മുംബൈ: ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസ് ഇന്ന് പുറത്തിറങ്ങുകയാണ്. ഇതിന് മുന്നോടിയായി മുന്‍ പ്രീമിയം മോഡലായ ഐഫോണ്‍ 15 പ്രോ മാക്‌സിന്‍റെ വില ഗണ്യമായി കുറച്ചിരിക്കുകയാണ് ഇ-കൊമേഴ്‌സ് വില്‍പന പ്ലാറ്റ്ഫോമായ റിലയന്‍സ് ഡിജിറ്റല്‍.
ഇതുവരെ ഇറങ്ങിയ ഏറ്റവും അഡ്വാന്‍സ്‌ഡായ ഐഫോണ്‍ മോഡലാണ് ഐഫോണ്‍ 15 പ്രോ മാക്സ്. 6.7 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‍ഡിആര്‍...
കാസർകോട് : തദ്ദേശതിരഞ്ഞെടുപ്പിൽ ഇത്തവണ ജില്ലയിൽ 61 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ കൂടും. ഒൻപത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും അധികമായി വന്നു. ജനസംഖ്യാടിസ്ഥാനത്തിൽ വാർഡുവിഭജനം പൂർത്തിയായപ്പോൾ സംവരണ വാർഡുകളിലെ എണ്ണത്തിലും ആനുപാതികമായ വർധനയുണ്ടായിട്ടുണ്ട്. നേരത്തേ 38 ഗ്രാമപ്പഞ്ചായത്തുകളിൽ 664 വാർഡുകളായിരുന്നത് നിലവിൽ 725 എണ്ണമായി കൂടി. ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ...
കോഴിക്കോട്: കോഴിക്കോട് ലുലുമാൾ ഇന്ന് പൊതുജനങ്ങൾക്കായി തുറക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മേയർ ബീന ഫിലിപ്പ് മാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് മുതലാണ് പൊതുജനങ്ങൾക്കായി തുറക്കുക. ആദ്യദിനത്തിൽ വമ്പൻ ഓഫറുകൾ ഉണ്ടായിരിക്കുമെന്നാണ് മാൾ അധികൃതർ നൽകുന്ന സൂചന. മൂന്നര ലക്ഷം സ്ക്വയർ അടിയിൽ മൂന്ന് നിലകളിലായിട്ടാണ് വമ്പൻ മാൾ ഒരുങ്ങുന്നത്. കൊച്ചി, തിരുവനന്തപുരം...
സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഇനി വികിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ കൂടിയേ ലഭ്യമാകുകയുള്ളു. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക, ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ പുതുക്കാൻ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാർ പുതുക്കാൻ പണം നൽകണം...
ഉപ്പള.താലൂക്ക് ആസ്ഥാന ആശുപത്രിയുടെ വികസനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായും, സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന മംഗൽപാടി താലൂക്ക് ആശുപത്രിക്ക് കിഫ്ബിയിൽ നിന്നും അനുവദിച്ച പതിനേഴര കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിർമാണം ഉടൻ ആരംഭിക്കണമെന്നും, ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൻ.സി. പി -എസ് മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ആശുപത്രി...
കാസര്‍കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ളുവൻസ പനി പടരുന്നതായി റിപ്പോർട്ട്. കാസർകോട് ജില്ലയിലെ പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ ശേഖരണത്തിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസാ എ വിഭാഗത്തിൽ പ്പെട്ട പനിയാണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം....
ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കള്‍ നിരക്ക് ഉയര്‍ത്തിയതോടെ കൂടുതല്‍ പോരെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതികളുമായി മുന്നേറുകയാണ് ബിഎസ്എന്‍എല്‍. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാർത്ത ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്. അത് മറ്റൊന്നുമല്ല ബിഎസ്എൻഎൽ 5ജിയുടെ ടെസ്റ്റിംഗ് നടക്കുന്നതാണ്. രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ 4ജി വിന്യാസം പുരോഗമിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം കമ്പനി നടത്തുന്നത്.
പ്രതീക്ഷിച്ചതിനേക്കാൾ വൈകിയാണ്...
തിരുവനന്തപുരം: എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ 12 ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിൽ നിലവിൽ സ്ട്രോക്ക് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഈ വർഷം തന്നെ സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ട്രോക്ക് ബാധിച്ചവർക്ക് ഗുണനിലവാരമുള്ള തുടർജീവിതം...