Saturday, May 10, 2025

Latest news

തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും കോവിഡ് വ്യാപന സാധ്യതയെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. നിലവില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപനം ഉയര്‍ന്നേക്കും. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കും. സംസ്ഥാനത്ത് കൂടുതല്‍ സി.എഫ്.എല്‍.ടിസികള്‍ ഒരുക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയില്‍ 11 പുതിയ സി.എഫ്.എല്‍.ടിസികള്‍ കൂടി...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4600 രൂപയും ഒരു പവന് 36,800 രൂപയുമാണ് ഇന്നത്തെ വില.

മൂന്ന് മുറി വേണം, ഒരു കേന്ദ്രത്തില്‍ ഒരു ദിവസം100 പേര്‍ക്ക് മാത്രം: കോവിഡ് വാക്സിൻ കരടു മാർഗ്ഗരേഖ സംസ്ഥാനങ്ങൾക്ക് കൈമാറി കേന്ദ്രം

കോവിഡ് വാക്സിൻ കുത്തിവെപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കരട് മാർഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് കൈമാറി. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് മാത്രമായിരിക്കണം വാക്സിൻ നൽകേണ്ടത്. അഞ്ച് ആരോഗ്യപ്രവർത്തകർ മാത്രമേ ഒരു സമയം കുത്തിവെപ്പ് കേന്ദ്രത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ. ഇതിനായി കമ്മ്യൂണിറ്റി ഹാളുകളും താൽക്കാലിക ടെന്‍റുകളും സജ്ജീകരിക്കും. ഈ കേന്ദ്രങ്ങള്‍ എങ്ങനെ സജ്ജീകരിക്കണമെന്ന നിര്‍ദേശവും...

സിബിഐ കസ്റ്റഡിയില്‍ നിന്ന് 103 കിലോ സ്വര്‍ണം കാണാതായി; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ചെന്നൈ: റെയ്ഡില്‍  പിടികൂടിയ 103 കിലോ സ്വര്‍ണം സിബിഐ കസ്റ്റഡിയില്‍ നിന്ന് കാണാതായി. 45 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് കാണാതായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് സിബി-സിഐഡിയോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.  2012ല്‍ സിബിഐ സുരാന കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് പിടിച്ചെടുത്ത 400.5 കിലോ സ്വര്‍ണത്തില്‍ നിന്നാണ് 103 കിലോ കാണാതായതത്. സുരാനയുടെ നിലവറയില്‍...

അര്‍ദ്ധരാത്രി കോളനിയില്‍; അൻവർ എംഎൽഎയെ യുഡിഎഫ് തടഞ്ഞു, സംഘർഷം

മലപ്പുറം: മലപ്പുറം നിലമ്പൂർ മുണ്ടേരി അപ്പൻകാപ്പ് കോളനിയിൽ പി വി അൻവർ എംഎൽഎയെ യുഡിഎഫ് തടഞ്ഞതിനെ തുടർന്ന് സംഘർഷം. അപ്പൻകാപ്പ് കോളനിയിൽ രാത്രി 11 ന് എത്തിയ പി വി അൻവർ എംഎൽഎയെ യുഡിഎഫ് തടഞ്ഞതിനെ തുടർന്ന് ചെറിയ തോതിൽ  സംഘർഷമുണ്ടായത്. അർദ്ധരാത്രിയോടെ ആദിവാസി കോളനിയിൽ എംഎൽഎ എത്തിയത് ദുരുദ്ദേശത്തോടെയാണ് എന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവർത്തകർ പി...

റോഡരികില്‍ വെട്ടിമാറ്റപ്പെട്ട നിലയില്‍ കൈ കണ്ടെത്തി; പിന്തുടര്‍ന്നെത്തിയ പൊലീസ് പിടികൂടിയത് എട്ട് കൗമാരക്കാരെ

ദുബൈ: റോഡരികില്‍ വെട്ടിമാറ്റപ്പെട്ട നിലയില്‍ കൈ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തില്‍ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത് എട്ട് കൗമാരക്കാരെ. റോഡില്‍ വെച്ച് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വഴക്ക് പിന്നീട് ആക്രമണത്തിലേക്ക് മാറുകയായിരുന്നെന്നാണ് വിവരം. മിര്‍ദ്ദിഫ് ഏരിയയില്‍ അര്‍ധരാത്രിയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലാണ് വഴക്കുണ്ടായത്. കത്തിയും വാളുമുള്‍പ്പെടെ ആയുധങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ കൂട്ടത്തില്‍ ഒരാളുടെ കൈ...

പാഞ്ഞെത്തിയ പൊലീസ് ആ മുസ്ലിം യുവാവിന്റെ വിവാഹം തടഞ്ഞു, വരനെ ലോക്കപ്പിലിട്ട് മർദ്ദിച്ചു; ഇതിനെല്ലാത്തിനും കാരണമായത് ഒരു ഫോൺകോൾ..

ലക്നൗ: ലൗ ജിഹാദ് ആണെന്ന പ്രചാരണത്തെത്തുടർന്ന് മുസ്ലിം യുവാവിന്റെ വിവാഹം പൊലീസ് തടഞ്ഞു. വധുവിനെയും വരനെയും കസ്റ്റഡിയിലെടുത്ത പൊലീസ് വരനെ ലോക്കപ്പിലടയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഖുഷി നഗറിലാണ് സംഭവം. ഹൈദർ അലി എന്ന യുവാവി​ന്റെ വിവാഹമാണ് പൊലീസ് തടഞ്ഞത്. ഇയാൾ ഹിന്ദുപെൺകുട്ട‌ിയെ മതംമാറ്റിയശേഷം വിവാഹം കഴിക്കുന്നു എന്ന ഫോൺകോൾ ലഭിച്ചതോടെയാണ് പൊലീസ് പാഞ്ഞെത്തിയത്. വിവാഹം...

ആപ്പിളിനോട് ഉടക്കിട്ട് വാട്ട്സ്ആപ്പ്, ഇനിയെന്താകുമോ എന്തോ?

ആപ്‌സ്റ്റോറില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളെല്ലാം ന്യുട്രീഷന്‍ ലേബലുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആപ്പിള്‍. ഉപയോക്താവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന രീതിയാണിത്. ഇതു സംബന്ധിച്ച പോളിസി അപ്‌ഡേറ്റ് ആപ്പിള്‍ പുറത്തിറക്കി കഴിഞ്ഞു. എന്നാല്‍, തങ്ങളുടെ ഉപയോക്താക്കളോട് കൊലച്ചതി നടത്താന്‍ തങ്ങള്‍ക്കാവില്ലെന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്. അങ്ങനെയെങ്കില്‍ പണി പാളുമെന്നു വാട്‌സാപ്പിന് ആപ്പിളും മുന്നറിയിപ്പ് നല്‍കുന്നു. ന്യൂട്രീഷന്‍ ലേബല്‍ എന്ന ഇരുതല വാള്‍ ഉപയോഗിച്ച്...

പ്രവാസികള്‍ക്ക് കാലാവധി കഴിഞ്ഞ വിസകള്‍ വിദേശത്ത് നിന്നുതന്നെ പുതുക്കാം

മസ്‍കത്ത്: ഇപ്പോള്‍ വിദേശത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് ഒമാനിലെ വിസ അവരവരുടെ നാട്ടില്‍ നിന്നുതന്നെ പുതുക്കാം. വ്യാഴാഴ്‍ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് കേണല്‍ അലി അല്‍ സുലൈമാനിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മഹാമാരി ആരംഭിച്ചതിന് പിന്നാലെ റോയല്‍ ഒമാന്‍ പൊലീസ് നിരവധി സൗകര്യങ്ങളാണ് ഒരുക്കിയത്. രാജ്യത്തിന് പുറത്താണെങ്കില്‍ പോലും പ്രവാസിക്ക് വിസ പുതുക്കാന്‍ അവസരം നല്‍കിയതും...

മഞ്ചേശ്വരത്ത് മുഖംമൂടി സംഘം മംഗളൂരുവിലെ സ്വര്‍ണ്ണ ഏജന്റുമാരെ തട്ടിക്കൊണ്ടുപോയി 14.50 ലക്ഷം രൂപ കവര്‍ന്നു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മുഖംമൂടി സംഘം സ്വര്‍ണ്ണ ഏജന്റുമാരെയും കാറും തട്ടിക്കൊണ്ടു പോയി 14.50 ലക്ഷം രൂപ കവര്‍ന്നു. വ്യാഴ്ച്ച പുലര്‍ച്ച മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് റോഡിലാണ് സംഭവം. മംഗളൂരുവിലെ ജ്വല്ലറികളില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങുന്ന ഏജന്റുമാരെയാണ് രണ്ട് കാറുകളിലായി എത്തിയ ആറംഗ  സംഘം കാറും തട്ടി കൊണ്ടു പോയി 14.50 ലക്ഷം...
- Advertisement -spot_img

Latest News

ഐപിഎല്‍ നിര്‍ത്തിവെച്ചത് ഒരാഴ്ചത്തേക്ക് മാത്രം; ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ

ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചതില്‍ ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ. ഒരാഴ്ചത്തേക്ക് മത്സരങ്ങള്‍ നീട്ടിവെച്ചെന്നാണ് ബിസിസിഐയുടെ അറിയിപ്പ്. പുരോഗമിച്ചുകൊണ്ടിരിക്കുന്ന...
- Advertisement -spot_img