കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പു നല്‍കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ആളുകള്‍ സ്വയം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടി വരും. ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
നിര്‍ണായക പ്രഖ്യാപനവുമായി സ്റ്റുവര്‍ട്ട് ബ്രോഡ്; മറ്റ് താരങ്ങളുടെ തീരുമാനം കാത്ത് ക്രിക്കറ്റ് ലോകം
എല്ലാവരും മാസ്കും സാനിറ്റൈസറും സാമൂഹിക...
സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. സഹകളിക്കാരായ മൊയിന്‍ അലിക്കും ജോഫ്ര ആര്‍ച്ചര്‍ക്കും നേരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ചാണ് ബ്രോഡിന്റെ പ്രഖ്യാപനം.
‘സോഷ്യല്‍ മീഡിയ കൊണ്ട് ഒരുപാട് ഉപകാരങ്ങളുണ്ട്. എന്നാല്‍ കൃത്യമായ ഒരു നിലാപാടെടുക്കാന്‍ അത് കുറച്ച് കാലത്തേക്ക് വേണ്ടെന്ന് വെയ്ക്കാനും ഞാന്‍ ഒരുക്കമാണ്. ഇക്കാര്യത്തില്‍...
കേരളത്തിൽ കോഴിയിറച്ചിക്ക് വില കൂടുന്നു. ഈ ആഴ്ച മാത്രം കൂടിയത് അൻപത് രൂപയോളമാണ്. ഇതോടെ ആകെ വില 200 കടന്നു. കേരളത്തിൽ കോഴി ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം. അതോടൊപ്പം കോഴി തീറ്റ വിലയിലെ വർധനയും ഇന്ധന വിലയിലുണ്ടായ വർധനയും കോഴി വില ഉയരുന്നതിന് മറ്റ് കാരണങ്ങളായി. ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ആവശ്യക്കാര്‍...
ഖുറാനിൽ നിന്ന് ഇരുപത്തിയാറ് സൂക്തങ്ങൾ നീക്കണമെന്ന ഹർജി വിമർശനത്തോടെ സുപ്രിംകോടതി തള്ളി. കഴമ്പില്ലാത്ത ഹർജിയെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.ഹർജിക്കാരനായ ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്ദ് വസീം റിസ്‌വിക്ക് അൻപതിനായിരം രൂപ പിഴയിട്ടു. തുക ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു. ഖുറാനിലെ ഇരുപത്തിയാറ് സൂക്തങ്ങൾ...
ജയ്പൂര്‍: രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ വര്‍ഗീയകലാപം. കലാപം നേരിടാന്‍ പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് ബാരനിലെ ഛബ്ര ടൗണില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഒരു കൂട്ടമാളുകള്‍ ടൗണില്‍ മാര്‍ച്ച് ചെയ്യുകയും കടകള്‍ അടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
പിന്നാലെ സ്വകാര്യബസുകളും കാറുകളും അഗ്നിക്കിരയാക്കി. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന രണ്ട് യുവാക്കള്‍ ജാട്ട്,...
കൊല്ലം; വിവാഹത്തില്‍ നിന്നു പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം സ്വദേശിനി റംസി(24)യുടെ സഹോദരി അന്‍സി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി. പിഞ്ചു കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ അൻസി കാമുകനൊപ്പം പോയത്. നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് അന്‍സി പോയത്. ജനുവരി 17...
എണ്‍പതോളം സീറ്റുകള്‍ നേടി തുടര്‍ഭരണം ഉറപ്പാണെന്ന് സി.പി.എം വിലയിരുത്തല്‍. നേമവും തൃത്താലയും അടക്കം പത്തോളം സീറ്റുകള്‍ പുതുതായി പിടിച്ചെടുക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം. മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ വരവോടെ കുറച്ച് സീറ്റുകള്‍ ലഭിക്കുമെന്നും സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്.
കൊല്ലം, കരുനാഗപ്പള്ളി, ചവറ, തൃശൂര്‍, ഒറ്റപ്പാലം തുടങ്ങി പല സിറ്റിംഗ് സീറ്റുകളും ഉറപ്പല്ലെന്നാണ് ജില്ലാ ഘടകങ്ങള്‍ നല്‍കിയ...
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. 77 സീറ്റ് മുതല്‍ 87 വരെ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് വിവിധ ജില്ലകളിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം കോണ്‍ഗ്രസും യു.ഡി.എഫും വിശ്വസിക്കുന്നത്.
അഞ്ച് മന്ത്രിമാരുള്‍പ്പെടെ ഒട്ടേറെ സിറ്റിംഗ് എം.എല്‍.എ.മാരെ സി.പി.ഐ.എം. മത്സരരംഗത്തുനിന്ന് മാറ്റിയത് യു.ഡി.എഫിന് വലിയ ഗുണംചെയ്‌തെന്നാണ് വിലയിരുത്തല്‍. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്ന...
കോഴിക്കോട്: റമദാനില്‍ പള്ളികളില്‍ ആരാധനക്കെത്തുന്ന വിശ്വാസികള്‍ കൊവിഡിന്റെ വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം.
കൊവിഡ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ആരാധനാലയങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പെരുമാറണമെന്നും മഹല്ല് വാസികളില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ കഴിയുന്നതും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നും യോഗം വിശ്വാസികളോട് ആവശ്യപ്പെട്ടു.
പത്ത് വയസ്സിന് താഴെയുള്ള...
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 120 രൂപകൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വർധനവാണുണ്ടായത്. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നുവില.
രൂപയുടെ മൂല്യത്തിലെ ഇടിവാണ് സ്വർണവിലയെ ബാധിച്ചത്. 2013 ഓഗസ്റ്റ് 30ന് ശേഷമുണ്ടായ ഒരാഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ രണ്ടുശതമാനത്തോളമാണ് രൂപയുടെ...
തിരുവനന്തപുരം: സ്വയം നിയന്ത്രണത്തിന് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ച് കെ എസ് ഇ ബി. ഇതിനായി പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളും കെ എസ് ഇ ബി മുന്നോട്ട്...