തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം. രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ 'അക്ഷയ കേരളം' തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലും വീഴ്ചയില്ലാതെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ നടത്തിയ മികവിനും, ക്ഷയരോഗ സേവനങ്ങൾ അർഹരായ എല്ലാവരുടെയും വീടുകളിൽ...
'ഠാക്കൂര്‍' എന്ന് പേരുള്ള ഷൂ വില്‍ക്കുന്നത് അത്ര പ്രശ്നമായിരുന്നെങ്കില്‍ താനത് വില്‍ക്കില്ലായിരുന്നുവെന്ന് ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിൽ അറസ്റ്റിലായ മുസ്‍ലിം കച്ചവടക്കാരന്‍ നാസിര്‍. ദ ക്വിന്‍റിനോടാണ് നാസിര്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെച്ചത്. ഷൂസിൽ ഠാക്കൂർ എന്ന ഉയർന്ന ജാതിപ്പേരുള്ളതിന്‍റെ പേരിലാണ് നാസിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഹിന്ദു മതത്തിലെ ഏറ്റവും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്...
തിരുവനന്തപുരം: ദേശീയപാത 66 കാസര്‍കോട് മുതല്‍ കഴക്കൂട്ടം വരെ ആറുവരിപ്പാത വികസനത്തിന്റെ സ്ഥലമെടുപ്പിനുള്ള സംസ്ഥാന വിഹിതമായ 25 ശതമാനത്തില്‍ 604.90 കോടി കൂടി വിതരണം ചെയ്യാന്‍ അനുമതി നല്‍കിയതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
മൂന്നു തവണയായി സംസ്ഥാന സര്‍ക്കാര്‍ 525.70 കോടി രൂപ ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ട കണക്കുകള്‍ പ്രകാരം നല്‍കിക്കഴിഞ്ഞു. അതിനു...
കണ്ണൂർ: അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കെഎം ഷാജി എംഎൽഎക്കെതിരെ നിർണ്ണായക രേഖകൾ ലഭിച്ചതായി വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ ഡി വൈ എസ് പി ബാബു പെരിങ്ങേത്ത്. കേസിൽ എംഎൽഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതിനാൽ ഇനിയും വിളിപ്പിക്കേണ്ടി വരും. നിർണ്ണായക രേഖകൾ ലഭിച്ചിട്ടുണ്ട്. പൂർണ്ണ തെളിവുകൾ ലഭിച്ചാലാകും...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 102 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4101 പേര്‍
വീടുകളില്‍ 3809 പേരും സ്ഥാപനങ്ങളില്‍ 292 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4101 പേരാണ്. പുതിയതായി 531 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍...
ചെന്നൈ: തമിഴ്‌നാട്ടിൽ യുവാവിനെ കാമുകിയുടെ മുന്നിലിട്ട് കുത്തിക്കൊന്നു. കാമരാജപുരം സ്വദേശി ജയറാമിന്റെ മകന്‍ ഹരിഹരൻ (22)ആണ് കരൂരിൽവെച്ച് കൊല്ലപ്പെട്ടത്. സംഭവം ദുരഭിമാനക്കൊലയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസില്‍ കാമുകിയുടെ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശങ്കര്‍, കാര്‍ത്തികേയന്‍, വെള്ളൈസ്വാമി എന്നിവരാണ് അറസ്റ്റിലായത്.
കരൂര്‍ കല്ല്യാണ പശുപതീശ്വരര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച് ബുധനാഴ്ചയായിരുന്നു സംഭവം. ഹരിഹരനെ ഇവിടേക്ക് വിളിച്ചുവരുത്തിയ ശേഷമാണ്...
സിഡ്നിയില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ മികച്ച നിലയില്‍. തുടക്കത്തിലെ സഹ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായിട്ടും തുടക്കാരന്റെ പരിഭ്രമമൊന്നുമില്ലാതെ ഫിഫ്റ്റി പിന്നിട്ട് ക്രീസില്‍ തുടരുന്ന വില്‍ പുകോസ്‌കിയുടെ ബാറ്റിംഗ് മികവിനാണ് ആദ്യ ദിനം ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിക്കുന്നത്.
പുകോവ്സ്‌കിയെ വിക്കറ്റിനു പിന്നില്‍ റിഷഭ് പന്ത് രണ്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ഒഴികെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യൊല്ലോ അലര്‍ട്ടായിരിക്കും. അറബിക്കടലിലും തമിഴ്നാട്...
കുമ്പള: മുസ്‌ലിം ലീഗ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സജീവമുസ്‌ലിം ലീഗ് പ്രവർത്തകനായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പ്രചരണ രംഗത്ത് സജീവം.
കേവലം...