Latest news

കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം വന്നാൽ ചെയ്യേണ്ടത്….? ഡോക്ടർ പറയുന്നു

കൊവിഡ് പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. സാമൂഹിക അകലം പാലിക്കലും സാനിറ്റെെസർ ഉപയോ​ഗവും മാസ്ക്ക് ധരിക്കലും എല്ലാമാണ് കൊവി‍ഡിനെ പ്രതിരോധിക്കാനുള്ള പ്രധാനമാർ​ഗങ്ങൾ. ഈ സാഹചര്യത്തിൽ കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറായ ഡോ. ഡാനിഷ് സലിം പറയുന്നു. ആദ്യമായി അറി‍ഞ്ഞിരിക്കേണ്ട...

സംസ്ഥാനത്ത് നാളെയും ക‍ർശന നിയന്ത്രണം, ആഹ്ളാദ പ്രകടനം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള കര്‍ശന നിയന്ത്രണം നാളെയും തുടരും. അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടംകൂടാനോ പാടില്ല. യാതൊരുവിധമായ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെയെടുത്ത തീരുമാനമാണ്. ജയിക്കുന്നവര്‍ ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതും തീരുമാനിച്ചതുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്താകെയും വോട്ടെണ്ണൽ കേന്ദ്രത്തിലും സുരക്ഷ ഉറപ്പാക്കാൻ...

‘500 രൂപയ്ക്കു ആർടിപിസിആർ ടെസ്റ്റിന് വിസമ്മതിക്കുന്ന ലാബുകൾക്ക് എതിരെ നടപടി’

തിരുവനന്തപുരം∙ ആർടിപിസിആർ ടെസ്റ്റ് സർക്കാർ നിശ്ചയിച്ച 500 രൂപയ്ക്കു ചെയ്യാത്ത ലാബുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ വിമുഖത കാണിക്കുന്നത് അംഗീകരിക്കില്ല. ചില ലാബുകാർ ആർടിപിസിആറിനു പകരം ചെലവ് കൂടിയ ട്രൂനാറ്റ് ടെസ്റ്റ് നടത്താൻ പ്രേരിപ്പിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല ഇതെന്ന് അവർ ഓർക്കണം. സർക്കാര്‍ നിശ്ചയിച്ച നിരക്കിൽ ലാബുകൾ ടെസ്റ്റ്...

സ്മിത്ത്, വാര്‍ണര്‍, മാക്‌സ്‌വെല്‍ അടക്കമുള്ളവരെ കാത്തിരിക്കുന്നത് ജയില്‍ ശിക്ഷ; കാരണമിതാണ്!

ന്യൂഡല്‍ഹി: ഐ.പി.എല്ലിന്റെ ഭാഗമായി ഇന്ത്യയില്‍ കഴിയുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് എന്നിവരെ ഓസ്‌ട്രേലിയയില്‍ കാത്തിരിക്കുന്നത് അഞ്ചു വര്‍ഷത്തെ ജയില്‍ വാസവും കനത്ത പിഴയും. 14 ദിവസത്തോളം ഇന്ത്യയില്‍ കഴിഞ്ഞ് മടങ്ങുന്ന സ്വന്തം പൗരന്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയതോടെയാണിത്. ഈ നിയമം ലംഘിക്കുന്നവര്‍ അഞ്ചു വര്‍ഷം വരെ...

സംസ്ഥാനത്ത് ഇന്ന് 35,636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാസര്‍ഗോഡ് 1006 പേർക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കാത്തിരുന്ന ഫലം നാളെയാണ്, ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണം; പ്രവര്‍ത്തകരോട് ലീഗ് നേതൃത്വം

മലപ്പുറം: കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വ്യാപകമായി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണെന്ന് ലീഗ് നേതൃത്വം. ലീഗ് പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. ഫേസ്ബുക്കിലൂടെയാണ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രവര്‍ത്തകരോട് ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്....

‘സൗദിയില്‍ ഈദ് ദിനത്തില്‍ കര്‍ഫ്യൂ’; പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍

റിയാദ്: സൗദി അറേബ്യയില്‍ പെരുന്നാള്‍ ദിനത്തില്‍ പ്രത്യേക കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍. അത്തരം സാഹചര്യം നിലവിലില്ലെന്നും വാര്‍ത്ത തെറ്റാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി പറഞ്ഞു. ബിഗ് ടിക്കറ്റിലൂടെ 30 കോടി സ്വന്തമാക്കാന്‍ ഈ മാസം അവസരം; ഇത്തവണ രണ്ട് പേര്‍ കോടീശ്വരന്മാരാകും അധികൃതര്‍ സാഹചര്യങ്ങള്‍ സൂക്ഷ്മമായി...

ബിഗ് ടിക്കറ്റിലൂടെ 30 കോടി സ്വന്തമാക്കാന്‍ ഈ മാസം അവസരം; ഇത്തവണ രണ്ട് പേര്‍ കോടീശ്വരന്മാരാകും

അബുദാബി: വലിയ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിരന്തരം ശ്രമിക്കുന്ന ബിഗ് ടിക്കറ്റ്, ഇത്തവണ ഒന്നിന് പകരം രണ്ട് കോടീശ്വരന്മാരെ സൃഷ്‍ടിച്ച് ഉപഭോക്താക്കളെ അമ്പരപ്പിക്കാനൊരുങ്ങുകയാണ്. എല്ലാ മാസവും ക്യാഷ് പ്രൈസുകളും ഡ്രീം കാറും സമ്മാനിക്കുന്ന ബിഗ് ടിക്കറ്റിന്റെ എല്ലാം സമ്മാനങ്ങളും ഉറപ്പുള്ളതാണ്.  സമ്മാനങ്ങള്‍ പിന്നീട് ഒരിക്കലേക്ക് മാറ്റിവെക്കാറേയില്ല. ഇത്തവണ ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്നയാളിന് 1.5...

ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്ത്; പകരം നായകനെ പ്രഖ്യാപിച്ച് ഹൈദരാബാദ്

ദില്ലി: ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്നതിനിടെ സീസണ്‍ പകുതിയില്‍ ക്യാപ്റ്റനെ മാറ്റി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഡേവിഡ് വാര്‍ണര്‍ക്ക് പകരം കെയ്ന്‍ വില്യംസണെ സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ നായകനായി തെരഞ്ഞെടുത്തു. നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ സീസണിലെ തുടര്‍ന്നുള്ള മത്സരങ്ങളിലും വില്യംസണ്‍ ടീമിനെ നയിക്കുമെന്ന് സണ്‍റൈസേഴ്സ് വ്യക്തമാക്കി. https://twitter.com/SunRisers/status/1388429789250211843?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1388429789250211843%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Fipl%2Fipl-2021-sunrisers-hyderabad-removes-david-warner-kane-williamson-will-be-new-captian-qsfao8 ഡേവിഡ് വാര്‍ണര്‍ ടീമിനായ ചെയ്ത സേവനങ്ങള്‍ക്ക് നന്ദി...

ഇത്തവണ വോട്ടെണ്ണല്‍ എങ്ങനെ എന്നറിയാം…മേശകളില്‍ സംഭവിക്കുന്നതെന്ത്

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും.  ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍...
- Advertisement -spot_img

Latest News

ലോക്‌സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ ജയിച്ചത് വോട്ട് മോഷണത്തിലൂടെ- ആരോപണവുമായി രാഹുൽ

ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം...
- Advertisement -spot_img