Wednesday, October 22, 2025

Latest news

മലപ്പുറത്ത് സി.പി.ഐ-സി.പി.ഐ.എം സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

മലപ്പുറം: മലപ്പുറത്ത് സി.പി.ഐ-സി.പി.ഐ.എം സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഒരു സി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റതായി റിപ്പോര്‍ട്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. വെളിയംകോട് കോതമുക്കില്‍ എ.ഐ.ടി.യു.സി പഞ്ചായത്ത് സെക്രട്ടറി സി.കെ ബാലനാണ് വെട്ടേറ്റത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബാലനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീറ്റ് തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്താണ് വെളിയംകോട്. നേരത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായിരുന്നില്ല....

മഞ്ചേശ്വരം കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അംഗപരിമിതന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മഞ്ചേശ്വരം: (www.mediavisionnews.in) കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അംഗപരിമിതന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലപാതകിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. തലപ്പാടി ദേവിപുരയിലെ ഹനുമന്ത(33)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കുഞ്ചത്തൂര്‍ പദവിലാണ് സംഭവം. മംഗളൂരുവിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് ഹനുമന്തയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഹനുമന്തയുടെ...

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൂക്കോയ തങ്ങള്‍ ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. പൂക്കോയ തങ്ങള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങള്‍ എത്തിയിരുന്നില്ല. അറസ്റ്റ്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 159 പേര്‍ക്ക് കോവിഡ്. ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് അജാനൂര്‍- 12 ബദിയഡുക്ക- 5 ബേഡഡുക്ക- 2 ചെമ്മനാട്-3 ചെങ്കള- 2 ചെറുവത്തൂര്‍- 6 ദേലംപാടി-10 കള്ളാര്‍-11 കാഞ്ഞങ്ങാട്- 13 കാറഡുക്ക- 1 കാസര്‍കോട്- 3 കയ്യൂര്‍ ചീമേനി- 3 കിനാനൂര്‍ കരിന്തളം- 4...

സംസ്ഥാനത്ത് 5440 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 159 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍...

ഖമറുദ്ദീനെതിരെ നടപടിയില്ല, രാജി വെക്കില്ല; നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്

മലപ്പുറം: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎൽഎ എംസി ഖമറുദ്ദീൻ രാജിവെക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഖമറുദ്ദീനെതിരെ പാർട്ടി നടപടിയെടുക്കില്ല. നിക്ഷേപകർക്ക് നിശ്ചിത സമയത്തിനുള്ളിൽ പണം തിരിച്ചുകൊടുക്കണമെന്നാണ് പാർട്ടി നിലപാടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് നടപടി നിയമപരമായി നിലനിൽക്കാത്തത് ആണ്. വിവാദങ്ങൾ ബാലൻസ് ചെയ്യാനാണ് സർക്കാർ നീക്കം. ബിസിനസ് പൊളിഞ്ഞതാണെങ്കിൽ അതിൽ തട്ടിപ്പോ വെട്ടിപ്പോ...

നോട്ട് നിരോധനത്തിന് ഇന്നേക്ക് നാലാണ്ട്, വർഷങ്ങൾക്കിപ്പുറം മോദി സർക്കാരിന്റെ നടപടിയെക്കുറിച്ചുള്ള ജനങ്ങൾ പറയുന്നത് ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്ത് അഞ്ഞൂറ്, ആയിരം രൂപകളുടെ നോട്ടുകൾ നിരോധിച്ച് ഇന്നേക്ക് നാല് വർഷം തികയുന്നു. കള്ളപ്പണം തടയാനായിട്ടാണ് ഒന്നാം മോദി സർക്കാർ 2016 ൽ അപ്രതീക്ഷിതമായി നോട്ടുകൾ അസാധുവാക്കിയത്. പകരം രണ്ടായിരത്തിന്റെ നോട്ടുകൾ പുറത്തിറക്കുകയും ചെയ്തു. നോട്ടുനിരോധനം എന്ന് കേൾക്കുമ്പോൾ തന്നെ രാജ്യത്തെ ജനങ്ങളുടെ മനസിൽ ഒരുപക്ഷേ ആദ്യം ഓടിയെത്തുക എടിഎമ്മുകൾക്ക് മുമ്പിലുള്ള നീണ്ട ക്യൂവായിരിക്കും....

അടുത്ത ഐപിഎല്‍ എപ്പോള്‍, വേദി എവിടെ? സന്തോഷ വാര്‍ത്ത പങ്കിട്ട് ഗാംഗുലി

ദുബായ്: ഐപിഎല്‍ 13-ാം സീസണിന്‍റെ അവസാനഘട്ടം യുഎഇയില്‍ പുരോഗമിക്കുകയാണ്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ അടുത്ത ഐപിഎല്‍ സീസണ്‍ ഉടനുണ്ടാകുമോ എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. പ്രത്യേകിച്ച് അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ള സാഹചര്യത്തില്‍. ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.  ഇന്ത്യ വേദിയാവും 'അടുത്ത ഏപ്രില്‍-മെയ് മാസങ്ങളില്‍ ഐപിഎല്ലുണ്ടാകും(IPL 2021). അടുത്ത സീസണിനും യുഎഇ വേദിയാവും എന്നത്...

കോവിഡ് ഭീതി മാറിയാല്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പുനഃരാരംഭിക്കും: എസ്.ഡി.പി.ഐ

ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപന ഭീതി മാറിയാല്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളും രാജ്യത്ത് പുനഃരാരംഭിക്കുമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. സിഎഎ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കോവിഡ് 19 സ്ഥിതി മെച്ചപ്പെട്ടതിനുശേഷം ഇത് നടപ്പാക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തില്‍ നിന്ന് മുക്തമായ...

സാമ്പത്തിക തട്ടിപ്പ് കേസില്‍ പി.വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ്; പരാതിയിലുറച്ച് സി.പി.എം അനുഭാവിയായ പ്രവാസി

കോഴിക്കോട്: മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീന്റെ അറസ്റ്റിനെ പ്രതിരോധിക്കാന്‍ പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെയുള്ള  സാമ്പത്തിക തട്ടിപ്പ് കേസിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്. മംഗലാപുരത്തെ ക്രഷര്‍ യൂണിറ്റില്‍ പങ്കാളിത്തം നല്‍കാമെന്ന്  വിശ്വസിപ്പിച്ച് 2012 ല്‍ പി.വി അന്‍വര്‍ പണം തട്ടിയെടുത്തെന്നാണ് കേസ്. പ്രവാസിയായ നടുത്തൊടി സലിം നൽകിയ പരാതിയിൽ 2017ലാണ് മഞ്ചേരി പൊലീസ് അന്‍വറിനെ പ്രതിയാക്കി...
- Advertisement -spot_img

Latest News

കര്‍ണാടകയിൽ കാസർകോട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു; അനധികൃത കാലിക്കടത്തിനിടെ വെടിവെച്ചത് പൊലീസ്

ബെംഗളൂരു: കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച് പൊലീസാണ് മലയാളിയായ ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ...
- Advertisement -spot_img