കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം ഉയര്‍ന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. പവന് 120 രൂപ കുറഞ്ഞ് 36,880 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 600 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്നാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തിയത് ഉള്‍പ്പെടെ രാജ്യാന്തര വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഗ്രാമിനും വില കുറഞ്ഞിട്ടുണ്ട്. 15 രൂപ കുറഞ്ഞ് ഒരു...
കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ് കുര്യൻ 7128 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിലെ ലിൻഡ ജയിംസിനെയാണ് പരാജയപ്പെടുത്തിയത്. നിലവിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് തില്ലങ്കേരി. എല്ലാ പഞ്ചായത്തിലും എൽഡിഎഫ് ലീഡ് നേടി. യുഡിഎഫ് സ്വാധീന മേഖലയായ അയ്യങ്കുന്ന്...
സംസ്ഥാനത്ത് ഇന്ധന വില റെക്കോർഡിലെത്തി. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമെത്തി. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് വർധിപ്പിച്ചത്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും കൂടിയത്.
ഷിമോഗ: കര്‍ണാടകത്തില്‍ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കില്‍ നടന്ന പൊട്ടിത്തെറിയില്‍ എട്ട് മരണം. മൃതദേഹങ്ങള്‍ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പ്നം നാല് ജില്ലകളില്‍ അനുഭവപ്പെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് സ്ഫോടനത്തിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടത് എന്ന് മനസിലായത്.
ക്രഷര്‍ യൂണിറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകളാണ് പൊട്ടിത്തെറിച്ചതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ശിവമോഗയില്‍ ഹുനസോടു വില്ലേജിലെ ക്വാറിയിലേക്കാണ് ട്രക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് 'ഓപ്പറേഷൻ സ്ക്രീൻ' എന്ന പേരിൽ വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മാത്രമായുള്ള പരിശോധനകൾ മോട്ടോർവാഹന വകുപ്പ് നിർത്തുന്നു. പകരം പൊതുവിൽ റോഡ്-വാഹന ഗതാഗത നിയലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ പ്രത്യേക പരിശോധന ഉണ്ടാവില്ലെങ്കിലും വാഹന ഗ്ലാസുകളിലെ സ്റ്റിക്കറുകൾക്കും കർട്ടനുകൾക്കും എതിരെ...
കാര്‍ഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷക സംഘടനകൾ തള്ളി. നിയമങ്ങള്‍ പിന്‍വലിക്കും വരെ കർഷക സമരം ശക്തമായി തുടരും. ഇന്ന് ചേര്‍ന്ന കർഷക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
കാര്‍ഷിക നിയമങ്ങള്‍ തത്കാലം നടപ്പിലാക്കില്ല, നിയമത്തിന്‍റെ മറ്റ് വശങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാം എന്നെല്ലാമായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാഗ്ദാനം....
മലപ്പുറം: എടവണ്ണയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. പാണ്ടിയാട് കളരിക്കൽ കണ്ണച്ചം തൊടി ജിജേഷിന്റെ മകൾ ആരാധ്യ (5) മാങ്കുന്നൻ നാരായണന്റെ മകൾ ഭാഗ്യശ്രീ (7) എന്നിവരാണ് മരിച്ചത്. കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മരിച്ചു നിലയിൽ കണ്ടത്തിയത്.
കാസർകോട്: ബേക്കലിൽ രണ്ട് കോടിയോളം വിലവരുന്ന നാല് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ. കാറിലെ രഹസ്യഅറയിൽ കടത്തുകയായിരുന്ന സ്വർണവുമായി കർണാടക സ്വദേശികളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ബേക്കൽ പള്ളിക്കര ടോൾബൂത്തിന് സമീപത്ത് നിന്നും ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സ്വർണം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധന. ബെൽഗാം സ്വദേശികളായ തുഷാർ,ജ്യോതിറാം എന്നിവരാണ് പിടിയിലായത്. മംഗലാപുരം...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട്...
സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക്...