ചെന്നൈ:(www.mediavisionnews.in) രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് നടൻ രജനീകാന്ത് പിന്മാറി. ആരോഗ്യ പ്രശ്‌നങ്ങൾ കാരണങ്ങളാൽ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറുകയാണെന്നാണ് വിശദീകരണം.
കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നുവെന്നും രജനീകാന്ത് അറിയിച്ചു. പാർട്ടി പ്രഖ്യാപിക്കുന്ന തിയതി ഈ മാസം 31- ന് അറിയിക്കുമെന്നായിരുന്നു രജനികാന്ത് നേരത്തെ അറിയിച്ചിരുന്നത്.
കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നവരും...
തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കകം രാജിവെച്ച് സിപിഐഎം വാര്‍ഡ് മെമ്പര്‍. തിരുവനന്തപുരം കാട്ടാക്കട പഞ്ചായത്ത് കിള്ളി വാര്‍ഡിലെ മെമ്പര്‍ എസ് ബിന്ദുവാണ് സ്ഥാനം രാജിവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം ബിന്ദു അറിയിച്ചത്.
കിള്ളിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി പത്ത് വോട്ടിനായിരുന്നു ബിന്ദു തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് സൂചന.
രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു....
ദുബായ്: മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാധ്യമാണെങ്കിലും ചില വേര്‍പാടുകള്‍ അവശേഷിക്കുന്നവരില്‍ എക്കാലത്തും മുനകളായി നിന്നുകൊള്ളും,ആ വേദന ജീവിതകാലം തുടരുമെന്ന് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. രണ്ടാംക്ലാസ്സുകാരി അഞ്ജനയുടെ മരണലാര്‍ത്ത വേദനയോടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
നാട്ടില്‍ പോയിട്ട് വന്നതിന് ശേഷം ആദ്യമായിട്ട് കേള്‍ക്കുന്ന മരണവാര്‍ത്ത ഒരു കൊച്ചുമോളുടെതാണ്. ദുബായ് ഇന്ത്യന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍...
ന്യൂഡല്‍ഹി: തുരുതുരാ പോയിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍. അതിനിടയില്‍ അനക്കമില്ലാതെ കിടക്കുന്ന യുവാവ്. ചത്തതിനൊക്കുമോ എന്ന മട്ടില്‍ കിടക്കുന്ന ആ മനുഷ്യനെ വീണ്ടും വീണ്ടും വടികൊണ്ട് ആഞ്ഞടിക്കുന്ന മറ്റൊരാള്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരുന്ന ഒരു വീഡിയോയിലെ ദൃശ്യമാണിത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ളതാണ് രംഗം. ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ചാണ് യുവാവിനെ രണ്ടു പേര്‍ ചേര്‍ന്ന് അടിച്ചു...
എംസി ബാങ്ക് തട്ടിപ്പ് കേസിൽ മുതിർന്ന ശിവസേന നേതാവായ സഞ്ജയ് റാവത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് കൊണ്ടുള്ള ഇഡി നടപടിക്ക് പിന്നാലെ ഇഡിക്കെതിരെ ശിവസേന.
മുബൈയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിന് മുമ്പിൽ ‘ബിജെപി പ്രദേശ് കാര്യാലയം’ എന്ന ബാനർ ശിവസേന പ്രവർത്തകർ തൂക്കി.
ഇഡിയുടെ ഓഫീസ് ബിജെപിയുടെ ബ്രാഞ്ച് ഓഫീസാണെന്ന് റാവത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. അതുകൊണ്ട്...
ന്യൂയോര്‍ക്ക്: 2021 ല്‍ വാട്ട്സ്ആപ്പ് ഒരുങ്ങുന്നത് വലിയ പരിഷ്കാരങ്ങള്‍ക്ക്. 2021 ലും ഇതിൽ കൂടുതൽ ഫീച്ചറുകൾ പരീക്ഷിക്കാൻ തന്നെയാണ് വാട്ട്സ്ആപ്പ് ആലോചിക്കുന്നത്. വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഫീച്ചറുകള്‍ 2021 ല്‍ വാട്ട്സ്ആപ്പില്‍ എത്തും.
മൾട്ടി-ഡിവൈസ് പിന്തുണയിൽ കോളിങ് ഫീച്ചർ കൂടി പരീക്ഷിക്കുന്നത് വിജയിച്ചാൽ പ്രതീക്ഷിച്ചതിലും നേരത്തെ ഈ ഫീച്ചർ അവതരിപ്പിക്കാൻ കഴിയും. ഒരു അക്കൗണ്ട്...
തിരുവനന്തപുരം: ജനിതകമാറ്റം വന്ന പുതിയ വൈറസ് രാജ്യത്ത് ആറ് പേരിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും അതീവജാഗ്രത. ബ്രിട്ടനിൽ നിന്നെത്തിയ 18 പേർക്കാണ് കേരളത്തിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ പുതിയ വൈറസ് ആണോ എന്നറിയാൻ സ്രവം പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. രോഗ ബാധിതരെ പ്രത്യേകം നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
18 പേർക്കും വലിയ തോതിൽ...
കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...