ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളിലെ വര്‍ധന സൂചിപ്പിക്കുന്നത് വൈറസിന്റെ രണ്ടാം വ്യാപനമായിരിക്കാമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. പ്രാദേശികമായുണ്ടായിട്ടുള്ള ഈ വ്യാപനം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചക്കിടെ പ്രതിദിന കൊവിഡ് കേസുകളില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഇതില്‍ മഹാരാഷ്ട്രയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം. പുതിയ കേസുകളില്‍ 60 ശതമാനവും...
കൊച്ചി: സാധാരണ രീതിയില്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാനാണ്. എന്നാല്‍ തമിഴ്‌നാട് സേലം സ്വദേശി പത്മരാജന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തോല്‍ക്കാനായാണ്. 61 വയസ്സിനിടെ 216 തെരഞ്ഞെടുപ്പ് തോല്‍വികളാണ് പത്മരാജന്‍ ഏറ്റുവാങ്ങിയിട്ടുള്ളത്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും തോല്‍വി ഏറ്റുവാങ്ങി ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച ആളാണ് പത്മരാജന്‍.
പത്മരാജന്റെ 217-ാം മത്സരം ധര്‍മടത്ത് പിണറായി...
രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗാള്‍ ബിജെപിയില്‍ ഭിന്നത. സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലെ ബിജെപി ഓഫീസിന് മുന്നില്‍ സംഘടിച്ചെത്തി പ്രതിഷേധം നടത്തി. മുതിര്‍ന്ന ബിജെപി നേതാക്കളായ മുകുള്‍ റോയ്, അര്‍ജുന്‍ സിങ്, ശിവ പ്രകാശ് എന്നിവരെ അണികള്‍ കൈയ്യേറ്റം ചെയ്തു. ബിജെപിയുടെ കൊടിയുമായെത്തിയ പ്രവര്‍ത്തകര്‍ ആക്രോശിച്ചുകൊണ്ട് ഓഫീസിനകത്തേക്ക്...
കാസർകോട്: മുന്നണി സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാർ, കേന്ദ്ര–സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ ജില്ലയിലേക്ക് എത്തുന്നു. കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിങ്, വി.മുരളീധരൻ എന്നിവരടക്കം ബിജെപി കേന്ദ്ര–സംസ്ഥാന നേതാക്കളും എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിനായി ജില്ലയിലെത്തുന്നത്.
എന്നാൽ തീയതിയും സ്ഥലവും തീരുമാനിച്ചില്ലെന്നു ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറഞ്ഞു. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാരെയും കേന്ദ്ര–സംസ്ഥാന നേതാക്കളെയും പങ്കെടുപ്പിക്കാനാണ്...
കരിപ്പൂരില്‍ വീണ്ടും സ്വര്‍വേട്ട. നാല് യാത്രക്കാരില്‍ നിന്നായി രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി. 19 ലക്ഷത്തിന്റെ സൗദി റിയാലും പിടിച്ചെടുത്തു.
ഒരുകോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ ആളുടെ ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 736 ഗ്രാം സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മറ്റൊരാളില്‍ നിന്നും സ്വര്‍ണം പിടികൂടി. ക്യാപ്‌സ്യൂള്‍ രൂപത്തിലെത്തിച്ച സ്വര്‍ണവും...
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എ കെ ജി സെന്ററിൽ യോഗം ചേർന്ന് പത്രിക അംഗീകരിക്കും. പിന്നാലെ വൈകീട്ട് മൂന്നിന് പത്രിക ഔദ്യോഗികമായി പുറത്തിറക്കും.
കഴിഞ്ഞ പ്രകടന പത്രികയിലെ അറുനൂറു വാഗ്ദാനങ്ങളിൽ അഞ്ഞൂറ്റിഎഴുപതും പാലിച്ചുവെന്ന അവകാശവാദത്തോടെയാണ് പുതിയ പത്രിക പുറത്തിറക്കുന്നത്. നാളെ മുതലാണ് മുഖ്യമന്ത്രി പിണറായി...
പാമ്പുപിടിത്തക്കാരെ പാമ്പ് ആക്രമിക്കുന്ന വാർത്തകൾ പലപ്പോഴായി കേൾക്കാറുണ്ട്. അൽപമൊന്ന് ശ്രദ്ധ തെറ്റുമ്പോഴാണ് പാമ്പുകൾ കൃത്യസമയം നോക്കി ആക്രമിക്കുന്നത്. അത്തരമൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ ഞെട്ടിക്കുന്നത്.
ഇൻസ്റ്റഗ്രാം ലൈവ് വിഡിയോക്കിടെ മൃഗശാല ജീവനക്കാരനെ പെരുമ്പാമ്പ് ആക്രമിക്കാനൊരുങ്ങുന്നതാണ് വിഡിയോ. കാലിഫോർണിയയിലെ ഇഴജന്തുക്കളുടെ പ്രദർശന ശാലയുടെ സ്ഥാപകനായ ജേ ബ്രൂവറിന് നേരെയാണ് പാമ്പ് ചീറിയടുക്കുന്നത്.
ഇൻസ്റ്റഗ്രാം ലൈവിനിടെ ജേ ബ്രൂവറിന് നേരെ...
തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭരണം ആര്‍ക്ക് ? സ്വകാര്യ ചാനല്‍ സര്‍വേ ഫലം പുറത്തുവിട്ടു. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ച് മീഡിയ വണ്‍ -പൊളിറ്റിക്യൂ മാര്‍ക്കര്‍ ആണ് പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഭരണതുടര്‍ച്ച ലഭിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് സര്‍വേ പ്രവചനം. 74 മുതല്‍ 80 സീറ്റുകള്‍...
ലഖ്‌നൗ: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പണവും സ്വര്‍ണ്ണവുമായി നവവധു മുങ്ങി. വിവാഹം ഏറെകാലമായി നടക്കാതിരുന്ന് ഒടുവില്‍ സ്വപ്‌നമാംഗല്യം എത്തിയ 34കാരന് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് അമ്പരപ്പിക്കുന്ന സംഭവം.
ക്ഷേത്രത്തിലെ വിവാഹചടങ്ങുകള്‍ കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് വധുവിനെ പണവും സ്വര്‍ണ്ണവുമായി മുങ്ങിയത്. ഷാജഹാന്‍പുരിലെ പൊവയാന്‍ സ്വദേശിയായ 34-കാരനാണ് ഫാറൂഖാബാദ് സ്വദേശിയായ യുവതിയെ വിവാഹം...
ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...