Latest news

‘നൗഷേര സിംഹം’ ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്റെ കല്ലറ തകര്‍ത്ത നിലയില്‍

ന്യൂദല്‍ഹി: ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്റെ കല്ലറ തകര്‍ത്ത നിലയില്‍. ജാമിഅ മിലിയ ഇസ്‌ലാമിയയ്ക്ക് സമീപം ദക്ഷിണ ദല്‍ഹിയിലെ ബട്‌ല ഹൗസ് ഖബര്‍സ്ഥാനിലെ കല്ലറയാണ് അജ്ഞാതര്‍ ആക്രമിച്ചത്. അതേസമയം സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.ഉത്തര്‍പ്രദേശിലെ ബിബിപുരില്‍ ജനിച്ച ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍ 1947-48ലെ ഒന്നാം ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു.നൗഷേരയിലെ വിജയത്തിന് പിന്നാലെ ‘നൗഷേര സിംഹം’...

എസ്‌ഡിപിഐ പിന്തുണയോടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം

പത്തനംതിട്ട: തിരുവല്ല നഗരസഭയിൽ എസ്‌ഡി‌പി‌ഐ അംഗത്തിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. എസ് ഡി പിഐ അംഗം സബിത സലീമിന്റേതടക്കം രണ്ട് അംഗങ്ങളുടെ അധിക പിന്തുണയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ഇതോടെ യുഡിഎഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായ കോൺഗ്രസ് അംഗം ബിന്ദു ജയകുമാർ വിജയിച്ചു.

ഇന്‍സ്‌പെക്‌ടര്‍ സിബി തോമസിനു ഡി.ജി.പിയുടെ ബാഡ്‌ജ്‌ ഓഫ്‌ ഓണര്‍

കാസര്‍കോട്‌: കാസര്‍കോട്‌ വിജിലന്‍സ്‌ ഇന്‍സ്‌പെക്‌ടര്‍ സിബി തോമസിനും ബേക്കല്‍ തീരദേശ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കും ഡി ജി പിയുടെ ബാഡ്‌ജ്‌ ഓഫ്‌ ഓണര്‍. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്‌ നടുക്കടലില്‍ കുടുങ്ങിയ എട്ടു മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചതിനാണ്‌ ബഹുമതി. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. സിബിതോമസിനു ഇതു രണ്ടാം തവണയാണ്‌ ബാഡ്‌ജ്‌ ഓഫ്‌ ഓണര്‍ ലഭിക്കുന്നത്‌.2014ല്‍ ഉപ്പളയില്‍ നടന്ന ഒരു...

കാസര്‍കോട് നഗരസഭാ ചെയര്‍മാനായി അഡ്വ. വി.എം. മുനീര്‍ അധികാരമേറ്റു

കാസര്‍കോട്: തിരഞ്ഞെടുക്കപ്പെട്ട ഒമ്പതാമത് കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായി തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് മുസ്ലിം ലീഗ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട 51 വയസുകാരനായ അഡ്വ. വി.എം. മുനീര്‍ അധികാരമേറ്റു. രാവിലെ 11 മണിക്ക് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ കെ. സവിത ടീച്ചറെ പരാജയപ്പെടുത്തിയാണ് അഡ്വ. വി.എം. മുനീര്‍ നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. മുനീര്‍ 21...

തൊടുപുഴയില്‍ അട്ടിമറി: നഗരസഭാ ഭരണം എല്‍ഡിഎഫിന്

നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ എൽഡിഎഫിന് അട്ടിമറി ജയം. യുഡിഎഫ് വിമതൻ സനീഷ് ജോർജ് നഗരസഭാ അധ്യക്ഷനായി. യുഡിഎഫ് സ്വതന്ത്രനും എൽഡിഎഫിന് വോട്ട് ചെയ്തു. 13 സീറ്റില്‍ യുഡിഎഫും 12 സീറ്റില്‍ എല്‍ഡിഎഫുമാണ് വിജയിച്ചത്. രണ്ട് വിമതരുടെ നിലപാടാണ് നിര്‍ണായകമായത്. ഒരു വിമതനെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കുമെന്നാണ് ഇന്ന് രാവിലെ വരെ യുഡിഎഫ് അവകാശപ്പെട്ടിരുന്നത്....

ബിജെപി കൗണ്‍സിലറുടെ വോട്ട് സിപിഎമ്മിന്; പാലക്കാട് നഗരസഭയില്‍ ബഹളം

പാലക്കാട് : നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍ വോട്ട് മാറി ചെയ്തത് ബഹളത്തിനിടയാക്കി. ബിജെപി മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ വി. നടേശനാണ് വോട്ട് മാറി ചെയ്തത്. ബിജെപിക്ക് പകരം സിപിഎമ്മിന് വോട്ട് രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. എന്നാല്‍ അബദ്ധം തിരിച്ചറിഞ്ഞ നടേശന്‍ ബാലറ്റ് തിരിച്ചെടുക്കുകയായിരുന്നു. ബോക്‌സിലിട്ടില്ലെന്ന പേരില്‍ ബാലറ്റ് സ്വീകരിക്കാമെന്ന നിലപാടാണ് വരണാധികാരി ആദ്യം കൈക്കൊണ്ടത്....

കളമശ്ശേരിയിലും പരവൂരും നറുക്കെടുപ്പ്; രണ്ടിടത്തും ഭാഗ്യം യു.ഡി.എഫിനൊപ്പം

കളമശ്ശേരി: എറണാകുളം ജില്ലയിലെ കളമശ്ശേരി, കൊല്ലം ജില്ലിയിലെ പരവൂര്‍ നഗരസഭകളില്‍ ഭരണം യു.ഡി.എഫിന്. ഇരു നഗരസഭകളിലും നറുക്കെടുപ്പിലൂടെയാണ് ഭരണം നിശ്ചയിച്ചത്. കളമശ്ശേരി നഗരസഭയില്‍ സീമ കണ്ണന്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. പരവൂരില്‍ പി. ശ്രീജയാണ് ചെയര്‍പേഴ്‌സണ്‍. കളമശ്ശേരി നഗരസഭയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 20 വീതം അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് സീമ കണ്ണനെ തിരഞ്ഞെടുത്തത്....

മാവേലിക്കരയില്‍ നാടകീയ നീക്കങ്ങള്‍; സിപിഎം വിമതന്‍ യുഡിഎഫിനൊപ്പം

മാവേലിക്കര : മാവേലിക്കര നഗരസഭയില്‍ നാടകീയ നീക്കങ്ങള്‍. സിപിഎം വിമതൻ വി. കെ ശ്രീകുമാറിനെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പിന്തുണ ബിജെപിക്കാണ്. ഇതോടെ യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമായി. യുഡിഎഫിനൊപ്പം നില്‍ക്കാനാണ് താത്പര്യമെന്ന് എല്‍ഡിഎഫ് വിമതനായ വി.കെ. ശ്രീകുമാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം ഭരണം നല്‍കാമെന്നാണ് യുഡിഎഫ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും...

നഗരസഭാ അധ്യക്ഷ പദവിയില്‍ തര്‍ക്കം; ആലപ്പുഴ സി.പി.എമ്മില്‍ പരസ്യ പൊട്ടിത്തെറി, പ്രകടനം

ആലപ്പുഴ : നഗരസഭാ അധ്യക്ഷപദവിയിലെ തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എം നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാര്‍ട്ടിയില്‍ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗണ്‍സിലര്‍ ആയ സൗമ്യ രാജിനെ അധ്യക്ഷ പദവയിലേക്ക് തിരഞ്ഞെടുത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗം...

കണ്ണൂര്‍ മുസ്ലിലീഗില്‍ തര്‍ക്കം രൂക്ഷം;സംസ്ഥാന ഉപാധ്യക്ഷന്റെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

കണ്ണൂര്‍: ജില്ലയിലെ മുസ്ലിം ലീഗില്‍ രൂക്ഷമായ തര്‍ക്കം. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തര്‍ക്കമാണ് കാരണം. ഇന്നലെ രാത്രി വരെ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഡെപ്യൂട്ടി മേയറായി കെ.ഷബീനയെ തിരഞ്ഞെടുക്കുകയായിരുന്നു. പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളി കൊണ്ടാണ് ഷബീനയെ തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച്...
- Advertisement -spot_img

Latest News

പത്രിക പിൻവലിച്ചു; കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തിക്കുമെന്ന് കേശവനായിക്

കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...
- Advertisement -spot_img