കാസര്‍കോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎൽഎ എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ചു. 11 വഞ്ചന കേസുകളിൽ കൂടി എംഎൽഎക്ക് ജാമ്യം ലഭിച്ചത്. കാസർകോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ എംഎൽഎക്ക് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി. എന്നാല്‍, വേറെയും കേസുകൾ ഉള്ളതിനാൽ എംഎൽഎയ്‌ക്ക് പുറത്തിറങ്ങാനാകില്ല.
മൂന്ന് കേസുകളിൽ...
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന് മർദനം. കണ്ണൂർ കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി സി. മനോഹരനാണ് മർദനമേറ്റത്. അദ്ദേഹത്തിന്റെ കാറും തകർത്തു. വാർഡിലെ വോട്ടർമാരോട് നന്ദി പറയാൻ താറ്റിയോട് എത്തിയപ്പോഴാണ് അക്രമം നടന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസമായിരുന്നു ആക്രമണം. പിന്നാലെ പൊലീസിൽ പരാതി നൽകി. എന്നാൽ...
തിരുവനന്തപുരം: അപരിചിതരുടെ വിഡിയോ കോളുകൾ അറ്റൻഡ് ചെയ്യരുതെന്ന് പൊലീസ്. കേരള പൊലീസിന്‍റെ സൈബർ വിഭാഗമായ സൈബർ ഡോമാണ് മുന്നറിയിപ്പ് നൽകിയത്.
ഈയിടെയായി അപരിചിതരുടെ വിഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തവരുടെ സ്‌ക്രീന്‍ ഷോട്ട് , റെക്കോഡ് ചെയ്ത വിഡിയോ എന്നിവ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്ന പരാതികള്‍ കൂടുതലായി പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കോള്‍ ചെയ്യുന്നവര്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കും...
സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടമല്ലാതെ മറ്റൊന്നും കേരളം ലക്ഷ്യം വെക്കുന്നില്ല. മുംബൈയ്‌ക്കെതിരായ തകര്‍പ്പന്‍ വിജയത്തിന് ശേഷം തയ്യാറെടുപ്പുകള്‍ ശക്തമാക്കാനാണ് കേരളാ കോച്ചിന്റെ തീരുമാനം. കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം അസഹ്‌റുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധ പൂര്‍ണമായും വരും മത്സരങ്ങളിലേക്ക് കേന്ദ്രീകരിക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. നിലവില്‍ ഡെല്‍ഹിക്കെതിരായ മത്സരങ്ങള്‍ക്ക് ശേഷം മാത്രം മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍...
ദേശീയ യൂത്ത് പാർലമെന്റിലെ പ്രസംഗ മികവിനു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ച അരുവിത്തുറ സെന്റ് ജോർജ് കോളജിലെ ബിഎ ഇംഗ്ലിഷ് മൂന്നാം വർഷ വിദ്യാർഥി എസ്.മുംതാസിന് ആശംസാപ്രവാഹം. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ–സംസ്ഥാന തല മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെയാണു പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
‘സാർവത്രിക...
ന്യൂഡല്‍ഹി/കൊച്ചി: രാജ്യത്ത് പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 25 പൈസയുടെ വര്‍ധന. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില എണ്‍പത്തിയഞ്ചിലേക്ക് അടുത്തു. 84.84 രൂപയാണ് നിലവില്‍ കൊച്ചിയിലെ പെട്രോള്‍ വില.
ഡല്‍ഹിയില്‍ പെട്രോള്‍ വില 84.70 രൂപയില്‍ എത്തി. ഡീസല്‍ 74.88 രൂപ. ഇതുവരെയുള്ള റെക്കോഡ് ആണിത്.
ഇന്നലെയും പെട്രോള്‍ വിലയില്‍ ഇരുപത്തിയഞ്ചു പൈസ ഉയര്‍ന്നിരുന്നു. ഏതാനും...
മഞ്ചേശ്വരം: സ്ഥാനാർഥികൾ ആരാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഭാഷയും ജാതിയും മതവും സംസ്കാരവും പൊതുസ്വീകാര്യതയും എല്ലാം വിധിയെഴുത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലം. 1987 മുതൽ 2006 വരെ യുഡിഎഫ് തട്ടകം ആയിരുന്ന മണ്ഡലം 2006ൽ ഇടതുമുന്നണി തിരിച്ചു പിടിച്ചു. 2011ൽ തിരിച്ചുപിടിച്ച മണ്ഡലം 2016ലും 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് നിലനിർത്തി....
തൃശൂർ ∙ റേഷൻകടകൾ ‘പഞ്ചായത്തുവക’യാകുന്ന കാലം അരികെ. റേഷൻകട നടത്തിപ്പിന് ഗ്രാമപഞ്ചായത്തുകൾക്കും വനിത കൂട്ടായ്മകള്‍ക്കും ലൈസൻസ് അനുവദിക്കുന്നതടക്കം സമഗ്ര മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന റേഷനിങ് ഓർഡർ പരിഷ്കാരം സംബന്ധിച്ചു തീരുമാനമെടുക്കാൻ വ്യാഴാഴ്ച ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേരും.
അംഗീകൃത റേഷൻ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു നടക്കുന്ന യോഗം പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ സാന്നിധ്യത്തിലാണ് ചേരുക. കാലങ്ങളായി...
ദില്ലി: ദിവസങ്ങളോളം എൽപിജി സിലിണ്ടറിനായി കാത്തിരിക്കേണ്ട, ബുക്ക് ചെയ്ത് ഗ്യാസ് സിലിണ്ടറിനായി ദിവസങ്ങള്‍ കാത്തിരിക്കുന്ന സ്ഥിതി ഇനി പഴങ്കഥയാവും. ബുക്ക് ചെയ്താൽ വേഗത്തിൽ സിലിണ്ടർ വീട്ടിലെത്തിക്കുന്നതിന് തത്കാൽ സേവനം ഒരുക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ ഓയിൽ. ബുക്ക് ചെയ്ത ദിവസം തന്നെ കുക്കിങ് ഗ്യാസ് വീട്ടിലെത്തിക്കുന്നതിനാണ് ഈ പദ്ധതി.
ബുക്ക് ചെയ്ത് 30 മുതൽ 45 മിനിട്ടിനുള്ളിൽ ഇന്ധനം...
ഉള്ളി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യംവെച്ച് ഉള്ളികൃഷി ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ് ആലപ്പുഴയിലെ ജൈവകര്‍ഷകര്‍. കഞ്ഞിക്കുഴി സ്വദേശി സുജിത്ത് അരയേക്കര്‍ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കൃഷിയില്‍ മികച്ച വിളവാണ് ലഭിച്ചത്.
കൃഷിയിലൂടെ ഉള്ളിവില നിയന്ത്രിക്കാനാകുമെന്നും കര്‍ഷകര്‍ പറയുന്നു. അടുക്കളയിലെ മുഖ്യകഥാപാത്രങ്ങളില്‍ പ്രധാനിയാണ് ഇതരസംസ്ഥാനത്തുനിന്നും കേരളത്തിലെത്തുന്ന ചെറിയ ഉള്ളി. പക്ഷേ പലപ്പോഴും കുടുംബബജറ്റ് താളംതെറ്റിച്ച് വിലയുയര്‍ന്ന് ഉള്ളി വില്ലനാവാറാണ് പതിവ്.
വില്ലനാവാതെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ശേഷവും നൂറിലധികം സീറ്റുകൾനേടി അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
സർക്കാരിനെതിരെയുള്ള അതിശക്തമായ വികാരം നിലനിൽക്കുന്നുണ്ടെന്നും, എൽഡിഎഫിന് വോട്ട്...