Latest news

അന്നം കഴിക്കാന്‍ ബസ് ഡ്രൈവര്‍മാരായി മൂന്ന് ക്രിക്കറ്റ് താരങ്ങള്‍; ഒരാള്‍ 2011 ലോകകപ്പ് താരം!

മെല്‍ബണ്‍: ക്രിക്കറ്റ് പിച്ച് വിട്ട ശേഷം അന്നത്തിനായി വിവിധ ജോലികള്‍ ചെയ്യുന്ന താരങ്ങള്‍ പലരും മുമ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ശ്രീലങ്കയുടെയും ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേയും താരമായിരുന്ന ഓഫ്‌സ്‌പിന്നര്‍ സൂരജ് രണ്‍ദീവും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിലാണ്. ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ ബസ് ഓടിച്ചാണ് താരം ഇപ്പോള്‍ അന്നം കണ്ടെത്തുന്നത്. സൂരജ് രണ്‍ദീവിനൊപ്പം മറ്റ് രണ്ട്...

ഈ മെല്ലെപ്പോക്ക് നിര്‍ത്തണം; പൂജാരയോട് ബ്രയാന്‍ ലാറ

ന്യൂഡല്‍ഹി: സമീപകാലത്ത് ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ ഒന്ന് ഇന്ത്യന്‍ താരം ചേതേശര്‍ പൂജാരയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങായിരുന്നു. അമിത പ്രതിരോധത്തിലൂന്നിയുള്ള പൂജാരയുടെ ബാറ്റിങ് സഹ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദത്തിലാക്കുന്നുവെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇപ്പോഴിതാ മുന്‍ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയും പൂജാരയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പൂജാരയോട് സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തണമെന്നാണ് ബ്രയാന്‍ ലാറയുടെ...

ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുത്; ‘താലിബാന്‍ ഒരു വിസ്മയം’ എന്ന പേരില്‍ മുനീറിന് വധഭീഷണി

കോഴിക്കോട്: മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്‌ബുക്ക് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്. താലിബാൻ വിരുദ്ധ പോസ്റ്റ് പിൻവലിക്കണം എന്ന് ആവശ്യം. കടുത്ത ഭാഷയിലാണ് കത്തെന്നും പോലീസ് മേധാവിക്ക് കത്തിന്റെ പകർപ്പ് സഹിതം പരാതി...

മുസാഫര്‍നഗര്‍ വര്‍ഗീയ കലാപം: കേസുകളില്‍ യു.പി സര്‍ക്കാരിന്റെ തിരിമറി; കാരണം കാണിക്കാതെ ഒഴിവാക്കിയത് 77കേസുകള്‍

ന്യൂദല്‍ഹി: മുസാഫര്‍നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട 77  കേസുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ഒരു കാരണവും നല്‍കാതെയാണ് കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതെന്നാണ് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചത്. ‘ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 321 പ്രകാരം കേസ് പിന്‍വലിക്കുന്നതിന് ഒരു കാരണവും സര്‍ക്കാര്‍ നല്‍കുന്നില്ല. പൂര്‍ണ്ണമായ പരിഗണനയ്ക്ക് ശേഷം, നിര്‍ദ്ദിഷ്ട കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുത്തതായി...

രണ്ടു ദിവസത്തിന് ശേഷം സ്വര്‍ണ വിലയിൽ കുറവ്

കൊച്ചി: തുടര്‍ച്ചയായ വര്‍ധനയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,480 രൂപ. ഗ്രാമിന് പത്തു രൂപ കൂറഞ്ഞ് 4435 രൂപയായി. രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നുന്നത്.

മൈസൂരുവിൽ ജ്വല്ലറിയിൽ മോഷണം; കവർച്ചക്കിടെ ഒരാളെ വെടിവെച്ചുകൊന്നു -വിഡിയോ

മൈസൂരു: കർണാടകയിലെ മൈസൂരുവിൽ ജ്വല്ലറി കവർച്ചക്കെത്തിയ മോഷ്​ടാക്കൾ 23 കാരനെ വെടിവെച്ച്​ കൊന്നു. മോഷണം കഴിഞ്ഞ്​ മടങ്ങുന്നതിനിടെ നാലംഗ സംഘം യുവാവിന്​ നേരെ വെടിയുതിർക്കുകയായിരുന്നു. സി.സി.ടി.വിയിൽ പതിഞ്ഞ നാല് അക്രമികളെക്കുറിച്ച്​ വിവരങ്ങൾ നൽകുന്നവർക്ക്​ മൈസൂർ പൊലീസ് അഞ്ച്​ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകീട്ട് 5:30 ഓടെയാണ്​ സായുധരായ നാല്​ കവർച്ചക്കാർ മൈസൂരുവിലെ വിദ്യാരണ്യപുരത്തുള്ള...

കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ

മംഗലാപുരം: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്താൻ ശുപാർശ. കേരളത്തിൽ നിന്നും വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നടപ്പാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശ. ഇവരെ ഏഴ് ദിവസം സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്ദ്ധ സമിതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുമായി നിരവധി മലയാളികൾ കർണാടകയിൽ പിടിയിലായ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നത്....

ഒരാൾക്ക് കോവിഡ് വന്നാൽ എല്ലാവർക്കും പരിശോധന; പൊതുചടങ്ങുകളിൽ പുതിയ നിബന്ധന

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും മാറ്റമില്ലാതെ തുടരും. അതേസമയം ശവസംസ്കാരം, വിവാഹം തുടങ്ങി പൊതുചടങ്ങുകളിൽ പങ്കെടുക്കുന്ന ആരെങ്കിലും ഒരാൾ കോവിഡ് പോസിറ്റീവാണെന്നു വന്നാൽ ഒപ്പം പങ്കെടുത്ത എല്ലാവർക്കും പരിശോധന നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി വീണാ ജോർജിന്റെയും അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗങ്ങളിലേതാണ് തീരുമാനം. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം വേണോയെന്നു ശനിയാഴ്ച...

ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർനിശ്ചയിക്കും; കേരളത്തിൽ കോവിഡ് അതിരൂക്ഷം

രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ് സംഭവക്കുമ്പോൾ കേരളത്തിൽ രോ​ഗികളുടെ എണ്ണം ദിനം പ്രതിവർദ്ധിക്കുന്നത് വലിയ ആശങ്ക ഉയർത്തുന്നു. രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികൾ ദിവസങ്ങളായി കേരളത്തിലാണ്. അയൽ സംസ്ഥാനമായ കർണാടകയിൽ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോൾ കേരളത്തിൽ അത് മിക്ക ദിവസവും നൂറിന് മുകളിലായി തുടരുകയാണ്. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ നാലായിരത്തിലും താഴെയെത്തിയപ്പോൾ കേരളത്തിൽ ഇന്നലെ...

11 കോടിയുടെ ലഹരിമരുന്ന് വേട്ട: പിടിയിലായത് 7 പ്രതികള്‍, കോടതിയില്‍ ഹാജരാക്കിയത് അഞ്ചുപേരെ

കൊച്ചി: കൊച്ചിയില്‍ 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന ആരോപണം ബലപ്പെടുന്നു. റെയ്ഡില്‍ ഏഴ് പേരെ പിടികൂടിയെങ്കിലും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇത് അഞ്ചായി ചുരുങ്ങി. റെയ്ഡില്‍ പിടൂകൂടിയ യുവതിയേയും മറ്റൊരാളേയും എക്സൈസ് ഒഴിവാക്കിയാണ് കോടതിയില്‍ ഹാജരാക്കിയത്. തിരുവനന്തപുരത്ത് നിന്നെത്തിയ സ്പെഷ്യല്‍ സ്‌ക്വാഡാണ് കാക്കാനാട്ടെ ഫ്ളാറ്റുകളില്‍ നിന്ന് എംഡിഎംഎ പിടികൂടുന്നത്. ഇതിനോടൊപ്പം പിടികൂടിയ രണ്ടുപേരെ...
- Advertisement -spot_img

Latest News

വി ഡി സതീശനെ കാത്തിരിക്കുന്ന സൗകര്യങ്ങൾ

തിരുവനന്തപുരം: കഴിഞ്ഞ ടേമിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആണ് ഇനി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇതോടെ ഉത്തരവാദിത്തങ്ങൾക്കും പദവിക്കുമൊപ്പം മാറുന്നത്...
- Advertisement -spot_img