Latest news

ഉത്തര്‍പ്രദേശില്‍ മുസ്​ലിം യുവാവിന്റെയും ഹിന്ദു യുവതിയുടെയും വിവാഹം തടഞ്ഞ് പൊലീസ്

ലക്‌നൗ∙ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ മുസ്​ലിം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞ് യുപി പൊലീസ്. ലക്‌നൗവിലെ പാരാ മേഖലയില്‍ ബുധനാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ചടങ്ങുകള്‍ തുടങ്ങുന്നതിനു തൊട്ടു മുമ്പ് പൊലീസ് സംഘം വേദിയിലെത്തി ഇരുകൂട്ടരോടും പൊലീസ് സ്‌റ്റേഷനിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വിവാഹത്തിനു മുമ്പ് ലക്‌നൗ ജില്ലാ...

മാസ്‌ക് ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ലോകാരോഗ്യസംഘടന

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം തടയുന്നതിനായി മാസ്‌ക് ഉപയോഗിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യസംഘടന. വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളില്‍ മുഖാവരണം ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ നിര്‍ദേശം. വായു സഞ്ചാരം വളരെ കുറഞ്ഞ എയര്‍ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളില്‍ അണുബാധയുണ്ടാക്കാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ പൊതുഇടങ്ങളിലെ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4,610 രൂപയും ഒരു പവന് 36,880 രൂപയുമാണ് ഇന്നത്തെ വില.

ബി.ജെ.പിക്ക് തിരിച്ചടി, വിജയം ഒരു സീറ്റില്‍മാത്രം; പുണെയിലും, നാഗ്പൂരിലും തോല്‍വി

മുംബൈ: മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ആറ് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാലിടത്ത് കോണ്‍ഗ്രസ്-എന്‍.സി.പി.-ശിവസേന സഖ്യം വിജയിച്ചു. ഒരിടത്ത് മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. ബി.ജെ.പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. നാഗ്പുര്‍, പുണെ എന്നീ സീറ്റുകളില്‍ ബി.ജെ.പിക്ക് പരാജയം സംഭവിച്ചതാണ് ഏറ്റവും ശ്രദ്ധേയം. കാരണം ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ് നാഗ്പൂര്‍. കേന്ദ്രമന്ത്രിയായ...

ഇന്ധനവില വീണ്ടും കൂടി, പെട്രോള്‍ 85ലേക്ക്; മൂന്നാഴ്ചക്കിടെ ഡീസലിന് മൂന്ന് രൂപ വര്‍ധിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് ലിറ്ററിന് 20 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ പെടോളിന് 50 പൈസയിലധികവും ഡീസലിന് 70 പൈസയുമാണ് ഉയര്‍ന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍  പെട്രോളിന്റെ വില 84 രൂപ 86 പൈസയായി ഉയര്‍ന്നു. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 78 രൂപ 81 പൈസ നല്‍കണം....

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: നാലുദിവസത്തിനിടെ കൂടിയത് 1,120 രൂപ

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവലിയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4610 രൂപയുമായി. ഇതോടെ നാലുദിവസത്തിനിടെ പവന്റെ വിലയില്‍ 1,120 രുപയുടെ വര്‍ധനവാണുണ്ടായത്. നവംബര്‍ 30ന് 35,760 രൂപയിലേയ്ക്ക് വിലതാഴ്ന്നിരുന്നു.

രണ്ടു വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, ഭാഗ്യം തുണച്ചത് ഇത്തവണ; 24 കോടി സ്വന്തമാക്കിയ മലയാളി പറയുന്നു

ദുബൈ: കുടുംബവുമൊത്തുള്ള യാത്രക്കിടെ വാഹനമോടിക്കുമ്പോഴാണ് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡിന്റെയും ബുഷ്രയുടെയും ഫോണ്‍ കോള്‍ ജോര്‍ജ് ജേക്കബിനെ തേടിയെത്തുന്നത്. ആദ്യം പ്രാങ്ക് കോളാണെന്ന് സംശയിച്ചെങ്കിലും വാഹനം റോഡരികില്‍ നിര്‍ത്തി സംസാരിച്ചപ്പോള്‍ ജീവിതത്തിലെ വലിയ വിജയമാണ് തേടിയെത്തിയതെന്ന് കോട്ടയം ചെങ്ങളം മങ്ങാട്ട് സ്വദേശി ജോര്‍ജ് ജേക്കബ് പ്രതീക്ഷിച്ചിരുന്നില്ല. അവിശ്വനീയമായ ആ വിജയം ഇപ്പോഴും പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍...

”സഞ്ജുവേട്ടാ, അടുത്ത കളിയില്‍ ഉണ്ടാകുമോ?” ഗാലറിയില്‍ നിന്നും സഞ്ജുവിനോട് മലയാളി ആരാധകര്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആസ്ട്രേലിയക്കെതിരായ മൂന്നാം മത്സരത്തിനിടക്ക് ബൌണ്ടറി ലൈനില്‍ നില്‍ക്കുന്ന സഞ്ജു സാംസണെ നോക്കി സഞ്ജു ഏട്ടാ, സഞ്ജു എന്നെല്ലാം വന്ന മലയാളികളുടെ വിളികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.സഞ്ജുവിനെ വിളിച്ച് അടുത്ത കളിയില്‍ ഉണ്ടാവുമോ എന്നാണ് ഗാലറിയിലുണ്ടായിരുന്ന മലയാളി ആരാധകര്‍ ചോദിക്കുന്നത്. ബൗണ്ടറി ലൈനിന് സമീപം ടി. നടരാജന്റെ അടുത്ത് സഞ്ജു നില്‍ക്കുമ്പോഴാണ് സംഭവം. ആരാധകരുടെ...

ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതു അവധി

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച (ഡിസംബർ 4) സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള ഓഫീസുകൾക്കാണ് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല. അറബിക്കടൽ ലക്ഷ്യമാക്കി നീങ്ങുന്ന ബുറേവി ചുഴലിക്കാറ്റിന്...

‘ഹലാൽ പ്രണയം ഇത്രയും മനോഹരമെന്ന് ചിന്തിച്ചില്ല’; വിഡിയോ പങ്കുവച്ച് സന ഖാൻ

നടിയും മോഡലുമായ സന ഖാൻ ഈയടുത്താണ് വിവാഹിതയായത്. വിവാഹചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ് സനയുടെ ഭർത്താവ്. ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് താരം. താങ്കളെ വിവാഹം ചെയ്യുന്നത് വരെ, ഹലാൽ പ്രണയം ഇത്രയും മനോഹരമാണെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല എന്നാണ് സന...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img