കോലാര്‍: കർണാടക മുന്‍മന്ത്രിയും നമ്മ കോൺഗ്രസ് പാർട്ടി നേതാവുമായ വർതൂർ പ്രകാശിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ മോചനദ്രവ്യം വാങ്ങിയ ശേഷം വിട്ടയച്ചു. ക്രൂരമായി പീഢനത്തിനിരയാക്കിയെന്നും പ്രകാശ് ബെംഗളൂരു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോലാറില്‍വച്ച് നംബർ 25ന് കാണാതായ പ്രകാശിനെ , കഴിഞ്ഞ ദിവസം 48 ലക്ഷം രൂപ കൈമാറിയ ശേഷമാണ് സംഘം...
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് തീരം തൊട്ടു. ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറ് അറുപതു കിലോമീറ്റര്‍ അകലെയാണ് ബുറെവി തീരം തൊട്ടത്. കഴിഞ്ഞ ആറു മണിക്കൂറായി മണിക്കൂറില്‍ 12 കി.മീ. വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 9.0° N അക്ഷാംശത്തിലും 80.8°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് കന്യാകുമാരിയില്‍...
സൗജന്യ ക്രിസ്മസ് ഭക്ഷ്യകിറ്റ് വിതരണം നാളെ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന സൗജന്യഭക്ഷ്യകിറ്റ് ഇത്തവണ ക്രിസ്മസ് കിറ്റായാണ് വിതരണം ചെയ്യുന്നത്. 482 കോടി രൂപയാണ് ഇത്തവണ കിറ്റിന് വേണ്ടി ചെലവിടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള പതിവ് വിഹിതത്തിന് പുറമെ ബജറ്റ് വിഹിതത്തില്‍ നിന്നും ഇത്തവണ പണം അനുവദിച്ചു. 88.92...
ലോകത്ത് ആദ്യമായി കോവിഡ് വാക്സീന് അനുമതി. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച വാക്സീന്‍ ബ്രിട്ടനില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി. പരീക്ഷണം പൂര്‍ത്തിയാക്കി, വിജയമുറപ്പിച്ച് അംഗീകാരം നേടുന്നത് ആദ്യമാണ്. അടുത്തആഴ്ച ആദ്യം വിതരണം ആരംഭിക്കും. ഇന്ത്യയില്‍ ഇൗ വാക്സീന്‍ ഉടനെയൊന്നും ലഭ്യമാകില്ല.
വാക്സീന്‍ 95 ശതമാനം ഫലപ്രദമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് യുകെ സര്‍ക്കാര്‍ അടിയന്തര ഉപയോഗത്തിന് അനുമതി...
ലോസ്ആഞ്ചലസ് : മോളി എവറെറ്റ് ഗിബ്സൺ .... ഒരു മാസം പോലും പ്രായമായിട്ടില്ലെങ്കിലും ഇതിനകം തന്നെ ചരിത്രം തിരുത്തിക്കുറിച്ചു കഴിഞ്ഞു മൂന്ന് കിലോ ഭാരമുള്ള ഈ കുഞ്ഞ് മാലാഖ. ഒക്ടോബർ 26നാണ് ടിന - ബെൻ ഗിബ്സൺ ദമ്പതികളുടെ മകളായി മോളി ജനിച്ചത്. കഴിഞ്ഞ 27 വർഷമായി ശീതികരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തെ കഴിഞ്ഞ ഫെബ്രുവരി...
ന്യൂഡല്‍ഹി: പ്രതികളെ ചോദ്യംചെയ്യുന്ന ഇടങ്ങളില്‍ സിസിടിവി കാമറയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. രാജ്യത്തെ പോലീസ് സ്‌റ്റേഷനുകളും സിബിഐ, എന്‍ഐഎ, ഇ.ഡി. തുടങ്ങി എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ഇത് ബാധകമായിരിക്കും. കസ്റ്റഡിയില്‍ കഴിയുന്ന കുറ്റാരോപിതര്‍ക്കു നേരെയുള്ള അതിക്രമം സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
എല്ലാ പോലീസ് സ്‌റ്റേഷനുകളിലും...
കുമ്പള: കുമ്പള പ്രസ്സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്ലത്തീഫ് കാസർഗോഡ് വിഷൻ പ്രസിഡന്റ് ആയും അബ്ദുല്ല കുമ്പള സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്ലത്തീഫ് ട്രൂ ന്യൂസ് ആണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: പുരുഷോത്തം ഭട്ട്, എ എൽ ഉളുവാർ (വൈസ് പ്രസിഡന്റ്), അബ്ദുസ്സത്താർ, റഫീഖ് സുപ്രഭാതം (ജോ. സെക്രട്ടറി), അഡ്വസറി ബോർഡ് ചെയർമാൻ സുരേന്ദ്രൻ...
കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ജോഷ് ഹേസല്‍വുഡിന് മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി 11 വര്‍ഷമായി തുടരുന്നൊരു പതിവ് തെറ്റിച്ചു. 2009 മുതല്‍ തുടര്‍ച്ചയായി 11 വര്‍ഷം ഏകദിന സെഞ്ചുറി നേടാത്തൊരു വര്‍ഷം കോലിയുടെ കരിയറിലുണ്ടായിട്ടില്ല. എന്നാല്‍ ഈ വര്‍ഷം ആ പതിവ് തെറ്റി.
ഇന്ന് കരുതലോടെ കളിച്ച കോലി അര്‍ധസെഞ്ചുറി...
സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്ത് ഒറ്റ ചരക്ക് വാഹനം പോലും ഓടില്ലെന്ന് ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ്. രാജ്യത്തെ 10 മില്യണ്‍ ട്രക്ക് ഉടമകളുടെ സംഘടനയാണ് ആദ്യ ഘട്ടമായി ഡിസംബര്‍ എട്ട് മുതല്‍ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചത്. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആദ്യം ഉത്തരേന്ത്യയിലും...
ന്യൂദല്‍ഹി: ആയിരക്കണക്കിന് മരങ്ങൾ മുറിച്ചുകൊണ്ട് കൃഷ്ണ ക്ഷേത്രം പണിയേണ്ടതില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. ക്ഷേത്രത്തിലേക്കുള്ള പാത പണിയാനായി അനുമതി തേടികൊണ്ടുള്ള യു.പി പി.ഡബ്ല്യു.ഡി കൗൺസിലിനോടാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.
കൃഷ്ണ ദേവനായി ആയിരക്കണക്കിന് മരങ്ങൾ മുറിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. മുറിക്കുന്ന മരങ്ങളേക്കാൾ കൂടുതൽ തെെകൾ നട്ടുപിടിപ്പിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...