Thursday, September 11, 2025

Latest news

10 വര്‍ഷത്തിനിടെ മലബാറില്‍ ആത്മഹത്യചെയ്തത് 44 പോലീസുകാര്‍; കൂടുതല്‍ കാസര്‍കോട്ട്

കോഴിക്കോട്: 10 വര്‍ഷത്തിനിടെ മലബാറിലെ ഏഴുജില്ലകളിലായി ആത്മഹത്യചെയ്തത് 44 പോലീസുകാര്‍. മറ്റുപ്രശ്‌നങ്ങള്‍ക്കൊപ്പം തൊഴിലിടത്തെ മാനസികസംഘര്‍ഷവും കാരണമായി കണ്ടെത്തി. ഉത്തരമേഖല ഐ.ജി. കെ. സേതുരാമന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ കണക്കാണിത്. കൂടുതല്‍ കാസര്‍കോട്ട് ആറുപോലീസുകാരാണ് കാസര്‍കോട് ജില്ലയില്‍ ആത്മഹത്യചെയ്തത്. കോഴിക്കോട് സിറ്റി, തൃശ്ശൂര്‍ റൂറല്‍, മലപ്പുറം,...

‘ദി ലാസ്റ്റ് ടൈം ഈസ് നൗ’; ഡബ്ല്യുഡബ്ല്യുഇയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജോണ്‍ സീന

ടൊറന്റോ: വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയിന്‍മെന്റ് (ഡബ്ല്യുഡബ്ല്യുഇ) ഇതിഹാസം ജോണ്‍ സീന വിരമിക്കല്‍ പ്രഖ്യാപിച്ചു. 2025ഓടെ റിങ്ങിനുള്ളിലെ പോരാട്ടം അവസാനിപ്പിക്കുമെന്നാണ് 16 തവണ ലോകചാമ്പ്യനായ ജോണ്‍ സീന അറിയിച്ചത്. ടൊറന്റോയില്‍ നടന്ന മണി ഇന്‍ ദി ബാങ്ക് പ്രീമിയം ലൈവ് ഇവന്റിനിടെയായിരുന്നു 47കാരനായ താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. 'ഇന്ന് രാത്രി ഞാന്‍ ഡബ്ല്യുഡബ്ല്യുഇയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്',...

ക്യാമറ ഇനി ‘രണ്ടാകില്ല’: ആപ്പിൾ 16 പ്രോ മോഡലുകളിൽ പുതിയ മാറ്റം

ന്യൂയോർക്ക്: ഐഫോൺ 15 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകളിലെ പ്രധാന വ്യത്യാസം( സൈസും വിലയും കൂടാതെ) ക്യാമറ യൂണിറ്റുകളിലായിരുന്നു. ഐഫോണുകളിലെ പ്രധാന സവിശേഷതകളിലൊന്നാണ് ക്യാമറ ക്വാളിറ്റി. നൂതന സാങ്കേതികവിദ്യകള്‍ അടങ്ങിയ ക്യാമറ ലഭിക്കണമെങ്കിൽ പ്രോ മാക്‌സ് തന്നെ വാങ്ങേണ്ടി വരണമായിരുന്നു. ഇപ്പോഴിതാ അതിനൊരു മാറ്റം വരുത്തുകയാണ് കമ്പനി. ഐഫോൺ 16 പരമ്പരയിലെ പ്രോ മോഡലുകളിൽ...

പോസ്റ്റ്മോർട്ടം ടേബിളിലെ മൃതദേഹങ്ങൾ കടിച്ചു കീറി തിന്നുന്ന തെരുവു നായ്ക്കൾ; യു.പിയിൽ നിന്നുള്ള നടുക്കുന്ന ദൃശ്യം പങ്കുവെച്ച് എക്സ് യൂസർ

ലഖ്നോ: ഉത്തർപ്രദേശിൽ നിന്ന് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത്. സംസ്ഥാനത്ത് നടക്കുന്ന പല സംഭവങ്ങളും വാർത്തകളായി പുറത്തുവരാറുണ്ട്. ഝാൻസിയിൽ പോസ്റ്റ്മോർട്ടം ടേബിളിലെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹങ്ങൾ തെരുവുനായ്ക്കൾ കീറി കടിച്ചു തിന്നുന്ന വിഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിഡിയോ കണ്ട് യു.പിയിലെ ആരോഗ്യ സംവിധാനങ്ങളെ വിമർശിച്ച...

ഹാഥ്റസ് ​ദുരന്തം; യോഗി ആദിത്യനാഥിന് കത്തയച്ച് രാഹുൽ ​ഗാന്ധി

ഉത്തർപ്രദേശ്: ഹാഥ്റസ് ​ദുരന്തത്തിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ആൾ​​ദൈവം ഭോലെ ബാബ സംഘടിപ്പിച്ച സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബങ്ങളെ രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. യോഗി ആദിത്യനാഥിന്...

വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 3 പേർ അറസ്റ്റിൽ

മലപ്പുറം:മലപ്പുറം കോട്ടക്കലില്‍ വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കേസില്‍ മധ്യവയ്സകന്‍റെ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ. ആക്രമണത്തിനിരയായ ആളുടെ അയൽവാസികൂടിയായ തയ്യിൽ അബ്ദു, ഇയാളുടെ മകൻ നാഫി ഇവരുടെ ബന്ധു ജാഫർ എന്നിവരാണ് അറസ്റ്റിലായത്. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയാണ് മർദനത്തിനിരയായത്. വീട്ടില്‍ നിന്നും വിളിച്ചിറക്കി മണിക്കൂറുകളോളം വിചാരണ നടത്തിയാണ് ഇദ്ദേഹത്തെ...

സാമൂഹികമാധ്യമത്തിൽ വിദ്വേഷ പ്രചാരണം: റിയാസ് മൗലവി കേസിലെ കുറ്റവിമുക്തനടക്കം രണ്ടുപേർ അറസ്റ്റിൽ

കാസര്‍കോട്: സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി മുഴക്കിയ രണ്ട് പേർ കാസർകോട് അറസ്റ്റിലായി. റിയാസ് മൗലവി വധക്കേസിൽ കോടതി വെറുതെ വിട്ട അജേഷ് (27), കോയിപ്പാടി സ്വദേശി അബൂബക്കർ സിദീഖ് (24) എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങൾ ബോംബിട്ട് തകർക്കുമെന്ന ഭീഷണിയിലാണ് അജേഷിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബിൽ...

അബൂബക്കർ സിദ്ദിഖ് വധം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാസർകോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആസ്പത്രിയിൽ ഉപേക്ഷിച്ച കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പി. എം. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ വണ്ടിയിൽ കയറ്റിക്കൊണ്ടുപോയ സ്ഥലം, തടങ്കലിലിട്ട് മർദിച്ച വീട്, സമീപത്തെ ഒഴിഞ്ഞ പറമ്പ് എന്നിവിടങ്ങളിലെത്തി. പരാതിക്കാരും കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിന്റെ ബന്ധുക്കളും...

‘മുന്നണിയിൽ തുടരുന്നതിൽ അർഥമില്ല’; ഐ.എൻ.എൽ കാസർകോട് ജില്ലാ നേതൃയോഗത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം

കാസര്‍കോട്: ഐ.എൻ.എൽ കാസർകോട് ജില്ലാ നേതൃയോഗത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം. എൽ.ഡി.എഫ് യോഗത്തിൽ പോലും അർഹമായ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തിൽ മുന്നണിയിൽ തുടരുന്നതിൽ അർഥമില്ലെന്നാണ് നേതാക്കളുടെ നിലപാട്. ചെറിയ ഘടകകക്ഷിയുടെ പരിഗണന പോലും പാർട്ടിക്ക് ലഭിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ചേർന്ന ഐ.എൻ.എൽ കാസർകോട് ജില്ലാ നേതൃയോഗത്തിലാണ് സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം...

രണ്ടു വയസുകാരി കിണറ്റില്‍ വീണ് മരിച്ചു

തൃശൂര്‍: എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് രണ്ടു വയസുകാരി കിണറ്റിൽ വീണ് മരിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് മുളക്കൽ വീട്ടിൽ സുരേഷ് ബാബു- ജിഷ ദമ്പതികളുടെ രണ്ടു വയസുള്ള മകള്‍ അമേയ ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കുഞ്ഞിനെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേനാ സംഘം കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. വെള്ളറക്കാട്...
- Advertisement -spot_img

Latest News

ദേശീയപാത 66: ആകെ 451 ക്യാമറകള്‍, ലൈൻ തെറ്റിച്ചാലും പിടിവീഴും; മുഴുവന്‍ സമയ നിരീക്ഷണത്തിന് എടിഎംഎസ്

കാസര്‍കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ല്‍...
- Advertisement -spot_img