Friday, May 17, 2024

Latest news

ഇന്ത്യയുടെ സെമി ഫൈനൽ മത്സരം മഴ തടസ്സപ്പെടുത്തിയാൽ എന്ത് സംഭവിക്കും‍?

ഇന്ത്യ, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ ടീമുകൾക്കു പുറമെ, ന്യൂസിലൻഡും ലോകകപ്പ് സെമി ഉറപ്പിച്ചു. കീവീസിന്‍റെ കാര്യത്തിൽ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളു. പാകിസ്താനുമായുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതോടെയാണ് അവരുടെ സെമി സ്വപ്നം അവസാനിച്ചത്. ഈമാസം 15ന് മുംബൈയിലെ വാംഖഡെയിൽ ഒന്നാം സെമിയിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും. 2019 ലോകകപ്പ് സെമിയുടെ...

സ്വതന്ത്ര പലസ്തീൻ അംഗീകരിക്കണമെന്ന് സൗദി; ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി അറബ്-ഇസ്ലാമിക് ഉച്ചകോടി

റിയാദ്: ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദിയിൽ അറബ് - ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടി.  മാനുഷിക ദുരന്തം തടയുന്നതിൽ യു.എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. സിവിലിയന്മാർ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദി ഇസ്രയേൽ ആണെന്നും സൗദി ശക്തമായ നിലപാടെടുത്തു. കടന്നുകയറ്റവും ഉപരോധവും, ജനവാസ മേഖലകളുണ്ടാക്കുന്നതും അവസാനിപ്പിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. കിഴക്കൻ ജറുസലേം...

പഴയ സ്വിഫ്റ്റിനെ മറന്നേക്കൂ, 40 കിമി മൈലേജിനായി പുതിയ എഞ്ചിൻ! 13 നിറങ്ങളിൽ വാങ്ങാം!

മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. 2023ലെ ജപ്പാൻ മൊബിലിറ്റി ഷോയിലാണ് കമ്പനി ഈ ഹാച്ച്ബാക്ക് അവതരിപ്പിച്ചത്. നവീകരിച്ച ഡിസൈനിലാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. ഇതിന്റെ ക്യാബിൻ അകത്തും പുറത്തും നിരവധി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നവീകരിച്ചിട്ടുണ്ട്. ഇപ്പോൾ അതിന്റെ എഞ്ചിനെയും നിറങ്ങളെയും കുറിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സ്വിഫ്റ്റിന് പുതിയ...

ടിപ്പുവിനെ അപമാനിച്ച്​ പോസ്റ്ററുകൾ; കർണാടകയിൽ സുരക്ഷ ശക്​തമാക്കി പൊലീസ്​

ടിപ്പു സുൽത്താനെ അപമാനിച്ച്​ പോസ്റ്ററുകൾ പതിച്ചതിനെ തുടർന്ന്​ കർണാടകയിൽ പ്രതിഷേധം. ബെലഗാവി ജില്ലയിലെ ചിക്കോടിയിലാണ് ശനിയാഴ്​ച്ച​ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്​. സംഘർഷ സാധ്യതാ റിപ്പോർട്ടുകളെ തുടർന്ന്​ പ്രദേശത്ത്​ പൊലീസ്​ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്​. ടിപ്പുവിനെ അപമാനിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. വാട്​സ്ആപ്പിലൂടെ ഇത്തരം പോസ്റ്ററുകൾ ഷെയർ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്​. സംഭവത്തിൽ ചിക്കോടി...

ദുബൈ റൈഡ്: ഞായറാഴ്ച ഷെയ്ഖ് സായിദ് റോഡ് അടക്കും; യാത്രക്കാർ ശ്രദ്ധിക്കുക

ദുബൈ: ദുബൈയുടെ സ്വന്തം വാർഷിക ദുബൈ റൈഡ് സൈക്ലിംഗ് നാളെ നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി നവംബർ 12 ഞായറാഴ്ച രാവിലെ ഷെയ്ഖ് സായിദ് റോഡ് അടക്കും. ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ സഫ പാർക്ക് ഇന്റർചേഞ്ച് (രണ്ടാം ഇന്റർചേഞ്ച്) വരെയുള്ള രണ്ട് ദിശകളിലും മറ്റു വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്,...

അവസാന ജനറേറ്ററും തകർത്ത് ഇസ്രായേൽ; ശ്മശാന ഭൂമിയായി അൽശിഫ ഹോസ്പിറ്റൽ

ഗസ്സ: അൽശിഫ ഹോസ്പിറ്റലിലെ അവസാന ജനറേറ്ററും ഇസ്രായേൽ തകർത്തതോടെ വൈദ്യുതിബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു. തുടർച്ചയായി നടക്കുന്ന ആക്രമണത്തെ തുടർന്ന് ആശുപത്രി ശ്മശാന ഭൂമിയായി മാറിയെന്നാണ് ഗസ്സയിൽനിന്നുള്ള റിപ്പോർട്ടുകൾ. വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടതോടെ ഇൻക്യുബേറ്ററിൽ കഴിഞ്ഞിരുന്ന നവജാത ശിശുവും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ആളും മരിച്ചു. ഇൻക്യുബേറ്ററിനടുത്തേക്ക് പോകാൻ ശ്രമിച്ച ഡോക്ടറെ ഇസ്രായേൽ സൈന്യം വെടിവെച്ചു...

അമ്പിത്തടി അംഗൻവാടി മറ്റൊരു പ്രദേശത്തേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ല എ.എൽ.എം.എസ് കമ്മിറ്റി

മഞ്ചേശ്വരം.മഞ്ചേശ്വരം പഞ്ചായത്തിലെ അമ്പിത്തടി 7ാം വാർഡിൽ കഴിഞ്ഞ 23 വർഷമായി പ്രവർത്തിച്ചു വരുന്ന സെൻ്റർ നമ്പർ 11 അംഗൻവാടി മറ്റൊരു പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എ.എൽ.എം.എസ് കമ്മിറ്റി അംഗങ്ങൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാതൃകാ അംഗൻവാടിയായി അംഗീകാരം നേടിയതിനെ തുടർന്ന് സ്വന്തമായി കെട്ടിടം നിർമിക്കാൻ കാസർകോട് വികസന...

കേരള പ്രവാസി സംഘം ബംബ്രാണ യൂണിറ്റ് രൂപീകരിച്ചു

കേരള പ്രവാസി സംഘം ബംബ്രാണ യൂണിറ്റ് രൂപീകരിച്ചു. ഹസ്സൻ കല്പന (പ്രസിഡന്റ് )ഫാറൂഖ് കെ (സെക്രട്ടറി ) സുബൈർ (ട്രഷറർ ) തെരഞ്ഞെടുത്തു

സ്ഥിരം ക്ഷേത്ര സന്ദർശകൻ; പൂജ നടക്കുന്നതിനിടെ വിഗ്രഹത്തിന് മുന്നിലേക്ക് എറിഞ്ഞത് പെട്രോൾ ബോംബ്, അറസ്റ്റ്

ചെന്നൈ: മദ്യാസക്തിയില്‍ ക്ഷേത്രത്തിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ യുവാവ് അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവം. ക്ഷേത്രത്തിലെ വിഗ്രഹത്തിന് മുന്നിലാണ് പെട്രോൾ ബോംബ് വന്ന് വീണത്. ചെന്നൈയിലെ പാരീസിനടുത്തുള്ള ശ്രീ വീരബദ്രസ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പൂജാരിമാർ കര്‍മ്മങ്ങള്‍ നടത്തുന്നതിനിടെ മദ്യലഹരിയിലായിരുന്ന പ്രതി മുരളീകൃഷ്ണൻ പെട്രോൾ ബോംബ് എറിയുകയായിരുന്നു. മുരളീകൃഷ്ണനെതിരെ മറ്റ് നിരവധി കേസുകളും രജിസ്റ്റർ...

സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര; മൂന്നു മാസത്തിനിടെ കാമറയിൽ പതിഞ്ഞത് 149 തവണ: ബദിയഡുക്ക സ്വദേശി പിഴയായി അടയ്‌ക്കേണ്ടത് 74,500 രൂപ

കാസര്‍കോട്: വീട്ടില്‍നിന്ന് സ്വന്തം മരമില്ലിലേക്കുള്ള ദൂരം അരക്കിലോമീറ്റര്‍. ദിവസം രണ്ടും മൂന്നും തവണ കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര. ഓരോ യാത്രയും വീടിനും മില്ലിനുമിടയിലുള്ള എ.ഐ. ക്യാമറയില്‍ പതിഞ്ഞു. പിന്നാലെ സീറ്റ് ബെല്‍റ്റിടാത്ത ചിത്രം സഹിതം നിയമലംഘന നോട്ടീസ് കാറുടമയുടെ പേരിലെത്തി. മൂന്നുമാസത്തിനിടെ ലഭിച്ചത് പിഴയടയ്ക്കാനുള്ള 149 നോട്ടീസ്. ഇതുവരെയിട്ട പിഴ 74,500 രൂപ. കാസര്‍കോട്...
- Advertisement -spot_img

Latest News

‘400-ൽ അധികം നേടുമെന്ന് പറഞ്ഞത് ജനങ്ങൾ; ജയിക്കുമെന്നോ തോൽക്കുമെന്നോ ഞാൻ അവകാശപ്പെട്ടിട്ടില്ല’- മോദി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ൽ അധികം സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദത്തിൽനിന്ന് പിന്നാക്കം പോയി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ ഒരിക്കലും അവകാശവാദം...
- Advertisement -spot_img