ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ് വഴി അനായാസം പണം കൈമാറാം. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന്റെ പേയ്‌മെന്റ് ഫീച്ചറായ വാട്ട്‌സ്ആപ്പ് പേയ്‌മെന്റ് ഇപ്പോൾ ഇന്ത്യയിൽ രണ്ടു കോടി ഉപയോക്താക്കൾക്ക് ലഭ്യമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള ബാങ്കിംഗ് പങ്കാളികളുടെ പിന്തുണയോടെയാണ് ഈ സേവനം ആരംഭിച്ചത്. Paytm, Google...
കൊണ്ടോട്ടി: കരിപ്പൂര്‍ കിളിനാട്ട് അബ്ദുള്‍ ലത്തീഫി(45)നെ വയനാട് കല്‍പറ്റ പറളിക്കുന്ന് ലക്ഷംവീട് കോളനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ലത്തീഫിന്റെ രണ്ടാംഭാര്യ പറളിക്കുന്ന് മാടത്തൊടുക വീട്ടില്‍ ജസ്‌ന (30), സഹോദരന്‍ ജംഷാന്‍ (26) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കൊണ്ടോട്ടി നഗരസഭയില്‍ തച്ചത്ത്പറമ്പ് വാര്‍ഡില്‍ നിന്ന് ലത്തീഫ് സ്വതന്ത്രനായി...
തിരുവനന്തപുരം: കോട്ടയം പയസ് ടെൻത് കോൺവന്റിൽ സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്നു ജഡ്ജി...
തിരുവനന്തപുരം: കവിയും സാമൂഹ്യ, പരിസ്ഥതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഇടപെട്ടാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്പോൾ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.
കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ...
തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനവിനുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 37,280 രൂപയായി.
ഗ്രാമിനാകട്ടെ 40 രൂപ കുറഞ്ഞ് 4660 രൂപയുമായി. 37,600 രൂപയായിരുന്നു ചൊവാഴ്ച പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,863.83 ഡോളര്‍ നിലവാരത്തിലാണ്.
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേകളത്തില്‍ ശങ്കരന്‍ (65) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ തെരുവ് നായ്ക്കള്‍ കടിച്ചത്. പരിക്കേറ്റ് ഭാരതപുഴയുടെ തീരത്ത് അവശനിലയില്‍ കണ്ടെത്തിയ ശങ്കരനെ തൃശൂര്‍ ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് മരിച്ചത്.
തിരുവനന്തപുരം: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. അടിയന്തരമായി നിയമസഭ ചേരാനുള്ള അനുമതി ഗവര്‍ണര്‍ നിഷേധിച്ചതിന് പിന്നാലെയാണ് സമരവുമായി സര്‍ക്കാര്‍ രംഗത്തേക്കിറങ്ങുന്നത്.
അതേസമയം സമരപരിപാടികള്‍ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് യു.ഡി.എഫ് പാര്‍ലമെന്ററി യോഗം ചേരും.
സംയുക്തകര്‍ഷക സമിതി രക്തസാക്ഷി മണ്ഡപത്തിന് മുമ്പില്‍ അനിശ്ചിതകാലമായി നടത്തി വരുന്ന സമരത്തിനൊപ്പമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും...
ദുബൈ: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യവസായി എം.എ.യൂസഫലി. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ദുബൈയില്‍ പറഞ്ഞു.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ല. നെഗറ്റീവ് പ്രചരിപ്പിക്കുകയെന്നത് ചിലരുടെ ശീലമായി മാറിയിരിക്കുകയാണ്. ഇന്ത്യക്കാർക്ക് അഭിപ്രായ സ്വാതന്ത്യമുണ്ടെങ്കിലും 30,000 മലയാളികളടങ്ങുന്ന സഹപ്രവർത്തകർക്ക് വേണ്ടി വ്യക്തിഹത്യയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും....
മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...