Latest news

ബന്തിയോട് യൂത്ത് ലീഗ് നേതാവിന് കുത്തേറ്റു

ബന്തിയോട്:(www.mediavisionnews.in) യൂത്ത് ലീഗ് ബന്തിയോട് വാർഡ് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു. ബന്തിയോട്ടെ ബഷീർ എന്ന ബച്ചിക്കാണ് കുത്തേറ്റത്. ഇന്ന് ഉച്ചയോടെ ബന്തിയോട് ബേരിക്കയിലാണ് സംഭവം. സി.പി.ഐ (എം ) പ്രവർത്തകനായ ഒരാളാണ് അക്രമിച്ചതെന്ന് പറയുന്നു. നേരത്തെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. കഴുത്തിന് പരിക്കേറ്റ ബഷീറിനെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊടിയമ്മ പൂക്കട്ടയിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; ആഴ്ച്ചകൾ പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല

കുമ്പള: ജല അതോറിറ്റിയുടെ മെയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങി ആഴ്ച്ചകളായി. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി ദിവസങ്ങൾ കഴിഞ്ഞെങ്കിലും പൊട്ടിയ പൈപ്പ് നന്നാക്കാൻ നടപടിയില്ല. ഇതാടെ ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡരികിലൂടെ ഒലിച്ചു പോകുന്നത്. കൊടിയമ്മ പൂക്കട്ട റേഷൻ കടയ്ക്കു സമീപത്തായാണ് പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നത്. വേനൽകാലം ആരംഭിച്ചതോടെ പ്രദേശത്ത് ജലക്ഷാമം...

ഉപ്പളയിലെ മൂന്നംഗ സംഘം കാഞ്ഞങ്ങാട്ട് നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി; പൊലീസ് എത്തിയപ്പോള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

ഉപ്പള: ഉപ്പളയിലെ മൂന്നംഗ സംഘം കാഞ്ഞങ്ങാട്ട് നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി. പിന്നീട് പൊലീസിന്റെ കണ്‍മുന്നില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള കൊടിബയലിലാണ് സംഭവം. കാഞ്ഞങ്ങാട്ട് വസ്ത്രക്കടയില്‍ ജോലിചെയ്യുന്ന യുവാവിനെ ഇന്നലെ ഉച്ചയോടെയാണ് ഉപ്പളയിലെ മൂന്നംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. സംഭവമറിഞ്ഞതോടെ പൊലീസ് യുവാവിനെ കണ്ടെത്താനായി രാത്രി ഒമ്പത് മണിവരെ...

ഭൂമിക്കടിയില്‍ നീരൊഴുക്ക്; രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍- ഐഐടിയുടെ സഹായം തേടി ട്രസ്റ്റ്

ലഖ്‌നൗ: നിശ്ചയിച്ച ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം കണ്ടെത്തിയതോടെ രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍. രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് പുറത്തുവിട്ട മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ട്. പുതിയ മാതൃകയക്കായി ട്രസ്റ്റ് ഐഐടി എഞ്ചിനീയര്‍മാരുടെ സഹായം തേടിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ ട്രസ്റ്റ് മേധാവിയും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയുടെ കീഴില്‍...

നാളെ മുതൽ സ്കൂളുകൾ ഭാഗികമായി തുറക്കും; കെ.എസ്.ആർ.ടി.സി മുഴുവൻ സർവീസുകളും,പാസഞ്ചർ ട്രെയിനുകളും ഓടും

സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കും. കോവിഡിൽ താഴു വീണ സ്കൂളുകൾ 9 മാസത്തെ ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. ഹാജർ നിർബന്ധമാക്കിയിട്ടില്ല. ഒരു ക്ലാസിലെ പകുതി കുട്ടികൾ ഒരു സമയം എന്ന രീതിയിലാണ് ക്രമീകരണം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ...

അബ്ദുള്‍ നാസർ മദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: പിഡിപി നേതാവ് അബ്ദുള്‍ നാസർ മദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടർന്നാണ് ഇന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതായി മദനിയുടെ ബന്ധുക്കൾ പറഞ്ഞു. ബെംഗളൂരു സ്ഫോടന കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മദനി 2014 മുതല്‍ ബെംഗളൂരു ബെന്‍സൺ ടൗണിലെ...

ഫാസ്ടാഗ് നാളെ മുതല്‍ നിര്‍ബന്ധമല്ല; സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി. വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് സമയപരിധി ഫെബ്രുവരി 15വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നേരത്തെ ജനുവരി ഒന്നുമുതല്‍ ഫാസ്ടാഗ് സംവിധാനം പൂര്‍ണമായി നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്. ടോള്‍പ്ലാസകളെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. പണരഹിത ഇടപാട് പൂര്‍ണമായി നടക്കുന്നു എന്ന്...

പ്രമേയത്തെ അനുകൂലിച്ച്‌ ബിജെപിയെ വെട്ടിലാക്കി ഒ. രാജഗോപാല്‍

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കുന്നതായി ബിജെപി എംഎൽഎ ഒ. രാജഗോപാൽ. അതുകൊണ്ടാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതെന്നും പ്രമേയത്തിലുള്ള ചില വിയോജിപ്പുകൾ രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്തത്. പ്രമേയത്തിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാൽ...

പോസിറ്റീവ് പേ സിസ്റ്റം മുതൽ വാട്സാപ്പ് വരെ; നാളെ മുതൽ ഈ നിർണായക മാറ്റങ്ങൾ

നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട നിരവധി മാറ്റങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. ചെക്ക് വഴി പണം കൈമാറുമ്പോള്‍ നാളെ മുതല്‍ ഇടപാടിന്‍റെ വിശദാംശങ്ങളും ബാങ്കിന് കൈമാറണം. ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും സ്വൈപ്പ് ചെയ്യാതെയും പിന്‍നമ്പര്‍ കൈമാറാതെയുമുള്ള കോണ്ടാക്ട് ലെസ് ഇടപാടുകളുടെ പരിധി അയ്യായിരം രൂപയായി ഉയരും. ചില ഫോണുകളില്‍ നാളെ മുതല്‍ വാട്സാപ്പ് സേവനം...

കര്‍ഷകര്‍ക്കൊപ്പം കേരളം, കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമസഭ പാസാക്കി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം ശബ്ദ വോട്ടോടെ സഭ പാസാക്കിയത്. ബിജെപി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചത്‌. ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍  കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് സമ്മേളനം ചേര്‍ന്നത്. സമ്മേളനത്തിന് അടിയന്തിര പ്രാധാന്യമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ...
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img