ബെംഗളൂരു: കന്നുകാലി കശാപ്പ് നിരോധനബില്‍ കർണാടക നിയമനിര്‍മാണസഭയില്‍ പാസായി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസായത്. പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. ബില്ലിൽ ചർച്ചയ്ക്കായി കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ലെന്ന് കോൺഗ്രസ് പറഞ്ഞു.
കഴിഞ്ഞ മാസം അഞ്ചിനാണ് കർണാടകത്തിൽ നിയമം നിലവിൽ വന്നത്. കർണാടക നിയമസഭ പാസാക്കിയ ബിൽ ഉപരിസഭ കടന്നിരുന്നില്ല. തുടർന്നാണ് യെദ്യൂരപ്പ സർക്കാർ ഓർഡിനൻസ്...
ന്യൂയോര്‍ക്ക്: ജനുവരി മാസത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഗെയിമിങ് ഇതര അപ്ലിക്കേഷനായി ടെലഗ്രാം മാറിയതായി കണക്കുകള്‍. ജനുവരിയിൽ മാത്രം 6.3 കോടിലധികം പേരാണ് ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്തത്. ലോകത്ത് ആകെ 50 കോടിയിലധികം പേരാണ് ഓരോ മാസവും ടെലിഗ്രാം ഉപയോഗിക്കുന്നത്. സെൻസർ ടവർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏറ്റവും...
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് ഐ.സി.സിയുടെ മികച്ച താരത്തിനുള്ള പുരസ്കാരം. ഓരോ മാസവും മികച്ച താരത്തെ തെരഞ്ഞെടുക്കുന്ന ഐ.സി.സിയുടെ പുതിയ രീതി പ്രകാരം നടന്ന ആദ്യ വോട്ടിങിലാണ് ഋഷഭ് പന്തിനെ മികച്ച താരമായി തെരഞ്ഞെടുത്തത്. ജനുവരി മാസത്തെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, അയര്‍ലന്‍ഡിന്‍റെ പോള്‍...
ജയ്പുർ ∙ രാജസ്ഥാനിൽ 90 നഗരസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 48 ഇടങ്ങളിൽ ഭരണം പിടിച്ച് കോൺഗ്രസ്. 19 നഗരസഭകളിൽ ഒറ്റയ്ക്ക് അധികാരം പിടിച്ച സംസ്ഥാനത്തെ ഭരണകക്ഷി, സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണു മറ്റുള്ളിടങ്ങളിൽ അധികാരം നേടിയത്. രണ്ടിടത്തു പാർട്ടി പിന്തുണച്ച സ്വതന്ത്രരും വിജയികളായി.
24 ഇടങ്ങളിൽ ഒറ്റയ്ക്കു ഭരണത്തിലേറിയ ബിജെപിക്ക് ആകെ 37 ഇടങ്ങളിലാണ് വിജയിക്കാനായത്. 90...
സ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നു. മലപ്പുറത്തെ രണ്ട് സ്കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
കുട്ടികൾ തമ്മിൽ ഇടകലരാൻ അനുവദിക്കരുത്. അധ്യാപകർ ഇക്കാര്യം നിരീക്ഷിക്കണം. കൊവിഡ് പരിശോധന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നുമെന്നും പൊതു വിദ്യാഭ്യാസ ഡയക്ടറേറ്റ് അറിയിച്ചു. കഴിവതും ഒരു ബഞ്ചിൽ ഒരു കുട്ടിയെന്ന നിർദ്ദേശം പാലിക്കണമെന്നും കർശനമാക്കിയ നിർദ്ദേശം ഉടൻ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3742 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
അബുദാബി: ഷോപ്പിംഗ് രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പ് കോവിഡ് വെല്ലുവിളികളുടെ കാലത്തും തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. തൊണ്ണൂറുകളിൽ ഗൾഫ് യുദ്ധ തലത്തിന്റെ വെല്ലുവിളികൾക്കിടയിൽ ആരംഭിച്ച സൂപ്പർമാർക്കറ്റ് ശൃംഖലയിൽ നിന്ന് 2000 നവംബറിൽ ദുബായിൽ ഗിസൈസിൽ ആദ്യ ഹൈപ്പർമാർക്കറ്റ് പിന്നിട്ട് ഇന്ന് അതിന്റെ എണ്ണം ഇരുനൂറ് തികഞ്ഞിരിക്കുകയാണ്.
മലയാളികൾക്കാകെ അഭിമാനവും ആവേശവും പകരുന്ന പ്രയാണമാണ് ഗ്രൂപ്പ് ചെയർമാൻ...
തിരുവനന്തപുരം: സൗദി അറേബ്യയിലേക്കുള്ള യാത്രാമദ്ധ്യേ ദുബൈയിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് യാത്രാ അനുവാദം നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കൊവിഡ് കാരണം ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബൈ വഴി യാത്ര പുറപ്പെട്ടവരാണ് കുടുങ്ങിപ്പോയത്.
ദുബായിൽ 14 ദിവസത്തെ ക്വാറന്റീൻ പൂര്‍ത്തിയാക്കിയ മലയാളികൾക്കാണ് സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ടുണ്ടായത്....
ചെന്നൈ: ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ 420 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇംഗ്ലണ്ട്. 241 റണ്‍സിന്‍റെ ആദ്യ ഇന്നിംഗ്സ് ലീഡുമായി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 178 റണ്‍സില്‍ പുറത്തായി. ഇന്ത്യക്കായി രവിചന്ദ്ര അശ്വിന്‍ 61 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്‍ത്തി. നാലാംദിനം അവസാന സെഷനില്‍ ഇന്ത്യ ബാറ്റിംഗ് തുടങ്ങിക്കഴിഞ്ഞു.
രണ്ടാം ഇന്നിംഗ്സില്‍...
നമ്മള്‍ എന്തുകൊണ്ട് കര്‍ഷക സമരത്തെ പിന്തുണക്കുന്നില്ലെന്ന ഗായിക റിഹാനയുടെ ചോദ്യത്തിന് പിന്നാലെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ നടത്തിയ പ്രതികരണം സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും. ഒരേ സമയത്ത് ഒരേ ആശയമടങ്ങിയ സമാനമായ ഹാഷ് ടാഗുള്ള ട്വീറ്റുകള്‍ വന്നതോടെയാണ് അന്വേഷണം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണം നടത്താമെന്ന് അറിയിച്ചത്.
സച്ചിന്‍...