Latest news

അഞ്ചുദിവസത്തിനിടെ 1000 രൂപകൂടി: സ്വര്‍ണവില പവന് 38,400 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപകൂടിയതിനുപിന്നാലെ ചൊവാഴ്ച 320 രൂപകൂടി വര്‍ധിച്ചു. ഇതോടെ പവന്റെ വില 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ന്നത്. കഴിഞ്ഞ ദിവസം വിലയില്‍ 2.5ശതമാനമാണ് വര്‍ധനവുണ്ടായത്. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,938.11...

ആലപ്പുഴയില്‍ പോലീസുകാര്‍ക്ക് നേരേ ആക്രമണം; ഒരു പോലീസുകാരന് വെട്ടേറ്റു, മറ്റൊരാള്‍ക്ക് കുത്തേറ്റു

ആലപ്പുഴ: ജില്ലയില്‍ രണ്ടിടത്ത് പോലീസുകാര്‍ക്ക് നേരേ ആക്രമണം. ആലപ്പുഴ സൗത്ത് സ്റ്റേഷന്‍ പരിധിയിലും കുത്തിയതോടുമാണ് സംഭവം. കുത്തിയതോട് പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. വിജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സി.പി.ഒ. സജേഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് കുത്തിയതോട് സ്‌റ്റേഷനിലെ സി.പി.ഒ. വിജേഷിന് കുത്തേറ്റത്. വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് സൗത്ത് സ്‌റ്റേഷനിലെ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4800 രൂപയും ഒരു പവന് 38,400 രൂപയുമാണ് ഇന്നത്തെ വില.

ഖത്തര്‍ അമീര്‍ ഇന്ന് സൗദിയില്‍; ജി.സി.സി യോഗത്തില്‍ പങ്കെടുക്കും

റിയാദ്: സൗദി അറേബ്യ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയതിന് പിന്നാലെ ചൊവ്വാഴ്ച നടക്കുന്ന ജി.സി.സി യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും. ഖത്തര്‍ സര്‍ക്കാറിന്റെ വാര്‍ത്താ വിതരണ മന്ത്രാലയമാണ് ഷെയഖ് ബിന്‍ ഹമദ് അല്‍ താനി ജി.സി.സി യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. കുവൈത്ത് മന്ത്രി സൗദി ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഖത്തര്‍ അമീര്‍ ജി.സി.സി...

പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥർ മടങ്ങി, മദ്യപിച്ച ശേഷം പൂട്ടാൻ മറന്നതെന്ന് ബിജെപി ആരോപണം

കൊല്ലം: പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥർ മടങ്ങി. കൊല്ലം പോരുവഴി പഞ്ചായത്തിന്റെ ഓഫീസാണ് ഉദ്യോഗസ്ഥർ പൂട്ടാതെ മടങ്ങിയത്. കഴിഞ്ഞ രാത്രി മുഴുവൻ ഓഫിസ് തുറന്നു കിടന്നു. പ്രഭാത സവാരിക്ക് എത്തിയവരാണ് പഞ്ചായത്ത് ഓഫീസ് തുറന്നു കിടക്കുന്നത് കണ്ടത്. പ്രസിഡന്റും ഉദ്യോഗസ്ഥരും ഓഫിലിരുന്ന് മദ്യപിച്ച ശേഷം പൂട്ടാൻ മറന്നതെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ഓഫിസിൽ മദ്യപാനം നടന്നിട്ടില്ലെന്നും പ്രധാന...

ഖത്തർ ഉപരോധം അവസാനിച്ചു; സൗദി – ഖത്തർ അതിർത്തികൾ തുറക്കാൻ തീരുമാനം

ദോഹ: 2017 ജൂണിൽ ആരംഭിച്ച ഖത്തർ ഉപരോധം അവസാനിച്ചു. സൗദിയും ഖത്തറും തമ്മിലുള്ള കര -ജല-വ്യോമ അതിർത്തികൾ തുറന്നുകൊടുക്കാൻ തീരുമാനമായി. കുവൈത്ത്​ വിദേശകാര്യമന്ത്രിയാണ്​ ഇക്കാര്യം അറിയിച്ചിരിക്കുന്നത്​. അതിർത്തികൾ തിങ്കളാഴ്​ച രാത്രി തന്നെ തുറന്നേക്കും​. അൽജസീറയാണ്​ ഇക്കാര്യം റിപ്പോർട്ട്​ ​ചെയ്​തത്​. ഉപരോധം മൂലമുണ്ടായ ഗൾഫ്​ പ്രതിസന്ധിക്കും ഇതോടെ അറുതി ആവുകയാണ്​. ജനുവരി അഞ്ചിന്​​​ സൗദിയിൽ നടക്കുന്ന...

സ്വാധീന മണ്ഡലങ്ങളില്‍ ഉടന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ബി.ജെ.പിക്ക് കേന്ദ്ര നിര്‍ദേശം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി സ്വാധീനമുള്ള മണ്ഡലങ്ങളില്‍ എത്രയുംവേഗം സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബി.ജെ.പി സംസ്ഥാന ഘടകത്തിന് കേന്ദ്ര നിര്‍ദേശം. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം ലഭിച്ചത്.കൊവിഡ് മുക്തനായ അധ്യക്ഷന്‍ ജെ.പി നദ്ദയുമായും സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷുമായും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന...

പരസ്യം കണ്ട് ധാത്രി ഹെയര്‍ ഓയില്‍ വാങ്ങിച്ചു, മുടി വളരാതായപ്പോള്‍ ഉപഭോക്താവ് കോടതിയില്‍; പെട്ടത് ‘അനുപ് മേനോന്‍’, പിഴ അടക്കണമെന്ന് കോടതി

തൃശൂര്‍: ധാത്രി ഹെയര്‍ ഓയില്‍ തേച്ചിട്ട് മുടി വളര്‍ന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയില്‍ പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം വെണ്ണലയിലെ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന്‍, മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്കെതിരെയും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി എടുത്തു. വൈലത്തൂര്‍ സ്വദേശി...

‘അക്കൗണ്ടില്‍ നിന്നും ആളുകള്‍ക്ക് തെറിവിളി, സ്ത്രീകളുമായി മോശം ചാറ്റ്’ ഫേസ്ബുക്ക് പേജുകള്‍ സിഎജി എന്ന പേരില്‍ ഹാക്ക് ചെയ്തുവെന്ന് ഫിറോസ്, രോഷം

തന്റെ പേരിലുള്ള ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ലൈവ് വീഡിയോയയില്‍ ആണ് ഫിറോസ് ആരോപണവുമായി രംഗത്തെത്തിയത്. ലക്ഷക്കണക്കിന് ആരാധകരുള്ള ഫേസ്ബുക്ക് പേജുകളാണ് സിഎജി എന്ന പേരില്‍ ഹാക്ക് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഹാക്ക് ചെയ്ത പേജില്‍ നിന്നും പലരെയും തെറിവിളിക്കുക, സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുകയും ചാറ്റ് ചെയ്യുകയും...

ജനങ്ങള്‍ സെല്‍ഫ് ലോക്ക് ഡൗണ്‍ ശീലിക്കണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്രശേഷിയുള്ള കൊവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ലോക്ക് ഡൗണ്‍ ഇളവുകള്‍ പരിമിതമായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോഴിക്കോടും ആലപ്പുഴയിലും രണ്ട് പേര്‍ക്ക് വീതമാണ് രോഗം ബാധിച്ചത്. ഇവര്‍ ഒരേ കുടുംബങ്ങളിലുള്ളവരാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കണ്ണൂരും കോട്ടയത്തും...
- Advertisement -spot_img

Latest News

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി സുഭാഷിണിയെ (ശാശ്വി ബാല) ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനപ്രിയ പരമ്പരയായ ‘കയലി’ലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ...
- Advertisement -spot_img