Saturday, July 5, 2025

Latest news

യുഎഇയില്‍ പ്രവാസി മലയാളിക്ക് ഏഴ് കോടിയുടെ ഭാഗ്യം; ആഡംബര കാര്‍ സ്വന്തമാക്കി 17 വയസുകാരി

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും വിജയിയായത് മറ്റൊരു മലയാളി. ഇന്ന് നടന്ന മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് മലയാളിയായ ശരത് കുന്നുമ്മലിന് ഒന്നാം സമ്മാനം ലഭിച്ചത്. പത്ത് ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനത്തുകയായി ശരത്തിന് ലഭിക്കും. ഫെബ്രുവരി രണ്ടിനാണ് ശരത് സമ്മാനാര്‍ഹമായ 4275 നമ്പറിലെ ടിക്കറ്റ്...

ടോൾ പിരിവ്: തലപ്പാടി അതിർത്തി വരെ ടിക്കറ്റെടുത്തിട്ടും യാത്രക്കാരെ പെരുവഴിയിൽ ഇറക്കി കർണാടക ബസുകൾ

മഞ്ചേശ്വരം: കേരള–കർണാടക അതിർത്തിയായ തലപ്പാടി ദേശീയപാതയിൽ ടോൾ പിരിവ് ഒഴിവാക്കാൻ കർണാടകയിലെ ബസുകൾ കേരളത്തിലേക്കുള്ള യാത്രക്കാരെ വഴിയിൽ ഇറക്കി വിടുന്ന പതിവ് തുടരുന്നു. മംഗളൂരു കോർപറേഷനിലെ സിറ്റി ബസുകൾ ലഭിച്ച പെർമിറ്റ് പ്രകാരം അതിർത്തിയിൽ വരുന്നില്ല. ടോൾ ഗേറ്റിനു സമീപം യാത്രക്കാരെ ഇറക്കി തിരിച്ചു പോകുന്നു. യാത്രക്കാർ ഇവിടെ നിന്നു 200 മീറ്ററോളം കാൽനടയായി...

സംസ്ഥാനത്ത് ഇന്ന് 4892 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണവും ഐ ഫോണുകളുമായി കാസര്‍കോട് സ്വദേശി പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോഡ് മുട്ടത്തൊടി സ്വദേശി സാജിദില്‍ നിന്നാണ് കസ്റ്റംസ് സംഘം 413 ഗ്രാം സ്വര്‍ണം പിടികൂടിയത്. കൂടാതെ ഇയാളില്‍ നിന്ന് 2.60 ലക്ഷം രൂപ വിലവരുന്ന ആപ്പിള്‍ ഐ ഫോണുകളും പിടികൂടിയിട്ടുണ്ട്. പിടികൂടിയ സ്വര്‍ണത്തിനു ആകെ 20,09,245 വിലവരുമെന്ന് കസ്റ്റംസ് സംഘം അറിയിച്ചു. ഷാര്‍ജയില്‍...

വെട്ടിക്കൊന്നത് കുടുംബത്തിലെ ഏഴ് പേരെ, ഷബ്‌നത്തിന് കഴുമരം ഒരുങ്ങുന്നു; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യ വനിത

ലഖ്നൗ: സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ഉത്തർപ്രദേശിൽ ആരംഭിച്ചു. 2008 ഏപ്രിലിൽ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കാണ് മഥുരയിലെ ജയിലിൽ തുടക്കംകുറിച്ചത്. അതേസമയം, പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. 2008 ഏപ്രിലിലാണ് ഷബ്നവും കാമുകനായ സലീമും ചേർന്ന്...

13 വാർഡിൽ 12-ലും വിജയം; പഞ്ചാബിലെ ജോ​ഗ പഞ്ചായത്തിൽ വൻ നേട്ടവുമായി സി.പി.ഐ

അമൃത്സര്‍: പഞ്ചാബില്‍ നേട്ടമുണ്ടാക്കി സി.പി.ഐയും. മാനസ ജില്ലയിലെ ജോഗ പഞ്ചായത്തില്‍ സി.പി.ഐ പിന്തുണച്ച പതിമൂന്ന് സ്ഥാനാര്‍ത്ഥികളില്‍ പന്ത്രണ്ടും പേരും വിജയിച്ചു. 2015ല്‍ സി.പി.ഐക്ക് പതിമൂന്നില്‍ പന്ത്രണ്ട് സീറ്റായിരുന്നു ലഭിച്ചത്. ഇത് രണ്ടാം തവണയാണ് ജോഗയില്‍ സി.പി.ഐ നേട്ടമുണ്ടാക്കുന്നത്. ” ഇപ്രാവശ്യം വോട്ടര്‍മാര്‍ക്ക് ഞങ്ങളിലുള്ള വിശ്വാസം വര്‍ദ്ധിച്ചു. കഴിഞ്ഞ പ്രാവശ്യം ഞങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവര്‍...

കത്‍വ ഫണ്ട്​ തിരിമറി: യൂത്ത്​ ലീഗ്​ നേതാക്കളായ പി.കെ ഫിറോസിനും സി.കെ സുബൈറിനുമെതിരെ കേസ്​

കുന്ദമംഗലം: കത്‍വ ഫണ്ട്​ തിരിമറി നടത്തിയെന്ന പരാതിയിൽ യൂത്ത്​ ലീഗ്​ നേതാക്കളായ പി.കെ ഫിറോസ്​, സി.കെ സുബൈർ എന്നിവർക്കെതിരെ കുന്ദമംഗലം പൊലീസ്​ കേസെടുത്തു. യൂത്ത്​ ലീഗിൽ നിന്ന്​ പുറത്തുപോയ യൂസഫ്​ പടനിലം നൽകിയ പരാതിയിലാണ്​ കേസെടുത്തത്​. പൊലീസിന്‍റെ നടപടി രാഷ്​ട്രീയ പ്രേരിതമാണെന്ന്​ പി.കെ. ഫിറോസ്​ പ്രതികരിച്ചു. ഐ.പി.സി സെക്​ഷൻ 420 അനുസരിച്ച്​ വഞ്ചനാകുറ്റം ചുമത്തിയാണ്​ കേസെടുത്തിട്ടുള്ളത്​....

യുഡിഎഫ് പിന്തുണച്ചു: ബിജെപി ഭരിച്ച പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

തൃശൂര്‍:  യുഡിഎഫ് പിന്തുണയില്‍ തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. കഴിഞ്ഞ തവണ ബിജെപി ഭരിച്ച പഞ്ചായത്തിലാണ് യുഡിഎഫിന്റെ മൂന്ന് അംഗങ്ങള്‍ ഇടതിന് അനുകൂലമായി വോട്ട് ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയില്‍ വോട്ടിങ്ങില്‍ യുഡിഎഫ് പിന്തുണയില്‍ എല്‍ഡിഎഫ് ജയിക്കുകയും പിന്നാലെ ഭരണസമിതി രാജിവെക്കുകയുമായിരുന്നു. സിപിഎമ്മിലെ എ ആര്‍ രാജു തന്നെയാണ്...

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിയുന്നു; മുന്‍സിപ്പാലിറ്റികളില്‍ അത്ഭുതം കാട്ടി കോണ്‍ഗ്രസ്; നേട്ടം കൊയ്ത് ശിരോമണി അകാലിദള്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരോഷം പ്രതിഫലിപ്പിച്ച് പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍. ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി തകര്‍ന്നടിയുമ്പോള്‍ പലയിടത്തും കോണ്‍ഗ്രസ് അപ്രതീക്ഷിത നേട്ടം കൊയ്യുന്നതായാണ് ആദ്യ ഫലസൂചനകള്‍ തെളിയിക്കുന്നത്. പ്രധാന മുന്‍സിപ്പാലിറ്റികളിലെല്ലാം ബിജെപിയെ അപേക്ഷിച്ച് കോണ്‍ഗ്രസ് ബഹുദൂരം മുന്നിലെത്തിയപ്പോള്‍ ശിരോമണി അകാലിദള്‍ പലയിടത്തും നിര്‍ണ്ണായക നേട്ടമുണ്ടാക്കി. അമൃത്സര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ മാത്രൂസര്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക മേഖലകളില്‍...

പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷനു മുന്നോടിയായുള്ള പരിശോധന ഒഴിവാക്കും

തിരുവനന്തപുരം: പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷനു മുന്നോടിയായുള്ള പരിശോധന ഒഴിവാക്കും. ഓൺലൈൻ രജിസ്‌ട്രേഷനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു. പുതിയ വാഹനങ്ങൾ രജിസ്‌ട്രേഷനു മുന്നോടിയായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടിയിരുന്നു. എൻജിൻ, ഷാസി നമ്പറുകൾ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഇത്. ‘വാഹൻ’ രജിസ്‌ട്രേഷൻ സംവിധാനത്തിലേക്കു വന്നപ്പോൾ ഇത്തരം പരിശോധന അനാവശ്യമാണെന്നാണു വിലയിരുത്തൽ. വാഹനത്തിന്റെ വിവരങ്ങൾ മുമ്പ്...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img