Latest news

ഇളവുകൾ 31ന് അവസാനിക്കും; ഫ്യൂസ് ഊരാൻ ഒരുങ്ങി വൈദ്യുതി വകുപ്പ്

പ​ള്ളു​രു​ത്തി: വൈ​ദ്യു​തി കു​ടി​ശ്ശി​ക വ​രു​ത്തി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി വൈ​ദ്യു​തി വ​കു​പ്പ്. 2021 ജ​നു​വ​രി ഒ​ന്നു മു​ത​ൽ കു​ടി​ശ്ശി​ക പി​രി​ച്ചെ​ടു​ക്കാ​ൻ വൈ​ദ്യു​തി വ​കു​പ്പ് ഉ​ത്ത​ര​വ് ന​ൽ​കി​ക്ക​ഴി​ഞ്ഞു. ലോ​ക് ഡൗ​ൺ കാ​ല​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യ ഇ​ള​വു​ക​ൾ ഡി​സം​ബ​ർ 31ന് ​അ​വ​സാ​നി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ടി​ശ്ശി​ക ഈ​ടാ​ക്കാ​നാ​യി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് വൈ​ദ്യു​തി വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്....

പൊലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു, ജീപ്പ് തല്ലിത്തകര്‍ത്ത് അക്രമി സംഘം പ്രതിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: തിരുവല്ലത്ത് അക്രമിസംഘം  പൊലീസ് ജീപ്പ് ആക്രമിച്ച് പ്രതികളെ രക്ഷപ്പെടുത്തി. വണ്ടിത്തടം ശാന്തിപുരം ജംഗ്ഷനു സമീപം പാപ്പാൻ ചാണി റോഡിൽ ഇന്നലെ രാത്രി 7 ഓടെയാണ് സംഭവം. നഗരത്തിൽ തുണിക്കടകളിൽ അടുത്തിടെ നടന്ന മോഷണം, കഞ്ചാവ് കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട് ശ്രുതിയെന്ന പ്രതിയെ കഴിഞ്ഞ ദിവസം ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അന്വേഷണത്തിൽ കൂട്ടുപ്രതിയായ ശാന്തിപുരം...

പുതിയ കോവിഡിനെ നേരിടാൻ കേരളവും ഒരുങ്ങുന്നു

തിരുവനന്തപുരം: ജനിതക മാറ്റം സംഭവിച്ച കോവിഡ്​ വൈറസ്​ ബ്രിട്ടനിൽ കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിലും ജാഗ്രതാ മുൻകരുതലുകൾ ആവശ്യമുണ്ടെന്ന്​ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ജാഗ്രതാ നടപടികൾ കൈകൊള്ളാൻ തീരുമാനമായി. അതിന്‍റെ ഭാഗമായി എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും. എയര്‍പോട്ടിനോടനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തുമെന്നും അവർ അറിയിച്ചു. നാല്...

കോവിഡ് യാത്ര നിയന്ത്രണം; ദുബൈയിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു

ദുബൈയിൽ നിന്ന് കേരളത്തിലേക്കും മറ്റും പുറപ്പെടേണ്ട ചില വിമാന സർവീസുകൾ റാസൽഖൈമയിലേക്ക് പുനക്രമീകരിച്ചു. ദുബൈ വിമാനത്താവളത്തിൽ കോവിഡ് യാത്ര നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റമെന്ന് വിവിധ വിമാന കമ്പനികൾ അറിയിച്ചു. മാറ്റങ്ങൾ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും വിമാന കമ്പനികൾ വ്യക്തമാക്കി. എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് വിമാന സർവീസുകളിൽ ചിലതാണ് റാസൽഖൈമയിൽ നിന്ന് പുറപ്പെട്ടത്....

വിവാഹദിവസം ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ചു; വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയില്‍

അഹമ്മദാബാദ്: വിവാഹദിവസം ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ച ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. വിവാഹദിവസം ആര്‍ത്തവമുണ്ടായിരുന്നു എന്ന കാര്യം ഭാര്യ ഒളിച്ചുവച്ചു എന്നും തങ്ങളുടെ വിശ്വാസം ലംഘിച്ചു എന്നും ചൂണ്ടിക്കാണിച്ച് യുവാവ് കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. കല്യാണത്തിന് ശേഷം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പാണ് ഭാര്യ തനിക്ക് ആര്‍ത്തവമാണ്...

21 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസറഗോഡ് സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 21 ലക്ഷത്തിലധികം രൂപ വരുന്ന സ്വര്‍ണം പിടികൂടി. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷാഫിയില്‍ നിന്നാണ് 290 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. 7 ഐഫോണുകളും 6000 വിദേശ നിര്‍മിത സിഗരറ്റും പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

‘തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കാം’; കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ അനിവാര്യമെന്നും ഇ. ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന സൂചന നല്‍കി മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ ലീഗിന് യാതൊരു എതര്‍പ്പുമില്ലെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഇ. ടി പറഞ്ഞത്. ഓരോ...

മഹാരാഷ്ട്രയിൽ നാടകീയ നീക്കം; 18 കോൺഗ്രസ് വിമതർ എൻസിപിയിൽ

മുംബൈ∙ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിധ്യത്തില്‍ താനെ ജില്ലയിലെ ഭിവണ്ടി മുനിസിപ്പൽ കോർപറേഷനിൽ ഡപ്യൂട്ടി മേയർ ഉൾപ്പെടെയുള്ള 18 കോൺഗ്രസ് വിമത കോർപറേറ്റർമാർ എൻസിപിയിൽ ചേർന്നു. കോൺഗ്രസും എൻസിപിയും ശിവസേനയും മഹാ വികാസ് അഘാഡി സർക്കാരിൽ സഖ്യകക്ഷികളായിരിക്കെയാണ് പാർട്ടിമാറ്റം. 90 അംഗ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ 47 സീറ്റ് നേടിയ കോൺഗ്രസാണ് ഏറ്റവും...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4670 രൂപയും ഒരു പവന് 37,360 രൂപയുമാണ് ഇന്നത്തെ വില.

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4670 രൂപയും ഒരു പവന് 37,360 രൂപയുമാണ് ഇന്നത്തെ വില.
- Advertisement -spot_img

Latest News

പത്രിക പിൻവലിച്ചു; കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തിക്കുമെന്ന് കേശവനായിക്

കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...
- Advertisement -spot_img