Latest news

ഇന്ന് പൊന്നോണം; വായനക്കാര്‍ക്ക് മീഡിയ വിഷൻ ന്യൂസിൻ്റെ ഓണാശംസകള്‍.

കോവിഡ് ആശങ്കകള്‍ക്കിടയിലും തിരുവോണത്തെ വരവേറ്റ് മലയാളികള്‍. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജാഗ്രതയില്‍ കുറവുണ്ടാകരുതെന്നാണ് നിര്‍ദേശം. കരുതലിന്റെ ഈ ഓണക്കാലം, നല്ല നാളെയുടെ പ്രതീക്ഷ കൂടിയാണ് ഓരോ മലയാളിക്കും. കോവിഡ് കാലത്തെ രണ്ടാമത്തെ ഓണമാണിത്. ഉള്ളത് കൊണ്ട് ഓണം പോലെയെന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ യോജിക്കുന്നതാണ് ഇത്തവണത്തെ ഓണക്കാലം. വറുതിക്കിടയിലും ഓണം കഴിയും വിധം ആഘോഷമാക്കുകയാണ് മലയാളികള്‍. അതുകൊണ്ടുതന്നെ...

ഇനി സൂചിയില്ലാ വാക്‌സിനും; സൈകോവ് ഡി വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി,​ 12 വയസിന് മുകളിലുള്ളവർക്കും നൽകാം,​ നൽകേണ്ടത് മൂന്നുഡോസ്

ന്യൂഡല്‍ഹി: സൈഡസ് കാഡിലയുടെ മൂന്ന് ഡോസ്‌ കോവിഡ് 19 ഡിഎന്‍എ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കി. മുതിര്‍ന്നവര്‍ക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്‌സിന്‍ കുത്തിവെപ്പെടുക്കാം. രാജ്യത്ത് ആദ്യമായിട്ടാണ് 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പെടുക്കാന്‍ ഒരു വാക്‌സിന് അനുമതി ലഭിക്കുന്നത്. പ്രതിവര്‍ഷം 100 ദശലക്ഷം ഡോസ്‌  മുതല്‍...

“ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ പിൻവലിക്കുക”: സ്വർണ വ്യാപാരികൾ തിങ്കളാഴ്ച്ച കരിദിനം ആചരിക്കുന്നു

കൊച്ചി: സ്വർണാഭരണങ്ങൾക്ക് പുതിയതായി ഏർപ്പെടുത്തിയ ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ (എച്ച്‍യുഐഡി) പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്വർണ വ്യാപാരികൾ ഓഗസ്റ്റ് 23 തിങ്കളാഴ്ച്ച കരിദിനം ആചരിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. രാജ്യവ്യാപകമായി സ്വർണ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തെ അനുകൂലിച്ചുകൊണ്ടാണ് പ്രതിഷേധ ദിനം സംഘടിപ്പിക്കുന്നത്. കേരളത്തിൽ ഓണമായതിനാൽ കരിദിനമായാണ് ആചരിക്കുന്നത്. കടകളിൽ എച്ച്‍യുഐഡി...

‘2024 തിരഞ്ഞെടുപ്പിനായി ഒരുങ്ങണം’: പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി സോണിയ

ദില്ലി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമായിരിക്കണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. അതിനുള്ള തയ്യാറെടുപ്പുകൾ  ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ സോണിയ ഗാന്ധി നിർദ്ദേശിച്ചു. പാർലമെന്റിന് പുറത്തും പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണം. പാർടി താല്പര്യത്തിന് അതീതമായി രാജ്യതാൽപ്പര്യത്തിന് പ്രാധാന്യം നൽകിയുള്ള നീക്കങ്ങളുണ്ടാകണം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ്...

സച്ചിനെ ഭയമില്ല; പേടിച്ചത് ആരെയെന്ന് പറഞ്ഞ് മുരളി

ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ശ്രീലങ്കയുടെ ഓഫ് സ്പിന്‍ വിസ്മയം മുത്തയ്യ മുരളീധരനും ക്രിക്കറ്റ് പിച്ചില്‍ പോരടിച്ചാല്‍ അത് ആരാധകരെ ത്രസിപ്പിക്കും. വൈവിധ്യമുള്ള പന്തേറിലൂടെയാണ് മുരളി ബാറ്റ്‌സ്മാന്‍മാരെ വലച്ചത്. എന്നാല്‍ തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്‌സ്മാന്‍ സച്ചിന്‍ അല്ലെന്ന് മുരളി പറയുന്നു. ഇന്ത്യയുടെ തന്നെ വെടിക്കെട്ട് വീരനായ വീരേന്ദര്‍ സെവാഗിനെതിരെ പന്തെറിയാനാണ് താന്‍...

കൊവിഡ് നെഗറ്റീവായി മരിച്ചവരുടെ മക്കൾക്കും സഹായം; 3.19 കോടി രൂപ അനുവദിച്ചെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നെഗേറ്റിവ് ആയ ശേഷം മരിക്കുന്ന രക്ഷിതാക്കളുടെ 18 വയസ് വരെയുള്ള കുട്ടികൾക്കും സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മാതാപിതാക്കൾ രണ്ട് പേരും കോവിഡ് മൂലം മരിച്ച കുട്ടികൾ,  കോവിഡ് നെഗറ്റീവായ ശേഷം മൂന്ന് മാസത്തിനുള്ളിൽ മാതാപിതാക്കൾ മരിച്ച കുട്ടികൾ എന്നിവരും സർക്കാരിന്റെ സഹായത്തിന് അർഹരാണ്. ആകെയുള്ള രക്ഷിതാവ് കൊവിഡ് മൂലം മരിച്ചാലും...

ഖത്തറിലേക്ക് പോകുന്നവര്‍ മരുന്നുകള്‍ കൈവശം സൂക്ഷിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി

ദോഹ: ഖത്തറിലേക്ക് യാത്ര ചെയ്യുന്നവരില്‍ മരുന്നുകള്‍ കൈവശം വെക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. നിരോധിത മരുന്നുകള്‍ കൈവശമില്ലെന്ന് ഉറപ്പാക്കി കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം മരുന്നുകള്‍ ഖത്തറിലേക്ക് കൊണ്ടുവരാനെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഖത്തറില്‍ അനുവദനീയമായ മരുന്നുകള്‍ വ്യക്തിഗത ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി നിശ്ചിത അളവില്‍ മാത്രം കരുതുക. ഇവയ്‌ക്കൊപ്പം മരുന്ന് കഴിക്കേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളിലെ...

പരിശോധന കുറഞ്ഞു, ടിപിആർ കൂടി, ഇന്ന് 20,224 പേര്‍ക്ക് കൊവിഡ്, 99 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ...

വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കണം; എല്ലാ കേസിനും അറസ്റ്റ് നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി: എല്ലാ കേസുകളിലും അറസ്റ്റ് നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. ഏഴ് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. നിയമപരമായി നിലനില്‍ക്കുന്നതുകൊണ്ടു മാത്രം ഒരു കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഋഷികേശ് റോയി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ്...

കുതിരയുടെ ശരീരത്തില്‍ പാര്‍ട്ടി പതാകയുടെ പെയിന്റടിച്ച് ബി.ജെ.പി; പരാതി നല്‍കി മനേക ഗാന്ധിയുടെ സംഘടന

ഇന്‍ഡോര്‍: ബി.ജെ.പിയുടെ ജന്‍ ആശീര്‍വാദ യാത്രയില്‍ കുതിരക്ക് പാര്‍ട്ടി പതാകയുടെ പെയിന്റടിച്ചു. സംഭവത്തില്‍ ബി.ജെ.പി എം.പി മനേക ഗാന്ധിയുടെ സംഘടനയായ പി.എഫ്.എ പൊലീസില്‍ പരാതി നല്‍കി. മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ രാംദാസ് ഗാര്‍ഗാണ് യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്‌ക്കെടുത്ത് ബി.ജെ.പി പതാകയുടെ പെയിന്റടിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960-നിയമപ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാര്‍ട്ടി പതാകയ്‌ക്കൊപ്പം ചിഹ്നമായ...
- Advertisement -spot_img

Latest News

വി ഡി സതീശനെ കാത്തിരിക്കുന്ന സൗകര്യങ്ങൾ

തിരുവനന്തപുരം: കഴിഞ്ഞ ടേമിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആണ് ഇനി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇതോടെ ഉത്തരവാദിത്തങ്ങൾക്കും പദവിക്കുമൊപ്പം മാറുന്നത്...
- Advertisement -spot_img