Latest news

സംസ്ഥാനത്ത് 6250 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 137 പേര്‍ക്ക്‌

തിരുവനന്തപുരം :(www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

നിയന്ത്രണം തെറ്റിയ ലോറി കിണറ്റിൽ വീണു; ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപെട്ടു

കോഴിക്കോട്: മുക്കം പുൽപ്പറമ്പിനു സമീപം കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് തൊട്ടടുത്ത കിണറിലേക്കു മറിഞ്ഞു. രണ്ട് പേർ  പരിക്കുകളോടെ രക്ഷപ്പെട്ടു. ചെറിയ കയറ്റത്തിൽ നിർത്തി കല്ല് ഇറക്കുന്നതിനിടെ വാഹനം പിറകിലേക്ക് ഉരുണ്ടുനീങ്ങി തൊട്ടടുത്ത കിണറിൽ പതിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉപ്പളയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; നാലുപേര്‍ ആസ്പത്രിയില്‍ ലോറ്റിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാലാണ് വൻ അപകടം...

ബന്തിയോട് അടുക്കയിലെ വെടിവെപ്പ് കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍

ബന്തിയോട് (www.mediavisionnews.in) :ബന്തിയോട് അടുക്കയിലെ വെടിവെപ്പ് കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. കൊലക്കേസ് പ്രതിയായ കാസര്‍കോട് തളങ്കരയിലെ അബ്ദുല്‍ ആരിഫ് എന്ന അച്ചു (33)വിനെയാണ് കുമ്പള എസ്.ഐ. എ. സന്തോഷ് കുമാറും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം അടുക്കം ബൈദലയിലെ ബാത്തിഷ, ഉപ്പളയിലെ സഫാദത്ത് എന്നിവരെയും അറസ്റ്റുചെയ്തിരുന്നു. വെടിവെപ്പ് കേസില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ആരിഫ്...

ഉപ്പളയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; നാലുപേര്‍ ആസ്പത്രിയില്‍

ഉപ്പള : (www.mediavisionnews.in)തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നാല് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുളിഞ്ചയിലെ ബി.എം. മുസ്തഫ (29), സാജിര്‍ (28), പച്ചിലംപാറയിലെ റിയാസ് (31), മുനീര്‍ (29) എന്നിവര്‍ക്കാണ് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റത്. ഇവരെ ഉപ്പളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം വാര്‍ഡായ മുളിഞ്ചയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി റിഷാന സാബിറിന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നുരാവിലെ പ്രവര്‍ത്തിക്കുന്നതിനിടെയാണ് തേനീച്ചക്കൂട്ടത്തിന്റെ...

യുപിയില്‍ വിവാഹത്തിനായുള്ള മതംമാറ്റം ഇനി ക്രിമിനല്‍ കുറ്റം

ലഖ്​നോ: ലവ്​ ജിഹാദിനെതിരെ നിയമം പാസാക്കിയ ആദ്യ സംസ്​ഥാനമായി ഉത്തർപ്രദേശ്​. നിർബന്ധിത മതപരിവർത്തനത്തിനെതിരെ യു.പി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്​ ഗവർണർ അംഗീകാരം നൽകി. യു.പി നിയമവിരുദ്ധ മത പരിവർത്തന നിരോധന നിയമത്തി​െൻറ ഓർഡിനൻസിൽ ഗവർണർ ആനന്ദിബെൻ പ​ട്ടേൽ ഒപ്പുവെച്ചു. നിയമം ഇന്നുമുതൽ യു.പിയിൽ ബാധകമാകും. നിർബന്ധിത മതപരിവർത്തനം തടയാനുള്ള നിയമത്തി​െൻറ കരടിന്​ യോഗി ആദിത്യനാഥ് സർക്കാർ...

കൊറോണയെ തടയാനും കഞ്ചാവ്‌; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ

മാരകമായ കൊറോണ വൈറസില്‍ നിന്ന്‌ മനുഷ്യന്‌ സംരക്ഷണം നല്‍കാന്‍ കഞ്ചാവിന്‌ കഴിയുമെന്ന്‌ ഗവേഷകര്‍. വൈറസ്‌ മനുഷ്യ ശരീരത്തിലേക്ക്‌ പ്രവേശിക്കുന്നത് തടയാന്‍ കഞ്ചാവിന്‌ കഴിയുമെന്നാണ്‌ കാനഡയിലെ ലെത്ത്‌ബ്രിഡ്‌ജ്‌ സര്‍വ്വകലാശാലയിലെ ശാസ്‌ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന കന്നാബിഡിയോള്‍ എന്ന കന്നാബിനോയ്‌ഡ്‌ സംയുക്തമാണ്‌ വൈറസിനെ പ്രതിരോധിക്കുക. വിവിധ ഇനം കഞ്ചാവ്‌ ചെടികളില്‍ നിന്ന്‌ വേര്‍തിരിച്ചെടുത്ത...

പത്തേ പത്തു സെക്കന്‍ഡ്; അബുദാബിയില്‍ പൊളിച്ചത് 144 നില കെട്ടിടം- ലോക റെക്കോര്‍ഡ് (വീഡിയോ)

അബുദാബി: കണ്ണില്‍ ഒരു കരട് വീണിരുന്നെങ്കില്‍ അതു കാണില്ലായിരുന്നു! അത്രയും നേരത്തിനുള്ളില്‍ 144 നിലയിലുള്ള കൂറ്റന്‍ കെട്ടിടം ഭൂമിയില്‍ ചെന്നിരുന്നു. സംഗതി സത്യമാണ്. സംഭവിച്ചത് അബുദാബിയില്‍. നഗരത്തിന്റെ മുദ്രകളില്‍ ഒന്നായിരുന്ന മിനാ പ്ലാസ ടവറാണ് 10 സെക്കന്‍ഡ് കൊണ്ട് നിയന്ത്രിത സ്‌ഫോടനം വഴി തകര്‍ത്തത്. മൊഡോണ്‍ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയാണ് കെട്ടിടം പൊളിക്കുന്നതിന് നേതൃത്വം നല്‍കിയത്....

തദ്ദേശ തെരഞ്ഞെടുപ്പ്; 3000 ല്‍ അധികം വാര്‍ഡുകളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000 ല്‍ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നണി ഏറ്റവുമധികം സ്ഥാനാര്‍ത്ഥി ദാരിദ്ര്യം നേരിടുന്നത്. മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് ഇതോടെ പാഴായത്. കണ്ണൂര്‍ ജില്ലയിലെ 1684 തദ്ദേശ വാര്‍ഡില്‍ 337 സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടില്ല. മലപ്പട്ടം, ചെറുകുന്ന് പഞ്ചായത്തുകളിലെ...

പൊലീസിനെ പേടിച്ച് പേരിനുള്ള ഹെൽമെറ്റുകൾ വേണ്ട; ഹെൽമെറ്റിൽ ഈ മാനദണ്ഡങ്ങൾ ഇനി നിർബന്ധം

ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ധരിക്കുന്ന ഹെൽമറ്റിനുള്ള ബി ഐ എസ് മാനദണ്ഡം' പരിഷ്കരിച്ചു. ഇരുചക്ര മോട്ടോർ വാഹനം ഉപയോഗിക്കുന്നവർക്കുള്ള ഹെൽമറ്റ് ( ഗുണമേന്മ നിയന്ത്രണം) സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം പുറത്തിറക്കി. ഹെൽമറ്റുകളിൽ ബിഐഎസ് സർട്ടിഫിക്കറ്റ്, ഗുണമേന്മ നിയന്ത്രണ ഉത്തരവ് എന്നിവ നിർബന്ധമാക്കി. റോഡ് സുരക്ഷയുമായി...

‘യെദ്യൂരപ്പയെ മാറ്റണം’, നേതാക്കള്‍ ദില്ലിയില്‍; കർണാടക ബിജെപിയില്‍ വീണ്ടും തർക്കം രൂക്ഷമാകുന്നു

ബെംഗളൂരു: ഒരിടവേളയ്ക്കുശേഷം കർണാടക ബിജെപിയില്‍ വീണ്ടും തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കെതിരെ കർണാടക ബിജെപിയില്‍ പുകയുന്ന അമർഷം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.  മന്ത്രിസഭാ വികസനം നടപ്പാക്കാത്ത മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കെതിരായ നീക്കങ്ങൾ ശക്തമാക്കി ചില നേതാക്കൾ കേന്ദ്രനേതൃത്വത്തെ സമീപിച്ചു.   നേതൃമാറ്റത്തിനുവേണ്ടിയും മന്ത്രിസ്ഥാനത്തിനായും മുറവിളി കൂട്ടുന്ന നേതാക്കളില്‍ ചില‍ർ ദില്ലിയിലെത്തിക്കഴിഞ്ഞു. പാർട്ടി അധ്യക്ഷന്‍ ജെപി...
- Advertisement -spot_img

Latest News

കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല....
- Advertisement -spot_img