ഹൈദരാബാദ്: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് സിറാജിന് സമ്മാനമായി വീടുവെയ്ക്കാന്‍ സ്ഥലവും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. ലോകകപ്പ് വിജയത്തിനു ശേഷം താരത്തിന് ചൊവ്വാഴ്ച ജന്മനാടായ ഹൈദരാബാദില്‍ നല്‍കിയ സ്വീകരണത്തിനിടെ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയാണ് പ്രഖ്യാപനം നടത്തിയത്.
ഹൈദരാബാദിലോ പരിസര പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം ഇതിനായി...
അബുദാബി: യുഎഇയില്‍ താപനില കുതിച്ചുയരുന്നു. ചൊവ്വാഴ്ച സ്വീഹാനില്‍ താപനില 50.8 ഡിഗ്രിയിലെത്തി. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഈ താപനില രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. തിങ്കളാഴ്ച രാജ്യത്ത് ഉയര്‍ന്ന താപനില 50.7 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. അതേസമയം...
ദില്ലി: വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി വിധി. വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നൽകാനുള്ള നിർദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവിൻ്റെ ഹർജി തള്ളിയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. വിവാഹിതരായ...
ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യയിൽ കഅബ കിസ്‌വ മാറ്റിവയ്ക്കൽ ചടങ്ങിൽ പങ്കെടുത്ത് സ്ത്രീകൾ. മുഹറം ഒന്ന് ഹിജ്‌റ കലണ്ടർ പ്രകാരമുള്ള പുതുവർഷദിനത്തിൽ നടന്ന കഅബയിലെ കിസ്‌വമാറ്റ ചടങ്ങിൽ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പുതിയ മാറ്റം. ഇതിന്റെ ദൃശ്യങ്ങൾ സൗദി പ്രസ് ഏജൻസി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു.
സൗദി അറേബ്യയിലെ ഗ്രാൻഡ് മോസ്‌കിൻ്റെയും പ്രവാചകൻ്റെ പള്ളിയുടെയും പരിപാലനത്തിനായുള്ള ജനറൽ...
കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് വാര്‍ത്തയില്‍ ഇടം നേടുന്നവരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അത് പോലെ നൂറ്റാണ്ടുകള്‍ പിന്തുടരുന്ന ഭക്ഷണ സംസ്കാരത്തിന്‍റെ ഭാഗമായി പാമ്പ് അടക്കുമുള്ള ജീവികളെ കഴിക്കുന്ന കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളെ കുറിച്ചും നമ്മുക്കറിയാം. എന്നാല്‍ ജയില്‍ നിന്ന് ഇറങ്ങി, തന്‍റെ വീര്യം തെളിയിക്കാനായി പുഴയില്‍ നിന്നും ലൈവായി പാമ്പിനെ പിടിച്ച് കടിച്ച്...
കാസർകോഡ്: ഈമാസം 14-ന് നടക്കുന്ന സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കെതിരേ ഇന്ത്യ മുന്നണി മാതൃകയിൽ മത്സരം. കഴിഞ്ഞപ്രാവശ്യം ബി.ജെ.പി. ഭരണം പിടിച്ചെടുത്ത കുമ്പള സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിലാണ് പരീക്ഷണം.
ഭരണം തിരിച്ചുപിടിക്കാൻ ‘സേവ് സഹകാരി കൂട്ടായ്മ’ എന്നപേരിലാണ് ബി.ജെ.പി.ക്കെതിരേ മറ്റുകക്ഷികൾ മത്സരരംഗത്തുള്ളത്. കോൺഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.എം., ജനതാദൾ എന്നീ...
തിരുവനന്തപുരം: വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാൽ 5 ദിവസത്തേക്കു കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും. ഇന്ന് രാത്രി വരെ കേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ...
കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ നമ്മളറിയാതെ പലരും നമ്മളെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാറുണ്ട്. ഇതില്‍ നമുക്ക് തികച്ചും അപരിചിതരായ ആളുകള്‍ നമ്മളെ ആഡ് ചെയ്യുന്ന ഗ്രൂപ്പുകളുമുണ്ടാകും. ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുന്നവര്‍ ചിലപ്പോള്‍ നമ്മുടെ കോണ്‍ടാക്റ്റിലുള്ള ആളേ ആവണമെന്നില്ല. ഇത് ആളുകളില്‍ വലിയ ആശയക്കുഴപ്പം സൃഷ്‌ടിക്കാറുണ്ട്. മാത്രമല്ല, ഇങ്ങനെ അപരിചിതമായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെട്ട് സാമ്പത്തിക തട്ടിപ്പുകളിലടക്കം...
ഹൈദരബാദ്: ഹോസ്റ്റൽ ഭക്ഷണത്തേക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരാതികളുണ്ടാവുന്നത് പതിവാണ്. പലപ്പോഴും ഈ പരാതികൾ വേണ്ട രീതിയിൽ പരിഗണിക്കപ്പെടാറില്ല. എന്നാൽ ഭക്ഷണത്തിനൊപ്പം വിളമ്പാൻ കൊണ്ടുവന്ന ചട്നി പാത്രം തുറന്നപ്പോൾ ജീവനുള്ള എലി നീന്തുന്നത് കാണേണ്ടി വന്നാൽ എന്താവും സ്ഥിതി. ഹൈദരബാദിലെ സുൽത്താൻപൂരിലെ ജവഹർലാൽ നെഹ്റും ടെക്നോളജിക്കൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ് ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നിരിക്കുന്നത്. ചട്നി കൊണ്ടുവന്ന...
ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ ആദിവാസികൾക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. കേര സുഗന്ധി എന്ന നിരോധിത വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ വീതമുള്ള പാക്കറ്റാണ് വിതരണം ചെയ്തത്. മായം കലര്‍ന്ന നിരോധിത വെളിച്ചെണ്ണയാണെന്ന് മനസിലാക്കാതെ ഇതുപയോഗിച്ച് ഭക്ഷണം പാകം ചെയ്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ ആദിവാസി ഏകോപന...
കാസര്‍കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ല്‍...