Latest news

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 96 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറു പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 168 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ...

സംസ്ഥാനത്ത് 5772 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 104 പേര്‍ക്ക്‌

തിരുവനന്തപുരം(www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

വ്യാഴാഴ്ചത്തെ ദേശീയപണിമുടക്ക്: കടകൾ തുറക്കില്ല, പൊതുഗതാഗതവും ഉണ്ടാവില്ലെന്ന് സമരസമിതി

തിരുവനന്തപുരം: നവംബർ 26 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു.  അതേസമയം പാല്, പത്രം, ടൂറിസം ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ പണിമുടക്കിൽ നിന്ന് ഒഴിവാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തില്ല. സംസ്ഥാനത്ത് ഒരുകോടി അറുപത് ലക്ഷം പേർ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ്പ്രതീക്ഷയെന്ന് ട്രേഡ് യൂണിയൻ നേതാക്കള്‍ അറിയിച്ചു. കേന്ദ്ര...

ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി കൃത്യം രണ്ട് വര്‍ഷം

2022 ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി കൃത്യം രണ്ട് വര്‍ഷം മാത്രം. 2022 നവബംര്‍ 21 ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫുട്ബോളിന്‍റെ കിക്കോഫ്. രണ്ട് വര്‍ഷത്തെ കൌണ്ട് ഡൌണ്‍ പരിപാടികള്‍ക്ക് ഫിഫയും ഖത്തറും തുടക്കം കുറിച്ചു. ഖത്തറിന്‍റെയും ഏഷ്യന്‍ വന്‍കരയുടെയും കാലങ്ങളായുള്ള കാത്തിരിപ്പിനും കായിക ലോകത്തിന്‍റെ നാല് കൊല്ലക്കാലത്തെ ആകാംക്ഷയ്ക്കും അറുതിയാകാന്‍ ഇനി...

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം; വോട്ടെടുപ്പിന്‍റെ അവസാന ഒരു മണിക്കൂറില്‍

തിരുവനന്തപുരം (www.mediavisionnews.in): തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. രോഗികള്‍ക്ക് തപാല്‍ വോട്ടിനും ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനും അവസരമുണ്ടാകും. ഇതിനായി കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഉടന്‍ വിജ്ഞാപനമിറക്കും. സൂക്ഷ്മപരിശോധനയില്‍ 3100 പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. കൊവിഡ് രോഗികളെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന നിര്‍വചനം നല്‍കിയാണ് നിയമഭേദഗതി. വോട്ടെടുപ്പിന് 10...

ഒരു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍ (www.mediavisionnews.in): കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശത്ത് നിന്ന് വന്ന യാത്രക്കാരനില്‍ നിന്ന് ഒരു കിലോയോളം സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി സെമീറില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ 950 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. കോവിഡ് കാലത്തും കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. കാസര്‍കോട് സ്വദേശികളായ നിരവധി പേരാണ് അടുത്തിടെ സ്വര്‍ണവുമായി പിടിയിലായത്.

അനധികൃത മത്സ്യബന്ധനം; മഞ്ചേശ്വരം ഹാര്‍ബാറില്‍ കര്‍ണാടകയില്‍ നിന്നെത്തിയ ബോട്ട് പിടികൂടി

മഞ്ചേശ്വരം (www.mediavisionnews.in) : കര്‍ണാടകയില്‍ നിന്നെത്തിയ സംഘം അനധികൃതമായി മഞ്ചേശ്വരത്ത് മീന്‍ പിടിക്കുന്നതിനിടെ തീരദേശ പൊലീസ് പത്തംഗ സംഘത്തിനെയും ബോട്ടും കസ്റ്റഡിലെടുത്തു. വെള്ളിയാഴ്ച്ച വൈകിട്ട് ആറര മണിയോടെ മഞ്ചേശ്വരം ഹാര്‍ബാറില്‍ വെച്ച് മത്സ്യ ബന്ധനത്തിനിടെയാണ് കസ്റ്റഡിലെടുത്തത്. മംഗളൂരു സ്വദേശിയുടെ ഉടമസ്ഥയിലുള്ള ബോട്ടില്‍ കര്‍ണാടക, ആന്ധ്ര സ്വദേശികളായ സംഘമാണ് ഉണ്ടായിരുന്നത്. പിഴ ചുമത്തി രാവിലെ വിട്ടയക്കുമെന്ന്...

ട്വിറ്ററില്‍ തരംഗമായി ‘ഗോ ബാക്ക് അമിത് ഷാ’

അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററില്‍ തരംഗമായി 'ഗോ ബാക്ക് അമിത് ഷാ' (#GoBackAmitShah) ഹാഷ് ടാഗ്. ഇന്നലെ രാത്രിയാണ് അമിത് ഷാ തിരിച്ചുപോവണമെന്ന ഹാഷ് ടാഗ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയത്. പിന്നാലെ ചാണക്യയെ തമിഴ്നാട് സ്വാഗതം ചെയ്യുന്നു എന്ന ഹാഷ് ടാഗുമായി (#TNwelcomeschanakya) സംഘപരിവാര്‍ അനുകൂലികളുമെത്തി. https://twitter.com/JebiMather/status/1329978638599524353?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1329978638599524353%7Ctwgr%5E&ref_url=https%3A%2F%2Fwww.mediaonetv.in%2Fnational%2F2020%2F11%2F21%2Fgobackamitshah-trends-ahead-of-bjp-leaders-visit-to-tamil-nadu അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്...

സഹോദരരുടെ മക്കള്‍ തമ്മില്‍ വിവാഹം നടത്തുന്നത് നിയമവിരുദ്ധം: കോടതി

ചണ്ഡിഗഡ്: സഹോദരങ്ങളുടെ മക്കള്‍ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന വിധി. കോടതിയില്‍ 21കാരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി. തട്ടിക്കൊണ്ടു പോകല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൈവശപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ലുധിയാന ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ ഓഗസ്റ്റ് 18ന് റജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവാവ് കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇരുവരും...

സൈബര്‍ അധിക്ഷേപത്തില്‍ വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാം, പൊലീസ് നിയമഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു

തിരുവനന്തപും: സമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പൊലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. പൊലീസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. സൈബർ അധിക്ഷേപം തടയാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടും എന്ന ആക്ഷേപവും ഉയർന്നിരുന്നു. അധിക്ഷേപം തടയാൻ വാറന്റ് ഇല്ലാതെ തന്നെ പൊലീസിന് ഇനി അറസ്റ്റ്...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം(mediavisionews.in): മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ്...
- Advertisement -spot_img