ഉപ്പള: ഉപ്പളയിലെ പച്ചക്കറി സ്റ്റാളില്‍ നിന്ന് 15,000 രൂപയും എ.ടി.എം കാര്‍ഡും കവര്‍ന്നു. പിന്നാലെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 27,500 രൂപ പിന്‍വലിച്ചതായും പരാതി. മൊഗ്രാല്‍പുത്തൂരിലെ അഷ്‌റഫിന്റെ ഉടമസ്ഥതയില്‍ ഉപ്പള ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന പച്ചക്കറി സ്റ്റാളിലാണ് കവര്‍ച്ച നടന്നത്. കാഷ് കൗണ്ടറില്‍ സൂക്ഷിച്ച പണവും എ.ടി.എം കാര്‍ഡും കവരുകയായിരുന്നു. പിന്നാലെയാണ് എ.ടി.എം കാര്‍ഡ്...
ലഖ്‌നൗ: യു.പിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഖ്‌നൗവിലെ തന്റെ വസതിയ്ക്ക് മുന്‍പില്‍ നടന്ന ധര്‍ണയില്‍ പങ്കെടുക്കവേയായിരുന്നു അഖിലേഷ് യാദവിനെ പൊലീസ് കസറ്റഡിയിലെടുത്തത്.
കനൗജിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തുടങ്ങവേയായിരുന്നു പൊലീസ് നടപടി. തുടര്‍ന്ന് എക്കോഗാര്‍ഡനിലേക്ക് അയച്ച അഖിലേഷ് അവിടെ കസ്റ്റഡിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
പൊലീസ് തങ്ങളെ ജയിലിലടച്ചാലും...
എല്ലൂരു: കൊവിഡ് എന്ന മഹാമാരിയുടെ പിടിയില്‍ നിന്ന് കരകയറുന്നതിന് മുന്‍പേ ആന്ധ്രാപ്രദേശില്‍ ഭീതി നിറച്ച് അജ്ഞാതരോഗം. ഇതുവരെ 292 പേര്‍ക്കാണ് രോഗം പിടിപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച രോഗബാധിതനായ ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
292 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 140 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മറ്റുളളവരുടെ നില തൃപ്തികരമാണെന്ന്...
കൊല്ലം∙ നെടുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർഥിയെ കാണാനില്ലെന്ന് കുടുംബം. അജീവ്കുമാറിനെ അഞ്ചു ദിവസമായി കാണാനില്ലെന്നു കാട്ടി കുടുംബം കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. സിപിഐ അനുഭാവിയായിരുന്ന അജീവ് അടുത്തിടെയാണ് ബിജെപിയിൽ ചേർന്ന് സ്ഥാനാർഥിയായത്. അതിനു ശേഷം ഇടതുമുന്നണിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം പറയുന്നു. എന്നാൽ സംഭവവുമായി ഒരു ബന്ധവും ഇല്ലെന്ന്...
അമരാവതി∙ ആന്ധ്രാപ്രദേശിൽ ക്ലാസ്മുറിയിൽവച്ച് സഹപാഠിയെ വിവാഹം ചെയ്ത പെൺകുട്ടിയെ വീട്ടിൽ കയറ്റാതെ മാതാപിതാക്കൾ. ഇതേത്തുടർന്ന് പെൺകുട്ടിക്ക് ആന്ധ്രപ്രദേശ് മഹിളാ കമ്മിഷൻ അഭയം നൽകി. കൗൺസിലിങ്ങിനായി പെൺകുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ആൺകുട്ടിയുടെ കുടുംബവുമായും കമ്മിഷൻ അംഗങ്ങൾ സംസാരിച്ചു. ഇരുവർക്കും പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ വിവാഹം അസാധുവാണെന്നും അധികൃതർ വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിലെ സ്കൂളിലാണ് പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ...
ചെന്നൈ: ബാൻഡേജിൽ പൊതിഞ്ഞ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ചെന്നൈ അന്താരാഷ്ട്ര വിമാത്താവളത്തിൽ വച്ചാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. 147 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ദേഹത്ത് ഒട്ടിച്ച് കടത്താനായിരുന്നു ശ്രമം.
ഏഴര ലക്ഷം രൂപയുടെ സ്വർണമാണ് യാത്രക്കാരനിൽ നിന്നും കണ്ടെടുത്തത്. വലിയ ബാൻഡേജിനുള്ളിലാക്കി ശരീരത്ത് ഒട്ടിച്ച നിലയിലായിരുന്നു സ്വർണം കടത്താൻ യാത്രക്കാരൻ ശ്രമിച്ചത്.
വിമാനത്താവളത്തിൽ മറ്റൊരു...
ഇടുക്കി വലിയതോവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ വെട്ടേറ്റ് മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.
ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ എന്ന സ്ഥലത്തുള്ള ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. ഷുക്കു ലാലിന്റെ ഭാര്യ വാസന്തിക്ക് തലയിൽ വെട്ടേറ്റ്...
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ....