Wednesday, May 14, 2025

Latest news

പോളിയോ തുളളിമരുന്നിന് പകരം നൽകിയത് സാനിറ്റൈസർ തുളളികൾ; ആശുപത്രിയിലായത് 12 കുട്ടികൾ

മുംബയ്: പോളിയോ വാക്സിനുപകരം കുഞ്ഞുങ്ങൾക്ക് നൽകിയത് സാനിറ്റൈസർ. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഇതിനെത്തുടർന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ടെ് ഒരു ഡോക്ടറും ആശാവർക്കറും ഉൾപ്പടെ മൂന്നുപേരെ സസ്പെൻഡുചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ അനാസ്ഥയാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് അധികൃതർ നൽകുന്ന...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4515 രൂപയും ഒരു പവന് 36,120 രൂപയുമാണ് ഇന്നത്തെ വില.

പാണക്കാട് കുടുംബത്തിനെതിരായ വിജയരാ​ഘവൻ്റെ പ്രസ്താവന അതിരുകടന്നെന്ന് സിപിഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിജയരാഘവൻ്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പിന് മുൻപ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്ന് പാ‍ർട്ടി വിജയരാഘവനോട് ആവശ്യപ്പെട്ടതായാണ് വിവരം. വിജയരാഘവൻ്റെ വിവാദ...

സ്വര്‍ണവിലയില്‍ ഇടിവ്: ഒരുമാസത്തിനിടെ കുറഞ്ഞത് 2200 രൂപയിലേറെ

സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 36,400 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്. രണ്ടാമത്തെ ദിവസവും ദേശീയ വിപണിയില്‍ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,438 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു....

ലൈസൻസിനും വാഹന രജിസ്‌ട്രേഷനും ആധാർ നിർബന്ധമാക്കുന്നു

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കുന്നു. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റേതാണ് ഭേദഗതി. ബിനാമികളുടെ പേരുകളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതും വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ് നേടുന്നതും തടയുന്നതിനാണിത്. ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയൽ കാർഡുകളുടെ പകർപ്പുകളാണ് ഇപ്പോൾ അപേക്ഷകൾക്കൊപ്പം സമർപ്പിക്കേണ്ടത്. ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സംസ്ഥാന സർക്കാരുകളുടെയും...

ആദ്യം പൊളിയുക 51 ലക്ഷം വണ്ടികള്‍, ഭാവിയില്‍ കോടികള്‍!

ദില്ലി: രാജ്യത്തെ വാഹന ലോകത്ത് വമ്പന്‍ വിപ്ളവത്തിന് വഴിയൊരുക്കുന്ന പൊളിക്കല്‍ നയം (സ്‍ക്രാപ്പേജ് പോളിസി) കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറെക്കാലമായി പറഞ്ഞുകേട്ടിരുന്ന വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസിയാണ് ഇപ്പോള്‍ യാതാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നത്. സ്വകാര്യവാഹനങ്ങളുടെ കാലാവധി 20 വർഷത്തേക്കും വാണിജ്യവാഹനങ്ങളുടെത് 15 വർഷത്തേക്കും നിജപ്പെടുത്തുന്നതാണ് ഈ പോളിസി. വാഹനമലിനീകരണം, ഇന്ധനഇറക്കുമതി വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത്...

വടക്കൻ ജില്ലകളിൽ 16 നിയമസഭ മണ്ഡലങ്ങൾ എ കാറ്റഗറിയിൽ; കോൺഗ്രസിന് വിജയസാധ്യത

കണ്ണൂർ∙ കേരളത്തിലെ വടക്കൻ ജില്ലകളിൽ 16 നിയമസഭ മണ്ഡലങ്ങൾ കോൺഗ്രസിന് കൂടുതൽ വിജയസാധ്യതയുള്ള എ കാറ്റഗറി സീറ്റുകളെന്നു കെപിസിസി– എഐസിസി സർവേ റിപ്പോർട്ട്. ആറു സിറ്റിങ് സീറ്റുകൾ ഉൾപ്പെടെയാണ് 16 എണ്ണം എ കാറ്റഗറിയിലായത്. ജയം ഉറപ്പുള്ള സീറ്റുകളും ജയിക്കാൻ സാധ്യതയുള്ള സീറ്റുകളുമാണ് എ കാറ്റഗറിയിൽ. പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്...

ഇത്തവണ ഇരട്ടി മധുരം! വന്‍തുക സ്വന്തമാക്കാന്‍ രണ്ടുപേര്‍ക്ക് അവസരം, കൈനിറയെ സമ്മാനങ്ങളുമായി ബിഗ് ടിക്കറ്റ്

അബുദാബി: അപ്രതീക്ഷിത സമ്മാനങ്ങളിലൂടെ മലയാളികളുള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റ് നിങ്ങളുടെ സ്വപ്‌നങ്ങള്‍ സഫലമാക്കാനുള്ള അവസരങ്ങളുമായി വീണ്ടുമെത്തുന്നു. ഈ ഫെബ്രുവരിയില്‍ രണ്ടുപേര്‍ക്കാണ് വന്‍തുകയുടെ സമ്മാനം സ്വന്തമാക്കാനുള്ള അവസരം ബിഗ് ടിക്കറ്റ് നല്‍കുന്നത് എന്ന പ്രത്യേകത കൂടി അടുത്ത നറുക്കെടുപ്പിനുണ്ട്. ഇതിന് പുറമെ മറ്റ് നിരവധി ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ആഢംബര...

‘പൊളിക്കേണ്ടി വരിക 20 വർഷം പഴക്കമുള്ള 51 ലക്ഷ വാഹനങ്ങൾ’, മികച്ച തീരുമാനമെന്ന് നിതിൻ ഗഡ്ക്കരി

ദില്ലി: രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കേന്ദ്ര ബജറ്റിൽ കാലാവധി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ബജറ്റ് തീരുമാനം അനുസരിച്ച്  20 വർഷം പഴക്കമുള്ള 51 ലക്ഷം മോട്ടോർ വാഹനങ്ങൾ പൊളിക്കേണ്ടി വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി. പഴയതും നിരത്തിലിറങ്ങാൻ യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ പൊളിക്കാൻ സ്ക്രാപ്പിങ് പോളിസിയാണ് കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ചത്. ഓട്ടോമൊബൈൽ മേഖലയ്ക്ക് ഈ...

ബജറ്റിൽ ഇറക്കുമതി ചുങ്കം കുറച്ചതോടെ സ്വർണവില ഇടിഞ്ഞു, ഇനി സ്വർണക്കടത്തും കുറയാൻ സാധ്യത

കൊച്ചി: സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റിൽ ഇന്ന് പ്രഖ്യാപിച്ചതോടെ സ്വർണവില കുറയുന്നതിന് വഴിയൊരുങ്ങി. 12.5 ശതമാനമായിരുന്ന ഇറക്കുമതി ചുങ്കം 7.5 ശതമാനമാക്കിയാണ് കുറച്ചതെങ്കിലും സ്വർണത്തിന് സാമൂഹിക ക്ഷേമ സെസ് ഏർപ്പെടുത്തിയതിനാൽ ഫലത്തിൽ പത്ത് ശതമാനം സെസായിരിക്കും ഇനി സ്വർണത്തിന് നൽകേണ്ടിവരിക. രാജ്യത്തിൻ്റെ സുരക്ഷയെ പോലും ബാധിക്കുന്ന തരത്തിൽ ശക്തമായി മാറിയ...
- Advertisement -spot_img

Latest News

ഖത്തര്‍ അണ്ടര്‍ 17 ലോകകപ്പ്: ലോഗോ പുറത്തിറക്കി, നവംബറില്‍ പന്തുരുളും

ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...
- Advertisement -spot_img