ന്യൂഡല്‍ഹി: മദ്യലഹിരിയില്‍ മകന് നേരെ ബോംബ് എറിഞ്ഞ പിതാവ് ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. നോര്‍ത്ത് കല്‍ക്കത്തയിലെ കാശിപൂര്‍ റോഡിലാണ് ദാരുണ സംഭവം നടന്നത്. ഷെയ്ഖ് മത്ലബ്(65)ആണ് മരിച്ചത്. പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ മകന് ഷെയ്ഖ് നാസര്‍ ആര്‍ജി കര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മദ്യപിച്ച് വീട്ടിലെത്തുന്ന ഷെയ്ഖ് മത്ലബ് കുടുംബവുമായി കലഹം പതിവാണ്. വെള്ളിയാഴ്ചയും ഇയാള്‍ മദ്യപിച്ചെത്തി....
ദുബായ്: പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ. വിദേശ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനാണ് പൗരത്വ നിയമത്തില്‍ യു.എ.ഇ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
പ്രത്യേക കഴിവുള്ള ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൗരത്വം നല്‍കാനുള്ള നടപടി അവരെ യു.എ.ഇ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാനുള്ള തീരുമാന പ്രകാരമാണ്.
ഇതിലൂടെ രാജ്യത്തിന്റെ സാമൂഹിക...
ന്യൂഡെല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തിനു ശേഷം നൂറിലധികം സമരക്കാരെ കാണാതായെന്ന് റിപ്പോര്‍ട്ട്. ട്രാക്ടര്‍ പരേഡിന് പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തിയ കര്‍ഷകരെയാണ് കാണാതായതെന്ന് പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്സ് ഓര്ഗനൈസേഷന് എന്ന സന്നദ്ധ സംഘടന പറയുന്നു.
ജനുവരി 26ന് ഡല്‍ഹിയുടെ അതിര്‍ത്തി മേഖലയില്‍ നടന്ന ട്രാക്ടര്‍ പരേഡില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെയാണ് കാണാതായത്. പഞ്ചാബിലെ താത്താരിവാല...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ്...
കോഴിക്കോട്: വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ യുവതിയെ ആന ചവിട്ടിക്കൊന്ന കേസില്‍ റിസോര്‍ട്ടുടമയും മാനേജറും അറസ്റ്റില്‍. റിസോര്‍ട്ട് ഉടമ റിയാസും മാനേജറായ സുനീറുമാണ് അറസ്റ്റിലായത്.
ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് പൊലീസ് ഉച്ചയോടെ രേഖപ്പെടുത്തുകയായിരുന്നു.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിച്ചതിനും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
ഇരുവരും നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു....
കാസര്‍കോട്: നിയസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി അണികള്‍ക്ക് ആവേശം പകരാന്‍ വിവിധ പരിപാടികളുമായി മുന്നണികള്‍ സജീവമാകുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യകേരളയാത്രക്ക് നാളെ കുമ്പളയില്‍ തുടക്കമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതികളും ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ഗീയ പ്രീണന നയങ്ങളും സംസ്ഥാനത്തെ സി.പി.എം-ബി.ജെ.പി അവിശുദ്ധ സഖ്യവും തുറന്നുകാട്ടുകയെന്നത് യാത്രയുടെ പ്രധാന ലക്ഷ്യമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വൈകിട്ട്...
ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ സിംഗു, ഗാസിപൂർ, തിക്രി എന്നിവിടങ്ങളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങളുടെ ശക്തികേന്ദ്രങ്ങളാണ് ഡൽഹിയിലെ അതിർത്തി പ്രദേശങ്ങൾ.
" ഡൽഹിയിലെ സിംഗു, ഗാസിപൂർ, തിക്രി തുടങ്ങിയവയും സമീപ പ്രദേശങ്ങളിലും ജനുവരി 29 നു രാത്രി പതിനൊന്ന് മുതൽ ജനുവരി 31 രാത്രി വരെ...
മുംബൈ: കൊവിഡ് മൂലം വര്‍ഷം മുഴുവന്‍ തുടര്‍ന്ന ഉപഭോക്തൃ ആവശ്യ ഇടിവ് 2020-ലെ സ്വര്‍ണ ആവശ്യത്തെ 14 ശതമാനം വാര്‍ഷിക ഇടിവോടെ 3,759.6 ടണ്‍ എന്ന നിലയിലെത്തിച്ചു. 2009-നു ശേഷം ഇതാദ്യമായാണ് ആവശ്യം 4000 ടണിന് താഴെ എത്തുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നാലാം ത്രൈമാസത്തിലെ സ്വര്‍ണ ആവശ്യം 28 ശതമാനം...
ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബി.സി.സി.ഐ. കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത്. പകരം വിജയ് ഹസാരെ ട്രോഫിയും, വിനൂ മങ്കാദ് ട്രോഫിയും നടത്താനാണ് തീരുമാനം. 87 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് രഞ്ജി ട്രോഫി ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നത്. 1934-35ല്‍ രഞ്ജി ട്രോഫി...
ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. എസി, നോൺ എസി, സ്ലീപ്പർ, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളുടെ നിരക്കാണ് വർധിപ്പിച്ചത്. അഞ്ച് വർഷത്തിന് ശേഷമാണ്...