കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1691 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1210 ഗ്രാം സ്വർണം പിടികൂടിയത് എമിഗ്രേഷൻ വിഭാഗത്തിലുള്ള ശുചി മുറിയിൽ നിന്നാണ്. 481 ഗ്രാം സ്വർണം പിടികൂടിയത് യാത്രക്കാരനിൽ നിന്നാണ്. എയർ ഇന്ത്യ എക്സ്പ്രസിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.
ന്യൂഡൽഹി ∙ കോവിഡ് രോഗിക്ക് തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതായുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്). 11 വയസ്സുള്ള പെൺകുട്ടിയുടെ തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതോടെ കാഴ്ചയ്ക്കും തകരാറുണ്ടായിട്ടുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പതിനൊന്നുകാരിയിൽ കോവിഡ് എഡിഎസിന് (Acute Demyelinating Syndrome) കാരണമായതായി കണ്ടെത്തിയിട്ടുണ്ട്. പീഡിയാട്രിക്...
കാസർകോട് ∙ സമ്മാനമില്ലെന്നുറപ്പിച്ചു കീറിയെറിഞ്ഞ ലോട്ടറി ടിക്കറ്റിൽ അഞ്ചു ലക്ഷം ! തുക കിട്ടാനുള്ള വഴിതേടി നെല്ലിക്കട്ട ടൗണിലെ ഓട്ടോ ഡ്രൈവർ മൻസൂർ അലി. 19നു നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 5 ലക്ഷം രൂപയാണ് ചെങ്കള ചൂരിപ്പള്ളത്തെ മൻസൂർ അലി(42) എടുത്ത ഡബ്ല്യുഎൽ 583055 എന്ന ടിക്കറ്റിനു ലഭിച്ചത്.
ഇന്നലെ രാവിലെ 9ന്...
ഉപ്പള: മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എ.യുമായിരുന്ന പി.ബി.അബ്ദുൽറസാഖിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
ഉപ്പള സി.എച്ച് സൗധത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡണ്ട് പി.എം സലിമിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ടി.എ മൂസ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം...
കോഴിക്കോട്: അഴീക്കോട് പ്ലസ് ടു കോഴക്കേസിൽ കെ എം ഷാജി എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും. കോഴിക്കോട് ഇഡി നോർത്ത് സോൺ ഓഫീസിൽ ആയിരിക്കും ചോദ്യം ചെയ്യൽ.
അഴീക്കോട് സ്കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കെ എം ഷാജി എംഎൽഎ ഉൾപ്പെടെ 30 പേർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്...
ദില്ലി: (www.mediavisionnews.in) രാജ്യത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം ഇന്ന് 68 ലക്ഷം കടക്കും. ആകെ കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് 76 ലക്ഷം കടന്നിട്ടുണ്ട്. നിലവിൽ ചികിത്സയുള്ളത് ഏഴരലക്ഷം പേർ മാത്രമാണെന്നാണ് കണക്കുകള് വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയിൽ പുതിയതായി 8151പേർക്ക് രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ 6,297പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 8,500 പേർക്ക് രോഗംഭേദമായി. കേരളത്തിൽ 6591, ബംഗാളിൽ...
തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ ബാങ്കുകളിൽ തിരക്ക് നിയന്ത്രിക്കാൻ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്കായി ബാങ്ക് സന്ദർശനസമയം ക്രമീകരിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. ഒന്നു മുതൽ അഞ്ചുവരെ അക്കങ്ങളിൽ അവസാനിക്കുന്ന ബാങ്ക് അക്കൗണ്ടുകൾക്ക് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയാണ് സമയം. ആറു മുതൽ ഒൻപതുവരെയും പൂജ്യത്തിലും അവസാനിക്കുന്ന അക്കൗണ്ടുകൾക്ക് ഉച്ചക്ക് ഒന്നുമുതൽ...
കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...