മലപ്പുറം: പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ കേരളത്തിലും ബിജെപി അധികാരത്തിൽ വരുന്നത് തടയാനായി ബംഗാൾ മോഡലിൽ കോൺഗ്രസ് - സിപിഎം സഖ്യമുണ്ടാക്കേണ്ടി വരുമെന്ന് മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ.എൻ.എ ഖാദർ.
ബി.ജെ.പി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ അന്നെല്ലാവരും തന്നെ പരിഹസിക്കുകയാണ് ചെയ്തതെന്നും കെഎൻഎ ഖാദർ പറഞ്ഞു....
വരുന്ന നാലുമാസം മികച്ച പ്രകടനം കാഴ്ചവച്ചാൽ പിണറായി സർക്കാരിന് ഭരണത്തുടർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. നിയമസഭാ ഇലക്ഷനിൽ ബിജെപിയ്ക്ക് വേണ്ടി മത്സിക്കാനൊരുങ്ങുന്നതിനിടെയാണ് ജേക്കബ് തോമസിന്റെ പരാമർശം.
ഭരണത്തിലുള്ള സർക്കാരിന് തീർച്ചയായും ഒരു മേൽകൈ തിരഞ്ഞെടുപ്പിൽ ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയമായിരുന്നു എൽഡിഎഫിന്റെ വിജയ ഫോർമുല. അത്തരത്തിലുള്ള നീക്കം നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകുകയാണെങ്കിൽ...
മലപ്പുറം: കഴിഞ്ഞ മൂന്നുമാസമായി മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അര്‍ധരാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്നയാള്‍ ഒടുവില്‍ പിടിയിലായി. ഒഴൂര്‍ കുട്ടിയമാക്കാനകത്തു വീട്ടില്‍ ഷാജഹാ(55)നെയാണ് താനൂര്‍ പോലീസിലെ പ്രത്യേകാന്വേഷണ സംഘം തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
2020 ഒക്ടോബര്‍ മുതലാണ് താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വട്ടത്താണി, മഞ്ഞളാംപടി,...
അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ്, കൂടുതല്‍ പേരുടെ സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതികളുമായി രംഗത്ത്. ബിഗ് ടിക്കറ്റിന്റെ ഫേസ്‍ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ വഴി നടക്കുന്ന 'ദ ബിഗ് ടിക്കറ്റ് ഡാന്‍സ് ഓഫ്' മത്സരമാണ് വിജയികളായി സമ്മാനം നേടാന്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നത്.
നിങ്ങള്‍ക്ക് ഡാന്‍സ് ചെയ്യാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒപ്പം ചേരാന്‍...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49ല്‍ നിന്ന് 3.45 ശതമാനമായി കുറഞ്ഞു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ വെച്ചു.
പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളും കോവിഡും സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ പ്രതികൂല ഘടകമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-19 കാലത്ത് കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49 % ആയിരുന്നു. ഇത് 2019-20 വര്‍ഷത്തില്‍ 3.45...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര്‍ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
മൃഗങ്ങളെ കെട്ടിയിടുന്നതിനു പകരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അവയെ അഴിച്ചു വിട്ടാൽ നീന്തി കരകയറും എന്ന് പലപ്പോഴും അധികാരികൾ സന്ദേശം കൈമാറാറുണ്ട്. കന്നുകാലികൾക്ക് ഇക്കാര്യത്തിൽ ഒരു കഴിവെപ്പോഴും ഉണ്ടാവും. ഒഴുക്കിൽപ്പെട്ട് കുഴപ്പമേതുമില്ലാതെ പോകുന്ന കന്നുകാലികളുടെ വീഡിയോ ഇതിനോടകം പലയിടങ്ങളിലും വൈറലായിട്ടുണ്ട്.
എന്നാൽ ഒരു 'അണ്ടർ വാട്ടർ' നീന്തലാണ് ഇവിടെ കാണുന്നത്. വെള്ളത്തിനടിയിലൂടെ ഒഴുകി വരുന്ന എരുമയുടെ...
കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ആന്‍റി ഓക്സിഡന്‍റ്സും ധാതുക്കളും ധാരാളമായി കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്കും. കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
ഒന്ന്...
തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വർധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും...
രാജ്‌കോട്ട്: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ലാപ്‌ടോപ്പ് മോഷ്ടിക്കുന്ന യുവാവ് ഗുജറാത്തില്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ തമിഴ്‌ശെല്‍വന്‍ കണ്ണനെ(24)യാണ് ജാംനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ എം.പി. ഷാ മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്ന് ആറ് ലാപ്‌ടോപ്പുകള്‍ മോഷണം പോയ കേസിലാണ് പ്രതി പിടിയിലായത്. ഇതുവരെ വിവിധ മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളില്‍നിന്നായി അഞ്ഞൂറോളം ലാപ്‌ടോപ്പുകള്‍ ഇയാള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന്...
കണ്ണൂര്‍: ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 128 ഗ്രാം കഞ്ചാവുമായി മംഗല്‍പ്പാടി സ്വദേശി പയ്യന്നൂരില്‍ അറസ്റ്റില്‍. മംഗല്‍പ്പാടി, ചുക്കിരിയടുക്ക ഹൗസിലെ ജമീലയുടെ മകന്‍ അബ്‌ദുല്‍ ഫയസ് (22) ആണ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ സിനു കോയിലത്തും സംഘവും അറസ്റ്റു ചെയ്‌തത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മംഗല്‍പ്പാടിയിലെ നൗഫല്‍ ഓടി രക്ഷപ്പെട്ടതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ഓട്ടോയില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന...