ഐ.പി.എല്ലില് ഈ സീസണില് ടീമിനെ നയിച്ച കോച്ച് അനില് കുംബ്ലെ, ക്യാപ്റ്റന് കെ.എല്. രാഹുല് കൂട്ടിനെ അടുത്ത സീസണിലും കിംഗ്സ് ഇലവന് പഞ്ചാബ് നിലനിര്ത്തും. ഐ.പി.എല് പ്ലേ ഓഫില് കടക്കാന് കഴിഞ്ഞില്ലെങ്കിലും ടീമിന്റെ പ്രകടനത്തില് ടീം മാനേജ്മെന്റ് തൃപ്തരാണ്.
ആദ്യമായി പഞ്ചാബിന്റെ നായകനായ രാഹുല് ഉജ്ജ്വല ബാറ്റിങ്ങുമായി സീസണില് ടീമിന്റെ നെടുതൂണായിരുന്നു. 55.83 ശാശരിയില് 670...
ന്യൂദല്ഹി (www.mediavisionnews.in) :ഇന്റീരിയര് ഡിസൈനറുടെ ആത്മഹത്യാ പ്രേരണാ കേസില് അര്ണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയിലുള്ള സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം. 50000 രൂപ ആൾജാമ്യത്തിനും അന്വേഷണത്തോട് സഹകരിക്കണമെന്ന വ്യവസ്ഥയോടെയുമാണ് ജാമ്യം. ഉത്തരവിന്റെ പൂർണ രൂപം പിന്നീട് നൽകും. ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധിക്കെതിരായ അര്ണാബിന്റെയും കൂട്ടുപ്രതികളായ നിതീഷ് ശാർദ, പ്രവീൺ രാജേഷ് സിങ് എന്നിവരുടെയും ഹരജി...
കോഴിക്കോട് (www.mediavisionnews.in) : യുഡിഎഫ് സ്ഥാനാര്ത്ഥികള്ക്കെതിരെ റിബലുകളായി മത്സരിച്ച് മുന്നണിയില് അനൈക്യമുണ്ടാക്കുന്നവരെ പാര്ട്ടിയില് നിന്ന് പുറത്താക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി കെപിഎ മജീദ്. ഇപ്പോള് നടപടി വന്നാലും പിന്നീട് പാര്ട്ടിയിലേക്ക് തിരിച്ചുവരാമെന്ന മോഹം വേണ്ടെന്നും കെപിഎ മജീദ് പ്രസ്താവനയില് വ്യക്തമാക്കി.
പ്രസ്താവനയുടെ പൂര്ണരൂപം:തദ്ദേശ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് യു.ഡി.എഫ് നേരിടുന്നത്. യു.ഡി.എഫിന് അനുകൂലമായ തരംഗമാണ്...
ബീഹാര് തെരഞ്ഞെടുപ്പില് അഞ്ച് സീറ്റുകളില് വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന് അസദുദ്ദിന് ഉവൈസി രംഗത്ത്. ബിഹാറിലെ വിജയം പ്രചോദനം നല്കുന്നതാണ്. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഐഎം പോരാടും. ആരുമായി സഖ്യമുണ്ടാക്കുമെന്നത് അപ്പോള് പറയുമെന്നും ഉവൈസി പറഞ്ഞു. ബി.ജെ.പി വിരുദ്ധ വോട്ടുകള് ഭിന്നിപ്പിക്കുന്നെന്ന ആരോപണത്തോട് തങ്ങളും ഒരു രാഷ്ട്രീയപാര്ട്ടിയാണെന്നും മത്സരിക്കാന് അവകാശമുണ്ടെന്നുമായിരുന്നു ഉവൈസിയുടെ...
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചു പോരുന്ന ഒരു മുസ്ലിം രാഷ്ട്രീയ കക്ഷിയാണ് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്ന AIMIM. ഹൈദരാബാദിനും സമീപ പ്രദേശങ്ങളിലും നല്ല സ്വാധീനമുള്ള ഈ പാർട്ടിയുടെ അദ്ധ്യക്ഷനായ അസാദുദ്ദിൻ ഒവൈസി ഹൈദരാബാദിൽ നിന്നുള്ള ലോക് സഭാ അംഗവും ദേശീയ രാഷ്ട്രീയത്തിൽ നിരവധി വിവാദക്കൊടുങ്കാറ്റുകൾ ഉയർത്തിവിട്ടിട്ടുള്ള ആളുമാണ്. 243 അംഗങ്ങളുള്ള ബിഹാർ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം ദേഹത്ത് വീണ് സ്ഥാനാർത്ഥി മരിച്ചു. നെയ്യാറ്റിൻകര കാരോട് പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗിരിജകുമാരിയാണ് മരണമടഞ്ഞത്. വഴിയിലൂടെ വരികയായിരുന്ന ഗിരിജ കുമാരിയുടെ തലയിലേക്ക് കയർ കെട്ടി മുറിച്ചു മാറ്റുകയായിരുന്ന ആഞ്ഞിലി മരം ദിശതെറ്റി പതിക്കുകയായിരുന്നു. ഉടനെ പാറശാലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകട സമയത്ത് ഗിരിജ കുമാരിയുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു.
കണ്ണൂർ: കേരളത്തിൽ വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസ് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടും വിമാനത്താവളങ്ങൾ വഴി അനധികൃത കള്ളക്കടത്ത് തുടർ കഥയാക്കുകയാണ്. ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 175 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി ഇന്ന് കണ്ണൂർ വിമാനത്താവളത്തിൽ വച്ച് പിടിയിലായിരിക്കുകയാണ്. കാസർകോട് ജില്ലയിലെ മുള്ളേരിയ സ്വദേശി മുഹമ്മദിൽ നിന്നാണ് 9,19,000 രൂപ വില...
പട്ന: 'ഇടത് പാർട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണിത്' - ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം ഇതായിരുന്നു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമാണ് ഇടതുപാർട്ടികൾക്കുണ്ടായത്. 2015ലെ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് ശേഷം 16 സീറ്റിൽ വിജയം നേടിയാണ് ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ്. ഇതിൽ എടുത്തു...
ചെന്നൈ: ഇന്ത്യന് പ്രീമിയര് ലീഗിന്റെ 13ാം സീസണിനാണ് ഇന്നലെ യുഎഇയില് അവസാനമായത്. അടുത്ത സീസന് ഏപ്രില്- മേയ് മാസങ്ങളില് നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഇക്കാര്യം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രധാന താരങ്ങളെ ഉള്പ്പെടുത്തികൊണ്ടുള്ള താരലേലം ഉണ്ടാവില്ലെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാല് വരും സീസണില് വലിയ മാറ്റങ്ങള്ക്ക് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വാര്ത്തകള്.
പുതുതായി...