Wednesday, July 2, 2025

Latest news

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് യുഡിഎഫ് ഉജ്ജ്വല വിജയം നേടും; എം സി ഖമറുദ്ദീൻ എം എൽ എ

ഉപ്പള: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫ് ഉജ്ജ്വല വിജയം നേടുമെന്ന് എം സി ഖമറുദ്ദീൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ഉപ്പള സിഎച്ച് സൗധത്തിൽ ചേർന്ന മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം യുഡിഎഫ് ചെയർമാൻ ടി.എ മൂസ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ...

കോടതിക്കുള്ളിലും അർണബിന്റെ ടോക് ഷോ: പിടിച്ച് പുറത്താക്കുമെന്ന് മജിസ്ട്രേറ്റ്

ചാനൽ ടോക് ഷോ സംസ്കാരം കോടതി മുറിയിലേക്കും നീണ്ടതോടെ റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബിന് മജിസ്ട്രേറ്റിന്റെ താക്കീത്. മുംബെെ ഡിസെെനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വാദം തുടരുന്നതിനിടെയാണ് അർണബിന് കോടതിയുടെ ശാസന. ചാനൽ സ്റ്റുഡിയോ ഇന്റീരിയർ ഡിസെെൻ ചെയ്ത അൻവെയ് നായികിന്റെ ആത്മഹത്യയിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർ‌ണബിനെ മഹാരാഷ്ട്ര പൊലീസ് പിടികൂടിയത്....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ വെള്ളിയാഴ്ച 137 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 40 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1652 പേരാണ് കോവിഡ്...

സംസ്ഥാനത്ത് 7002 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 137 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

വൈറ്റ് ഹൗസിലേക്ക് ബൈഡൻ തന്നെ? ട്രംപിന് വീണ്ടും തിരിച്ചടി, തിരഞ്ഞെടുപ്പ് ക്രമക്കേടിന് തെളിവില്ലെന്ന് കോടതി

ന്യൂയോർക്ക്: ജോർജിയ, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ ക്രമക്കേടുകൾ ഉണ്ടായെന്ന് കാണിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് നൽകിയ ഹർജി കോടതി തള്ളി. ജോർജിയയിൽ വൈകി എത്തിയ 53 ബാലറ്റുകൾ, മറ്റ് ബാലറ്റുകളുമായി കൂടിക്കലർത്തിയെന്നായിരുന്നു ട്രംപിന്റെയും കൂട്ടരുടെയും പരാതി. മിഷിഗണിൽ വോട്ടെണ്ണുന്നത് തടയാനും ട്രംപ് അനുകൂലികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. എന്നാൽ ജോർജിയയിലും മിഷിഗണിലും വോട്ടിംഗിൽ ക്രമക്കേടുണ്ടായെന്നതിന്...

കെ.എം ഷാജിയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി

കോഴിക്കോട്: മുസ്‌ലീം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി. പിഴവുകള്‍ നികത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു. വേങ്ങേരി വില്ലേജില്‍ കെ.എം.ഷാജി നിര്‍മ്മിച്ച വീടിന്റെ കാര്യത്തിലാണ് കോര്‍പറേഷന്‍ ചട്ടലംഘനം കണ്ടെത്തിയത്. സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ അളവിലാണ് വീടിന്റെ നിര്‍മാണമെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എം ഷാജി പ്ലാന്‍...

സ്വര്‍ണവില വീണ്ടുംകൂടി; നാലുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. വെള്ളിയാഴ്ച പവന് 320 രൂപകൂടി 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. നാലുദിവസത്തിനിടെ പവന്റെ വിലയില്‍ 720 രൂപയാണ് വര്‍ധിച്ചത്.  ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം വില കുത്തനെ ഉയര്‍ന്നെങ്കിലും പിന്നീട് താഴുകയാണുണ്ടായത്. 1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില.  ഡോളര്‍ കരുത്താര്‍ജിച്ചതും...

കോടികള്‍ മുടക്കി സിനിമ വരെ എടുക്കുന്നു, ഇനിയും വിമര്‍ശിക്കണം, അതാണ് എനിയ്ക്കും വേണ്ടത്: ഫിറോസ് കുന്നംപറമ്പില്‍

കൊച്ചി: നടന്‍ റിയാസ് ഖാന്റെ പുതിയ ചിത്രമായ മായക്കൊട്ടാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ പോസ്റ്ററിനെയും പോസ്റ്ററിലെ വാചകത്തേയും ചുറ്റിപ്പറ്റി ചില ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു. ‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി’ എന്നായിരുന്നു...

ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങി; വീണ്ടും ദുബായിയിലെത്തിയ യുവാവിനെ കാണാനില്ല; പേഴ്‌സോ രേഖകളോ ഇല്ലാതെ കൺമുന്നിൽ നഷ്ടപ്പെട്ട ആഷിഖിനെ തേടി സുഹൃത്തുക്കൾ

ദുബായ്: രണ്ട് വർഷം മുമ്പ് ജോലി നഷ്ടപ്പെട്ട് യുഎഇയിൽ നിന്നും മടങ്ങിയെങ്കിലും വീണ്ടും ജോലി തേടി പ്രവാസ ലോകത്തെ പുൽകിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. ദുബായിയിൽ സുഹൃത്തുക്കളുടെ കൂടെ താമസിക്കുകയായിരുന്ന ചേനോത്ത് തുരുത്തുമ്മൽ ആഷിഖിനെ(31) കാണാനില്ലെന്ന് നാട്ടിലുള്ള ബന്ധുക്കളെ സുഹൃത്തുക്കൾ അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് ആഷിഖിനെ കാണാതായത്. കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലെ...

ഡല്‍ഹി ക്യാപിറ്റൽസിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യൻസ് ഐ.പി.എല്‍ ഫൈനലില്‍

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് 13-ാമത് ഐ.പി.എല്ലില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി. കഴിഞ്ഞ വര്‍ഷവും മുംബൈ ഫൈനലിലെത്തി കിരീടം സ്വന്തമാക്കിയിരുന്നു. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയ്ക്ക് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും ഡല്‍ഹിയെ വരിഞ്ഞുമുറുക്കി. തോറ്റെങ്കിലും...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img