Latest news

പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു

തിരുവനന്തപുരം: കവിയും സാമൂഹ്യ, പരിസ്ഥതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഇടപെട്ടാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.  ഇവിടെ എത്തുമ്പോൾ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ...

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 37,280 രൂപയായി

തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനവിനുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 37,280 രൂപയായി. ഗ്രാമിനാകട്ടെ 40 രൂപ കുറഞ്ഞ് 4660 രൂപയുമായി. 37,600 രൂപയായിരുന്നു ചൊവാഴ്ച പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,863.83 ഡോളര്‍ നിലവാരത്തിലാണ്.

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4660 രൂപയും ഒരു പവന് 37,280 രൂപയുമാണ് ഇന്നത്തെ വില.

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4660 രൂപയും ഒരു പവന് 37,280 രൂപയുമാണ് ഇന്നത്തെ വില.

മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേകളത്തില്‍ ശങ്കരന്‍ (65) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ തെരുവ് നായ്ക്കള്‍ കടിച്ചത്. പരിക്കേറ്റ് ഭാരതപുഴയുടെ തീരത്ത് അവശനിലയില്‍ കണ്ടെത്തിയ ശങ്കരനെ തൃശൂര്‍ ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് മരിച്ചത്.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളം തെരുവിലേക്ക്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

തിരുവനന്തപുരം: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. അടിയന്തരമായി നിയമസഭ ചേരാനുള്ള അനുമതി ഗവര്‍ണര്‍ നിഷേധിച്ചതിന് പിന്നാലെയാണ് സമരവുമായി സര്‍ക്കാര്‍ രംഗത്തേക്കിറങ്ങുന്നത്. അതേസമയം സമരപരിപാടികള്‍ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് യു.ഡി.എഫ് പാര്‍ലമെന്ററി യോഗം ചേരും. സംയുക്തകര്‍ഷക സമിതി രക്തസാക്ഷി മണ്ഡപത്തിന് മുമ്പില്‍ അനിശ്ചിതകാലമായി നടത്തി വരുന്ന സമരത്തിനൊപ്പമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും...

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം അതിരുകടക്കുന്നു; നിയമ നടപടിയുമായി എം.എ.യൂസഫലി

ദുബൈ: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യവസായി എം.എ.യൂസഫലി. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ദുബൈയില്‍ പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ല. നെഗറ്റീവ് പ്രചരിപ്പിക്കുകയെന്നത് ചിലരുടെ ശീലമായി മാറിയിരിക്കുകയാണ്. ഇന്ത്യക്കാർക്ക് അഭിപ്രായ സ്വാതന്ത്യമുണ്ടെങ്കിലും 30,000 മലയാളികളടങ്ങുന്ന സഹപ്രവർത്തകർക്ക് വേണ്ടി വ്യക്തിഹത്യയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും....

കൊണ്ടോട്ടിയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മര്‍ദനമേറ്റ് മരിച്ച നിലയില്‍

വയനാട്: കംപ്ലക്കാട് പറളിക്കുന്നില്‍ കൊണ്ടോട്ടി സ്വദേശി മര്‍ദനമേറ്റ് മരിച്ച നിലയില്‍. കരിപ്പൂര്‍ കാഞ്ഞിരപ്പറമ്പ് കിളിനാട്ട് പറമ്പില്‍ വീട് അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. കൊണ്ടോട്ടി നഗരസഭയില്‍ തച്ചത്ത്പറമ്പ് വാര്‍ഡില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ചിരുന്നു അബ്ദുല്‍ ലത്തീഫ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഫാത്തിമ സുഹ്‌റ ഭാര്യയും, ഷാഫി, സാലിഹ്, ബാസിത്ത് എന്നിവര്‍ മക്കളുമാണ്.

ഗള്‍ഫിലെ വിമാന വിലക്ക്; നിരവധി പ്രവാസികള്‍ പാതിവഴിയില്‍ കുടുങ്ങി

ദുബൈ(www.mediavisionnews.in): ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം യു.കെയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സൗദി അറേബ്യ വീണ്ടും വിമാന വിലക്ക് പ്രഖ്യാപിച്ചതോടെ നിരവധി പ്രവാസികള്‍ പാതിവഴിയില്‍ കുടുങ്ങി. ഇന്ത്യയില്‍ നിന്ന് നേരിട്ട് സാധാരണ വിമാന സര്‍വീസുകളില്ലാത്തതിനാല്‍ യുഎഇയില്‍ 14 ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പോകാന്‍ പുറപ്പെട്ടവരാണ് ഇങ്ങനെ പാതിവഴിയിലായത്. ഒരാഴ്‍ചത്തേക്കാണ് സൗദി അറേബ്യ വിമാന വിലക്ക്...

രാത്രി കടലില്‍ ലൈറ്റ് കത്തിച്ചുള്ള മീന്‍പിടുത്തം ഫിഷറീസ് ഉദ്യോഗസ്ഥരും തീരദേശപൊലീസും തടഞ്ഞു; മംഗളൂരു സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ട് പിടികൂടി

കാസര്‍കോട്: രാത്രി കടലില്‍ ലൈറ്റ് കത്തിച്ച് നടത്തുകയായിരുന്ന മീന്‍പിടുത്തം ഫിഷറീസ് വകുപ്പും തീരദേശപൊലീസും ചേര്‍ന്ന് തടഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെ തൈക്കടപ്പുറത്തെ ഫിഷറീസ് ഉദ്യോഗസ്ഥരും തൃക്കരിപ്പൂര്‍, ബേക്കല്‍, കുമ്പള തീരദേശ പൊലീസും സംയുക്തമായി നടത്തിയ പട്രോളിംഗിനിടെയാണ് അനധികൃതമായി മത്സ്യബന്ധനത്തിനെത്തിയവരുടെ ബോട്ട് പിടികൂടിയത്. മംഗളൂരു സ്വദേശി സക്കീറിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഫിഷറീസ് റസ്‌ക്യൂ ബോട്ടില്‍...
- Advertisement -spot_img

Latest News

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോളിന് 11 രൂപ കൂട്ടി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11...
- Advertisement -spot_img