Wednesday, December 17, 2025

Latest news

ഗത്യന്തരമില്ലാതെ ദുബൈയിൽ കുടുങ്ങിയവർ; പലരും നാട്ടിലേക്ക് മടങ്ങിത്തുടങ്ങി

ദുബായ്: കൊവിഡ് മഹാമാരി കാരണം ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് നേരിട്ട് വിമാന യാത്ര അനുവദിക്കാത്തതിനാൽ ദുബായ് വഴി സഊദിയിലേക്ക് കടക്കാൻ നാട്ടിൽ നിന്ന് പുറപ്പെട്ടു യുഎഇയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരിൽ പലരും ഒടുവിൽ നാടുകളിലേക്ക് തിരിച്ചു തുടങ്ങി. സഊദിഅറേബ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ പുതിയ രാജ്യങ്ങളിൽ യുഎഇ കൂടി ഉൾപ്പെട്ടത് കാരണം നിരവധി പ്രവാസികൾ...

മലപ്പുറത്ത് ഒരു സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ്

മലപ്പുറം : പൊന്നാനിയില്‍ ഒരു സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ഒരു വിദ്യാര്‍ഥിക്ക് കോവിഡ്സ്ഥി രീകരിച്ചതിനെത്തുടര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 684 പേരെ പരിശോധിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച 150 വിദ്യാര്‍ഥികളും പത്താംക്ലാസ്സുകാരാണ്. ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇതേ...

ഉത്തരാഖണ്ഡിലേത് വന്‍ ദുരന്തം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ | Video

ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ പ്രളയത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഇരച്ചെത്തിയ വെള്ളത്തില്‍ അളകനന്ദ നദിയിലെ അണക്കെട്ട് തകരുകയും നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. https://twitter.com/Anand_Journ/status/1358337178602905606?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1358337178602905606%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fhuge-flood-as-uttarakhand-glacier-breaks-shocking-visuals-1.5419245 വലിയ മഞ്ഞുമലയാണ് ഇടിഞ്ഞുവീണിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തപോവന്‍ റെയ്‌നി എന്ന പ്രദേശത്താണ് സംഭവം. ഇതേത്തുടര്‍ന്ന് അളകനന്ദ നദിയിലെ അണക്കെട്ട് പൂര്‍ണമായും തകരുകയും ധോളിഗംഗാ നദിയില്‍ ജലനിരപ്പ് ഉയരുകയും...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് കണ്ടെത്തിയത് 6075 പേരിൽ; സമ്പർക്കം 5603, പരിശോധിച്ചത് 65,517 സാമ്പിളുകൾ, പോസിറ്റിവിറ്റി നിരക്ക് 9.27

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

അഞ്ച് പൂച്ചകള്‍ ഒന്നൊന്നായി ചത്തു;അയല്‍ക്കാരനെതിരേ പോലീസ് കേസ്, മരണകാരണം അറിയാന്‍ പോസ്റ്റുമോര്‍ട്ടം

കോഴിക്കോട്: അടുത്തവീട്ടില്‍നിന്നു തിരിച്ചെത്തിയ അഞ്ചുപൂച്ചകള്‍ ഒന്നൊന്നായി ചത്ത സംഭവത്തില്‍ വീട്ടമ്മയുടെ പരാതിയില്‍ അയല്‍വാസിക്കെതിരേ കേസെടുത്ത് പോലീസ്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കാണ് തറ്റാംകൂട്ടില്‍ സന്തോഷിന്റെ പേരില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്. മുണ്ടിക്കല്‍താഴം എടത്തില്‍ വീട്ടില്‍ പരേതനായ ജയകൃഷ്ണന്റെ ഭാര്യ ഇ.കെ. ഹേനയാണ് വീട്ടിലെ അരുമകളായ പൂച്ചകളുടെ ദാരുണാന്ത്യത്തില്‍ മനംനൊന്ത് പരാതി കൊടുത്തത്. വീട്ടിനകത്തു വളര്‍ത്തുന്ന പൂച്ചകള്‍ കണ്‍മുമ്പില്‍...

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു: അളകനന്ദ നദിയിലെ ഡാം തകര്‍ന്നു, 150 പേര്‍ മരിച്ചതായി സംശയം

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണു. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ചമോലി ജില്ലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ 100- 150 പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. പത്ത് പേരുടെ മൃതദേഹം കണ്ടെത്തി. ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. https://twitter.com/ShivAroor/status/1358311945686769664?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1358311945686769664%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Favalanche-in-uttarakhand-1.5419139 ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്....

പാലക്കാട് 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; ദൈവത്തിനുള്ള ബലി എന്ന് അമ്മ

പാലക്കാട് 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം ദൈവത്തിനുള്ള ബലി എന്ന് അമ്മ ഷാഹിദ. അമ്മ തന്നെയാണ് താൻ മകനെ ബലി നൽകി എന്ന് പൊലീസിനെ അറിയിച്ചത്. നഗരത്തിനടുത്ത് പൂളക്കാടാണ് സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ നാല് മണിയോടെയാണ് പൊലീസിൻ്റെ കൺട്രോൾ റൂമിലേക്ക് താൻ മകനെ ബലി നൽകിയെന്ന് ഷാഹിദ തന്നെ വിളിച്ചറിയിക്കുന്നത്....

സം​സ്​​ഥാ​ന​ത്തെ വിവിധ പെട്രോൾ പമ്പുകളില്‍ കവർച്ച: കാസർകോഡ് സ്വ​ദേ​ശി അറസ്റ്റിൽ, പണം ആർഭാട ജീവിതത്തിനും വില കൂടിയ മൊബൈൽ വാങ്ങുന്നതിനും

കൊടുങ്ങല്ലൂർ ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 7 പെട്രോൾ പമ്പുകളിൽ കവർച്ച നടത്തിയ സംഘത്തിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. കാസർകോഡ് നീർച്ചാൽ ബേല സ്വദേശി സാബിത് മൻസിലിൽ സാബിത്തിനെ(24) അറസ്റ്റ് ചെയ്തു.  ബൈപാസിൽ പടാകുളം സിഗ്‌നലിനു സമീപം ഭാരത് പെട്രോളിയം പമ്പിൽ നിന്ന് 2 ലക്ഷത്തിലേറെ രൂപയും കയ്പമംഗലം അറവുശാല യുനൈറ്റഡ് ട്രേഡിങ്...

മിയ ഖലീഫയ്ക്ക് കേക്ക് നൽകി കോൺഗ്രസ് പ്രവർത്തകർ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകർ മിയ ഖലീഫയുടെ ഫോട്ടോയ്ക്ക് കേക്ക് മുറിച്ച് നൽകുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മിയ ഖലീഫ കര്‍ഷക സമരത്തെക്കുറിച്ച് സംസാരിച്ചതോടെയാണ് ഈ ചിത്രം പ്രചരിച്ചത്. ഇതിനെതിരെ വിമർശനവും ഉയർന്നിരുന്നു. ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. 2017ൽ കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രം...

പാലക്കാട് ആറു വയസുകാരനെ കഴുത്തറുത്ത് കൊന്നു, അമ്മ കസ്റ്റഡിയിൽ

പാലക്കാട്: ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് നഗരത്തിന് അടുത്ത് പൂളക്കാട് ആണ് സംഭവം. ആമിൽ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ വച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇവർ തന്നെ ആണ് പൊലീസിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചത്. പൊലീസ് എത്തുന്ന...
- Advertisement -spot_img

Latest News

‘യുവാക്കളുടെ പെട്ടന്നുള്ള മരണവും കോവിഡ് വാക്‌സിനും തമ്മിൽ ബന്ധമുണ്ടോ?’; എയിംസ് പഠനം പറയുന്നതിങ്ങനെ

ന്യൂഡൽഹി:കോവിഡ്-19 വാക്‌സിനേഷനും ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിലാണ്...
- Advertisement -spot_img