Saturday, November 8, 2025

Latest news

ഹല്‍വ കണ്ടപ്പോള്‍ ചെറിയ സംശയം, തുറന്നുനോക്കിയപ്പോള്‍ ഉള്ളില്‍ 10 ഗ്രാം കഞ്ചാവ്; നെടുമ്പാശേരിയില്‍ കാസര്‍കോട് സ്വദേശി പിടിയില്‍

നെടുമ്പാശേരി (www.mediavisionnews.in): ഹല്‍വയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കാസര്‍കോട് സ്വദേശി സുധീഷ് (21) ആണ് പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഹല്‍വക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചതായി കണ്ടെത്തിയത്. 10 ഗ്രാം കഞ്ചാവാണ് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ക്കിടെ സിഐഎസ്എഫ് പിടികൂടിയത്. ഇന്നലെ ബഹ്‌റൈനിലേക്കു പോകാനെത്തിയതായിരുന്നു സുധീഷ്. ബാഗേജ് പരിശോധനയ്ക്കിടെ സംശയം...

കഴിഞ്ഞ 24 മണിക്കൂറിൽ 45,882 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90ലക്ഷം കടന്നു

ദില്ലി (www.mediavisionnews.in) : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ  കോവിഡ് ബാധിതരുടെ എണ്ണം 90,04,366 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 584 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,32,162 ആയി. ഇതിനോടകം 84,28,410 പേര്‍ കോവിഡില്‍ നിന്ന്...

പ്രതീക്ഷ; രാജ്യത്ത് ആദ്യഘട്ട കൊവിഡ് വാക്സിന്‍ ഫെബ്രുവരിയില്‍

ദില്ലി (www.mediavisionnews.in) : രാജ്യത്ത് ഫെബ്രുവരിയോടെ ആദ്യഘട്ട കൊവിഡ് വാക്സിൻ വിതരണത്തിന് എത്തുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കുമാണ് ആദ്യഘട്ടത്തില്‍ മരുന്ന് നൽകുക. ഏപ്രിലോടെ മറ്റുള്ളവർക്കും വാക്സിൻ വിതരണത്തിന് എത്തിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. രണ്ട് ഡോസ് മരുന്നിന് പരമാവധി 1000 രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും സീറം വ്യക്തമാക്കി. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന്റെ വില 37,520 രൂപയായി

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ 11 ദിവസം കൊണ്ട് പവന്‍ വിലയില്‍ 1,360 രൂപയുടെ ഇടിവാണുണ്ടായത്. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്. എംസിഎക്‌സില്‍ പത്തുഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,029 രൂപയായി.  ആഗോള...

ചെർക്കളത്തിന്റെ മകളും മകന്റെ പത്‌നിയും സ്ഥാനാർഥികൾ

കാസർകോട്: mediavisionnews.in തദ്ദേശ വകുപ്പു മന്ത്രിയും മുസ്‍ലിംലീഗ് ദേശീയ നിർവാഹക സമിതി അംഗവും ആയിരുന്ന പരേതനായ ചെർക്കളം അബ്ദുല്ലയുടെ മകളും മകന്റെ പത്‌നിയും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ. മകൾ മുംതാസ് സമീറ മഞ്ചേശ്വരം പഞ്ചായത്തിൽ 19 ാം വാ‍ർഡിലും മകന്റെ ഭാര്യ ജസീമ ജാസ്മിൻ ജില്ലാ പഞ്ചായത്ത് സിവിൽ സ്റ്റേഷൻ ഡിവിഷനിലും ആണ് സ്ഥാനാർഥി....

കുമ്പള നായ്ക്കാപ്പിലെ ഹരീഷ് വധം: ഒരാൾകൂടി അറസ്റ്റിൽ

കുമ്പള: (www.mediavisionnews.in) സ്വകാര്യ ഓയിൽ മിൽ  ജീവനക്കാരൻ നായ്ക്കാപ്പിലെ ഹരീഷ് (38)നെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ഐല മൈതാനത്തിനടുത്തെ ഹനീഫ (23)നെയാണ് സിഐ പി.പ്രമോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ഓഗസ്റ്റ് 17നു രാത്രി സൂറംബയലിലെ  സംഭവം.  ജോലി കഴിഞ്ഞ് ബൈക്കിലേക്ക് വീട്ടിലേക്ക് പോകുന്നതിനിടെയാണ്  നാലംഗ സംഘം  ഹരീഷിനെ...

എം സി ഖമറുദ്ദീന്‍ എം.എല്‍.എ.ക്ക് ഹൃദ്രോഗം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് റിമാൻഡിൽ കഴിയവേ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം സി ഖമറുദ്ദീൻ എംഎൽഎക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരണം. ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയത്. ആൻജിയോഗ്രാം പരിശോധന റിപ്പോർട്ട്...

സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ തിരുത്തി വ്യാജ പ്രചരണം; നിയമ നടപടിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി

മുക്കം: വനിതാ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ തിരുത്തി വ്യാജ പ്രചരണം നടത്തിയതിനെതിരെ പരാതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി. മുക്കം നഗരസഭയിലെ 18 ആം വാര്‍ഡില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സാറ കൂടാരത്തിന്റെ പേരിലാണ് വ്യാജ പോസ്റ്ററും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഡി.ജി.പി. ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. വോട്ടഭ്യര്‍ഥിക്കാനായി വാര്‍ഡ്...

എൽഡിഎഫോ യുഡിഎഫോ? ഈ വാർഡിൽ ആര് ജയിച്ചാലും മെമ്പറാവുക ജെസി ജോസ് തന്നെ!

മുണ്ടക്കയം: കോട്ടയം കൂട്ടിക്കൽ പഞ്ചായത്ത് 11ാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായാലും വലതു മുന്നണി സ്ഥാനാർത്ഥിയായാലും ആരു തന്നെ ജയിച്ചാലും മെമ്പർ ആവുക ജെസി ജോസ് തന്നെ. ഒരേ പേരിൽ രണ്ട് സ്ഥാനാർത്ഥികൾ പോരിനിറങ്ങുമ്പോൾ ഇരുവരെയും തിരിച്ചറിയാനുള്ള ഏക വഴി ചിഹ്നവും വീട്ടുപേരും മാത്രം. പഞ്ചായത്തിന്റെ ടൗൺ വാർഡിൽ ഇടത്, വലത് മുന്നണികളുടെ സ്ഥാനാർത്ഥികൾ രണ്ടുപേരും ജെസി...

‘വനിത സ്ഥാനാര്‍ത്ഥികളുടെ കഴിവും യോഗ്യതയും മറന്ന് അവരുടെ ‘സൗന്ദര്യവും’ ആകാര ഭംഗിയും മാത്രം ചര്‍ച്ച ചെയ്യുന്നത് ലൈംഗിക ദാരിദ്ര്യമാണ്’: വിമര്‍ശിച്ച് കുറിപ്പ്, വൈറല്‍

സ്ത്രീകളുടെ സമ്പന്നമായ പ്രാതിനിധ്യം കൊണ്ട് ചരിത്രമാകാന്‍ പോകുന്ന ഒരു തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. നിരവധി വനിതകളാണ് ഈ തവണ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നത്. അതില്‍ യുവ തലമുറയില്‍ നിന്നുള്ളവര്‍ മുതല്‍ മുതിര്‍ന്ന തലമുറയില്‍ നിന്നുള്ള വനിതകള്‍ വരെയുണ്ട്. അവരില്‍ വക്കീല്‍ മുതല്‍ നിരവധി പ്രൊഫഷനുകള്‍ വരെയുണ്ട്. എന്നാല്‍ സ്ത്രീകള്‍ മത്സര...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img