Latest news

മ‌ൃതദേഹത്തിൽ സ്‌പർശിക്കാതെയുളള മതപരമായ ചടങ്ങുകൾക്ക് അനുമതി; കൊവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്‌കരിക്കാൻ പുതിയ നിർദേശങ്ങൾ

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കൈകാര്യം ചെയ്യാൻ പുതിയ നിർദേശങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കി. രോഗബാധ സംശയിച്ചുളള മരണമായാലും മൃതദേഹം വിട്ടുനൽകാൻ കാലതാമസം ഉണ്ടാകരുത്. സ്രവം പരിശോധനയ്‌ക്ക് എടുത്ത ശേഷം പ്രോട്ടോകോൾ പാലിച്ച് സംസ്‌കരിക്കാൻ നിർദേശം നൽകി മൃതദേഹം വിട്ടു നൽകണമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. മൃതദേഹത്തിൽ സ്‌പർശിക്കാതെയുളള മതപരമായ ചടങ്ങുകൾക്ക് സർക്കാ‌ർ അനുമതി നൽകി....

ഇന്ന് അർധരാത്രി മുതൽ ദേശിയ പണിമുടക്ക്

ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടക്കും. പത്ത് ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കിൽ അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. വ്യാപാരമേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ അണിചേരുന്നതിനാൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന്...

കോൺ​ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു

ഗുരുഗ്രാം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. മകന്‍ ഫൈസല്‍ പട്ടേലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒരു മാസത്തോളമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെന്നും ഇടയ്ക്ക് ആരോഗ്യ നില വഷളാവുകയും അവയവങ്ങളുടെ പ്രവര്‍ത്തനം...

കാമുകന്റെ ജനനേന്ദ്രിയം ഹെയർ ഡ്രയർ കൊണ്ട് പൊള്ളിച്ച് കാമുകി; കാരണം കേട്ടവർ അന്ധാളിച്ചു

കാമുകന്റെ ജനനേന്ദ്രിയം ഹെയർ ഡ്രയർ ഉപയോഗിച്ച് പൊള്ളിച്ച കാമുകിക്ക് മൂന്നു വർഷവും അഞ്ചു മാസവും തടവ് ശിക്ഷ. 39 കാരിയായ യുവതിയാണ് 32 കാരനായ കാമുകനെ ക്രൂരമായി പരിക്കേൽപ്പിച്ചത്. ഇതിനു പിന്നിലെ പ്രകോപനം കേട്ടവർ അമ്പരന്നിരിക്കുകയാണ് ജനനേന്ദ്രിയം പൊള്ളിവരുന്നത് വരെ യുവതി തന്റെ ക്രൂരകൃത്യം തുടർന്നു. ശേഷം വെന്തുപൊങ്ങിയ കുമിള പൊളിക്കുകയും ചെയ്തു അത്രേ. ഇവിടം...

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പോകവെ കാര്‍ തടഞ്ഞ് കാമുകനും കൂട്ടരും; താലിമാല ഊരി ഭര്‍ത്താവിന് നല്‍കി യുവതി കാമുകനൊപ്പം പോയി! സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി വാങ്ങിച്ച് വീട്ടുകാരും

ചെറുതുരുത്തി: വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേയ്ക്ക് മടങ്ങവെ കാര്‍ തടഞ്ഞ് കാമുകനും കൂട്ടുകാരും. ശേഷം താലിമാല ഊരി ഭര്‍ത്താവിന് നല്‍കി യുവതി കാമുകനൊപ്പം പോയി. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കടുകശ്ശേരിയിലാണ് സംഭവം. കടുകശ്ശേരിയിലുള്ള വധു ചെറുതുരുത്തി പുതുശ്ശേരിയിലുള്ള യുവാവിനെ വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ ശേഷം വരന്റെ വീട്ടിലേക്ക് വരുന്നതിനിടെ വിജന സ്ഥലത്തുവെച്ച്...

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ ഉറവിട കേന്ദ്രങ്ങളായി ഭക്ഷണ ശാലകള്‍ മാറാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ ഉറവിട കേന്ദ്രങ്ങളായി ഭക്ഷണ ശാലകള്‍ മാറാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഭക്ഷണ ശാലകളുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് അടുത്ത കൊവിഡ് തരംഗത്തിന്റെ ഉറവിട കേന്ദ്രങ്ങളായി ഭക്ഷണ ശാലകള്‍ മാറാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിന് ഇടയാക്കരുത്. ജാഗ്രതയോടെ മാത്രമേ...

പണിയെടുക്കു, പണം നേടൂ, ഗൂഗിള്‍ ടാസ്‌ക് മേറ്റ് ആപ്പ് ഇനി കാശ് തരും!

സ്മാര്‍ട്ട്‌ഫോണുകളിലെ ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കി പണം സമ്പാദിക്കാന്‍ കഴിയുന്ന ടാസ്‌ക് മേറ്റ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നു. ടാസ്‌ക് മേറ്റ് നിലവില്‍ ബീറ്റയില്‍ ലഭ്യമാണ്. എന്നാല്‍, ഒരു റഫറല്‍ കോഡ് വഴി മാത്രമേ ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യാന്‍ കഴിയു. അതു കൊണ്ട് തിരഞ്ഞെടുത്ത ടെസ്റ്ററുകള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു. വിളിപ്പാടകലെയുള്ള ടാസ്‌ക്കുകള്‍ കണ്ടെത്തുന്നതിലൂടെയും വരുമാനം നേടുന്നതിനുമുള്ള ഒരു...

പാഴ്സൽ സർവ്വീസ് വഴി ദുബായിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

കൊച്ചി: കറിപ്പൊടി പായ്ക്കറ്റുകളുടെ മറവിൽ ദുബായിലേക്ക് കടത്താൻ ശ്രമിച്ച നാല് കിലോയോളം കഞ്ചാവ്  പിടികൂടി. കൊറിയർ സർവീസുകാർ വിവരമറിയിച്ചതിനെ തുടർന്ന് എക്സൈസ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ദുബായിലേക്ക് അയക്കാൻ കണ്ണൂരിലെ ഏജൻസി വഴി കൊച്ചിയിലെത്തിയ പാഴ്സലുകളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പാഴ്സലിനു പുറത്തെഴുതിയ വിലാസങ്ങളിൽ സംശയം തോന്നിയ കൊറിയർ സർവ്വീസുകാർ എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു....

ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകിയ തീരുമാനം സർക്കാർ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാകും അവധി. കൊവിഡ് വ്യാപിച്ചപ്പോഴാണ് സർക്കാർ ഓഫീസുകളും ബാങ്കുകൾക്കും എല്ലാ ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോൾ പിൻവലിച്ചത്. സർക്കാർ ഓഫീസുകൾ ശനിയാഴ്ച പ്രവർത്തിക്കുന്നത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല

പൈവളികെ ബിജെപിയിൽ പൊട്ടിത്തെറി, എസ്.സി മോർച്ച നേതാവ് ബിജെപിക്കെതിരെ വിമതനായി മത്സരിക്കും

പൈവളികെ: ബിജെപി പ്രമുഖ നേതാവും പൈവളികെ പഞ്ചായത്ത് എസ്.സി മോർച്ച പ്രധാന ഭാരവാഹിയും കൂടി ആയ വയ് രാമ ബി ജെപി ക്കെതിരെ മത്സരിക്കാൻ ഒരുങ്ങുന്നു. പൈവളികെ ഗ്രാമ പഞ്ചായത്തിൽ എസ്.സി സംവരണമുള്ള അഞ്ചാം വാർഡിലാണ്എസ്.സി മോർച്ച നേതാവ് മത്സരിക്കുന്നത്. ജനങ്ങൾക്കിടയിൽ വലിയ സ്വാതീനമുള്ള ഈ നേതാവ് മത്സരിക്കുന്നതോടെ ബിജെപി മുളിഗദ്ദേയിൽ പരാജയ ഭീതിയിലാണ്....
- Advertisement -spot_img

Latest News

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഇറാൻ്റെ അതിശക്തമായ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...
- Advertisement -spot_img