Latest news

ഫൈസര്‍ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ഫൈസര്‍ വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന. അടിയന്തര ഘട്ടത്തില്‍ ഫൈസറിന്‍റെ വാക്സിന്‍ ഉപയോ​ഗിക്കാമെന്നാണ് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ രാജ്യങ്ങൾക്കും വേണ്ട അളവില്‍ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ ഉറപ്പാക്കണമെന്നും വാക്സിന് അനുമതി നല്‍കി ലോകാരോഗ്യസംഘടനാ പ്രതിനിധി മാരിയംഗേല സിമാവോ പറഞ്ഞു. വാക്സിന് സാധുത നൽകാൻ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ ഫൈസർ-ബയോൺടെക് പാലിച്ചിട്ടുള്ളതിനാലാണ്...

ഈ പിഴത്തുകകള്‍ വെട്ടിക്കുറച്ച് മോട്ടോര്‍വാഹന വകുപ്പ്!

സംസ്ഥാനത്ത് സ്വകാര്യവാഹനങ്ങളുടെ രജിസ്‍ട്രേഷന്‍ പുതുക്കുന്നതിനുള്ള പിഴത്തുക  മോട്ടോര്‍വാഹന വകുപ്പ് കുറച്ചതായി റിപ്പോര്‍ട്ട്. പരമാവധി 300 രൂപയാണ് പുതുക്കിയ പിഴത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നാലുചക്ര വാഹനങ്ങള്‍ക്ക് 500 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയുമാണ് ഒരു മാസത്തേക്കുള്ള പിഴയായി ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റദ്ദാക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് പിഴ ഈടാക്കുന്ന രീതിയും അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഒപ്പം...

കൊറോണ വകഭേദം: ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ നൂറോളം പേര്‍ നല്‍കിയത് തെറ്റായ വിലാസം, ആശങ്ക

ജനിതകമാറ്റം സംഭവിച്ച  വ്യാപന ശേഷി കൂടുതലുള്ള കൊറോണ വൈറസ് ഭീഷണി കൂടി നിലനിൽക്കെ  ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയവർ നൽകിയത് തെറ്റായ  മേൽവിലാസമെന്ന് വെളിപ്പെടുത്തൽ.  നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി രാജ്യത്ത് മുങ്ങിയതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്ര സർ‍ക്കാര്‍ നിർദ്ദേശം. നവംബർ 25 മുതൽ ഡിസംബർ 23 വരെ ബ്രിട്ടനിൽ നിന്ന്...

ഒരു മിനിറ്റില്‍ 4100 ഓര്‍ഡറുകള്‍; അമ്പരന്ന് സൊമാറ്റോ

ന്യൂഇയര്‍ ആഘോഷത്തില്‍ ഗോളടിച്ചത് ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോക്ക്. കോവിഡ് പശ്ചാതലത്തില്‍ പല സംസ്ഥാനങ്ങളും പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും ചില സംസ്ഥാനങ്ങളില്‍ നൈറ്റ് കര്‍ഫൂ പ്രഖ്യാപിച്ചതും സൊമാറ്റോക്ക് നേട്ടമായി. വ്യാഴാഴ്ച ആറുമണിയോടെ ഒരു മിനുറ്റില്‍ 3,200 ഓര്‍ഡറുകളാണ് സൊമാറ്റോക്ക് ലഭിച്ചത്, തുടര്‍ന്ന് ഓര്‍ഡറുകളുടെ എണ്ണം കുതിച്ചുയര്‍ന്ന് 4100ലേക്ക് എത്തുകയായിരുന്നു. ജീവിതത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4600 രൂപയും ഒരു പവന് 37,440 രൂപയുമാണ് ഇന്നത്തെ വില.

നിയമസഭാ തെരഞ്ഞെടുപ്പ്: മുന്നൊരുക്കത്തിന് മുസ്‌ലിം ലീഗ്

മലപ്പുറം: കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും മെയ്, ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുസ്‌ലിം ലീഗ് മുന്‍കൂട്ടി ഒരുങ്ങുന്നു. നാളെ കോഴിക്കോട്ട് ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തെരഞ്ഞെടുപ്പും ലോക്‌സഭാ അംഗത്വത്തില്‍ നിന്നുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജി സംബന്ധിച്ച വിഷയവും ചര്‍ച്ച ചെയ്യും. കേരളത്തിന് പുറത്തു നിയമസഭ...

മംഗളൂരു വിമാനത്താവളത്തിൽ 64 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിൽനിന്ന് കടത്താൻ ശ്രമിച്ച 64 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുയുവാക്കൾ അറസ്റ്റിൽ. മംഗളൂരു സ്വദേശികളായ മുഹമ്മദ് സഹീർ അനീസ് (29), വസീം മർസാൻ (27) എന്നിവരെയാണ് മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടിയത്. ബുധനാഴ്ച ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. ഇവരിൽനിന്ന് പിടികൂടിയ 1.26 കിലോ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4600 രൂപയും ഒരു പവന് 37,440 രൂപയുമാണ് ഇന്നത്തെ വില.

ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് ബേക്കറിയുടമയ്ക്ക് ഭീഷണിക്കത്ത് നല്‍കിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എറണാകുളം: കുറുമശ്ശേരിയില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍. ബേക്കറിയില്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് ഉടമയ്ക്ക് കത്ത് നല്‍കിയത്. സംഭവത്തില്‍ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28ാം തിയതിയാണ് സംഭവം നടന്നത് .ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ കടയുടെ മുന്‍പില്‍ ഒട്ടിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് പ്രവര്‍ത്തനം...

ലൗ ജിഹാദ് നിയമത്തിനെതിരെ പ്രതിഷേധം ഉയരുമ്പോഴും കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൊണ്ടു വരാന്‍ ബിജെപി

ദില്ലി: ലൗ ജിഹാദ് നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴും നിയമം കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൊണ്ടു വരാന്‍ ഉറച്ച് ബിജെപി. ലൗ ജിഹാദ് ആരോപണത്തിന്‍റെ മറവില്‍ നിയമം വ്യക്തി സ്വാതന്ത്രത്തെ ഹനിക്കുന്നുവെന്നാണ് ഉയരുന്ന വിമര്‍ശനം. ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത് വരെ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 49 പേരെ ജയിലാക്കുകയും ചെയ്തിട്ടുണ്ട്. 31 പേരെ...
- Advertisement -spot_img

Latest News

പത്രിക പിൻവലിച്ചു; കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തിക്കുമെന്ന് കേശവനായിക്

കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...
- Advertisement -spot_img