രാജ്യത്തെ പ്രധാന വ്യവസായിയായ എം.എ. യൂസഫലിയുടെ പുതിയ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ സവിശേഷതകൾ പുറത്ത്. മികച്ച സൗകര്യങ്ങളുള്ള ഗൾഫ് സ്ട്രീം ജി 600 വിമാനമാണ് അദ്ദേഹം പുതിയതായി വാങ്ങിയത്. അമേരിക്കൻ കമ്പനിയായ ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ. ടി7-വൈഎംഎ എന്നതാണ് വിമാനത്തിന്റെ രജിസ്ട്രേഷൻ. പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എൻജിനാണ്...
മംഗളൂരു : തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ കവർച്ചാസംഘത്തിലെ രണ്ടുപേരെ മംഗളൂരു പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. ഉത്തരേന്ത്യയിലെ പിടികിട്ടാപ്പുള്ളികളായ 'ചഡ്ഡി ഗ്യാങ്ങി'ലെ രാജു സിംഗ്വാനിയ, ബാലി എന്നിവരെയാണ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ കാലിനു വെടിവെച്ചിട്ടത്.
ചൊവ്വാഴ്ച മംഗളൂരുവിലെ വീട്ടിൽ കവർച്ചനടത്തി ലക്ഷങ്ങളുടെ വജ്രവും സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുമായി രക്ഷപ്പെടാൻ ശ്രമിക്കവെ മധ്യപ്രദേശ് സ്വദേശികളായ രാജു...
2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ല. എഎന്‍ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (BCCI) ദുബായിലോ ശ്രീലങ്കയിലോ ഇന്ത്യയുടെ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് (ICC) ആവശ്യപ്പെടും.
2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകാനുള്ള സാധ്യതയില്ല. ദുബായിലോ ശ്രീലങ്കയിലോ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍...
കാസര്‍കോട്: മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും ജില്ലാ കൗണ്‍സില്‍ അംഗവുമായ പൈവളിഗെ, ചിപ്പാര്‍, സിറന്തടുക്ക ബദിമൂലയിലെ അന്തുഞ്ഞി ഹാജി (64) അന്തരിച്ചു. ബുധനാഴ്ച രാത്രി വീട്ടില്‍വെച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പൈവളിഗെ, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്ന അന്തുഞ്ഞി ഹാജി നിലവില്‍ സിറന്തടുക്ക...
സ്വർണമൊരു സുരക്ഷിത നിക്ഷേപവും, വിദേശ വിപണിയിൽ ഏറ്റുവും ഡിമാൻഡ് കൈവരിച്ച വസ്തുക്കളിലൊന്നുമാണ്, ഇത്കൊണ്ട് തന്നെ സ്വർണത്തിന്റെ മൂല്യത്തിന് ലോകോത്തരമായൊരു നിലവാരമുണ്ട്. ഇത്തരം സാഹചര്യങ്ങളാലാണ് മനുഷ്യർക്ക് തീർത്തും സ്വർണത്തെ ആശ്രയിക്കേണ്ടി വരുന്നത്. എന്നാൽ ചിലരുടെ അമിതമായ ആശ്രയമാണ് അവർക്ക് വാർത്താ പേജുകളിൽ ഇടം പിടിച്ചു കൊടുക്കുന്നത്.
ഇനി കുരുക്ക് വീണാൽ അത്രയെളുപ്പമൊന്നും ഊരാൻ പറ്റില്ല. വിമാനത്താവളങ്ങൾ വഴി...
തിരുവനന്തപുരം: സ്കൂൾ കോളേജ് വിദ്യാർഥികൾ വാഹനങ്ങളിൽ നടത്തുന്ന സാഹസിക പ്രകടനത്തിന്‍റെ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരം സാഹസിക പ്രകടനങ്ങൾക്ക് പൂട്ടിടാൻ തീരുമാനിച്ച് മനുഷ്യാവകാശ കമ്മീഷൻ. സ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാർഥികളുടെ വാഹനങ്ങളിലെ സാഹസിക പ്രകടനത്തിൽ കടുത്ത നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സാഹസിക പ്രകടനങ്ങൾ നടത്തുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നാണ് മനുഷ്യാവകാശ...
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി. മഞ്ചേശ്വരം സ്വദേശി ഉമ്മർ ഫറൂക്കിന്റെ പക്കൽ നിന്നുമാണ് പണം പിടികൂടിയത്. മംഗലാപുരം കോയമ്പത്തൂർ എക്സ് പ്രസ് ട്രെയിനിലായിരുന്നു ഇയാൾ പണം കടത്താൻ ശ്രമിച്ചത്. റെയിൽവേ പൊലീസിന്റെ പ്രത്യേകസംഘം കാസർകോടിനും കണ്ണൂരിനും ഇടയിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഉമ്മർ പിടിയിലായത്. 3549600...
ഉപ്പള: വനിത ലീഗ് വാർഡ് ശാഖ ശാക്തീകരണത്തിൻ്റെ ഭാകമായി സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച റൈസ് ആൻഡ് ത്രൈവ് ക്യാമ്പയിന് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമായി. ഉപ്പള സി.എച്ച് സൗധത്തിൽ സംഘടിപ്പിച്ച പരിപാടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് അസീസ് മരിക്കെ ഉൽഘാടനം ചെയ്തു. വനിത ലീഗ് പ്രസിഡൻ്റ് എ.എ ആയിഷ പെർള അധ്യക്ഷത വഹിച്ചു. ജനറൽ...
തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയ്ക്ക് ഭീമ ഹർജി സമർപ്പിച്ചു. നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി ജനങ്ങളിൽ നിന്ന് സ്വരൂപിച്ച അര ലക്ഷം ഒപ്പുകൾ അടങ്ങിയ ഭീമഹർജി സമിതി ചെയർമാൻ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു. സർക്കാരിന് പുതിയ...
ന്യൂഡൽഹി: കുടുംബത്തിനുവേണ്ടി വീട്ടമ്മമാർ സഹിക്കുന്ന ത്യാഗങ്ങളെക്കുറിച്ച് ഇന്ത്യൻ പുരുഷന്മാർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. വിവാഹമോചിതരായ മുസ്ലിം സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ട് മുഹമ്മദ് അബ്ദുള്‍ സമദ് എന്ന വ്യക്തി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കുടുംബത്തിൽ വീട്ടമ്മമാർക്കുള്ള പ്രധാന പങ്കിനെക്കുറിച്ചും കോടതി വ്യക്തമാക്കി....
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...