായ താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. 'ഇന്ന് രാത്രി ഞാന്‍ ഡബ്ല്യുഡബ്ല്യുഇയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്',...
- Advertisement -spot_img

Latest News

പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യ; വിസിറ്റ്, ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്സിറ്റ് വിസാ കാലാവധി നീട്ടി

റിയാദ്: സൗദി ഭരണകൂടത്തിന്‍റെ പ്രത്യേക നിർദ്ദേശപ്രകാരം, മേഖലയിലെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കാരണം മടക്കയാത്ര തടസ്സപ്പെട്ട വിദേശികൾക്കായി ആഭ്യന്തര മന്ത്രാലയം പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി...
- Advertisement -spot_img