Latest news

ഷോക്കേല്‍ക്കാന്‍ തയ്യാറായിക്കോളൂ, വൈദ്യുതി ചാര്‍ജ് കൂടും; വേനല്‍ക്കാലത്ത് പ്രത്യേക ഫീസും ഈടാക്കാന്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി തയ്യാറെടുക്കുന്നു. ഈ വര്‍ഷം വൈദ്യുതി നിരക്ക് 4.45 ശതമാനമെങ്കിലും കൂട്ടണം എന്ന നിര്‍ദേശം റെഗുലേറ്ററി കമ്മീഷന് മുന്നില്‍വച്ചിരിക്കുകയാണ്. ഇതിന് പുറമേ വര്‍ഷത്തില്‍ ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസം സമ്മര്‍ ചാര്‍ജ് ഇനത്തില്‍ പ്രത്യേക ഫീസ് ഈടാക്കണം എന്ന ആവശ്യവും മുന്നോട്ട്...

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ്...

നടുക്കുന്ന തട്ടിപ്പ്; 1 കോടി ഫ്രോഡ് നമ്പറുകള്‍ ബ്ലോക്ക് ചെയ്തു, 2.27 ലക്ഷം മൊബൈല്‍ ഫോണുകള്‍ക്കും പൂട്ട്

ദില്ലി: രാജ്യത്ത് സ്പാം കോളുകള്‍ക്കും സൈബര്‍ ക്രൈമിനും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനും തടയിടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം. തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്ന ഒരു കോടി മൊബൈല്‍ ഫോണ്‍ നമ്പറുകളാണ് അടുത്തിടെ വിച്ഛേദിച്ചത് എന്ന് ടെലികോം മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു. സംശയാസ്‌പദമായ തട്ടിപ്പ് ഫോണ്‍ നമ്പറുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സഞ്ചാര്‍ സാഥി വെബ്‌സൈറ്റ് സംവിധാനം വഴി ലഭിച്ച പരാതിപ്രളയത്തിന്‍റെ...

‘ഞെട്ടിക്കുന്നത്’, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തതിൽ വിമർശനങ്ങൾ ഉയരുന്നു

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതി, പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചത് വിവാദത്തിൽ. ജുഡീഷ്യറിയുടെ നിഷ്പക്ഷത ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടിയാണ് മുതിർന്ന അഭിഭാഷകർ അടക്കമുള്ളവർ രംഗത്തെത്തിയത്. ഭരണഘടനാ വിരുദ്ധ നടപടിയാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം എം.പി അരവിന്ദ് സാവന്ത് പറഞ്ഞു ഇന്നലെ വൈകിട്ടാണ് ചീഫ് ജസ്റ്റിസിന്റെ ന്യൂഡൽഹിയിലെ വസതിയിൽ മോദിയെത്തിയത്....

പി.വി അൻവറിന്റെ പരാതിയിൽ എഡിജിപിയുടെ മൊഴി ഉടനെടുക്കും; ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: പി.വി അൻവറിന്റെ പരാതിയിൽ എഡിജിപി എം.ആർ അജിത് കുമാറിന്റെ മൊഴി അൽപസമയത്തിനകം രേഖപ്പെടുത്തും. പത്തരയോടെ ഹാജരാകാൻ എഡിജിപിക്ക് ഡിജിപി നിർദേശം നൽകി. പൊലീസ് ആസ്ഥാനത്ത് വെച്ച് ഡിജിപി നേരിട്ട് മൊഴിയെടുക്കും. എഡിജിപിക്കെതിരായ ആരോപണങ്ങളിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിലപാട് കടുപ്പിക്കുയാണ്. അന്വേഷണം വളരെ ​ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ഡിജിപിയുടെ...

70 വയസിനു മുകളിലുള്ള എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് ; പ്രഖ്യാപനവുമായി കേന്ദ്രം

ദില്ലി: ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതി 70 വയസിനു മുകളിലുള്ള എല്ലാവർക്കും നൽകാൻ കേന്ദ്ര മന്ത്രിസഭ അനുമതി. അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാകും. പദ്ധതിയുടെ ഗുണം ആറ് കോടിയിലധികം മുതിർന്ന പൗരന്മാർക്ക് ലഭിക്കും. നാലര കോടിയിലേറെ കുടുംബങ്ങൾ പദ്ധതിയുടെ കീഴിൽ വരുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 70...

സുഹൃത്തിനെ വിശ്വസിച്ച് മരുമകളുടെ വിവാഹത്തിന് 10 ലക്ഷം രൂപയുടെ സ്വർണം കൊടുത്തയച്ചു, പ്രവാസിയെ പറ്റിച്ചു

കണ്ണൂർ: മരുമകളുടെ വിവാഹാവശ്യത്തിനായി 10 ലക്ഷം രൂപയുടെ സ്വർണം ​ഗൾഫിൽനിന്ന് കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കൾ വഞ്ചിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ റഷീദിനെയാണ് സുഹൃത്തുക്കൾ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തത്. ഇയാളുടെ പരാതിയിൽ പരശൂർ സ്വദേശികളായ സുബീഷ്, അമൽരാജ് എന്നിവർക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തു. ​ഗൾഫിൽ നിന്ന് മടങ്ങിയ സുബീഷിന്റെ കൈയിലാണ് അബ്ദുൽ റഷീദ് സ്വർണം...

അമ്മയുടെ മേൽ ഓട്ടോ മറിഞ്ഞു, ഓടിയെത്തിയ 13കാരി ഓട്ടോ ഉയർത്തി അമ്മയെ ചേർത്തുപിടിച്ചു; അനുമോദനം | Video

മംഗളൂരു: മകളുടെ ഒരുനിമിഷത്തെ അവസരോചിത ഇടപെടലിൽ ഓട്ടോറിക്ഷയ്ക്ക് അടിയിൽപ്പെട്ട അമ്മയ്ക്ക് കിട്ടിയത് പുതുജീവൻ. കിന്നിഗോളി-കട്ടീൽ റോഡിൽ രാമനഗരയിൽ കഴിഞ്ഞദിവസം രാവിലെയാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ രാജരത്നപുര സ്വദേശി ചേതനയെ അമിതവേഗത്തിൽ വന്ന ഓട്ടോറിക്ഷ ഇടിച്ചു. ഇടിയിൽ മറിഞ്ഞ റിക്ഷയ്ക്ക് അടിയിൽ ചേതന കുടുങ്ങി. ഈസമയം അപകടം കണ്ട്‌ ചേതനയുടെ മകൾ ഏഴാംക്ലാസുകാരി വൈഭവി സ്കൂളിലേക്ക്...

വാഹനങ്ങളില്‍ കൂളിങ് ഫിലിം ഉപയോഗിക്കാം; നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമില്ല; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ക്ക് വിധേയമായി സണ്‍ ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. സണ്‍ ഫിലിം നിര്‍മിക്കുന്ന കമ്പനിയും നടപടിക്കു വിധേയരായ വാഹന ഉടമയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. നിയമപരമായി സണ്‍ ഫിലിം ഒട്ടിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമില്ലെന്നും ജസ്റ്റിസ് എന്‍ നഗരേഷ് വിധിയില്‍ വ്യക്തമാക്കി. 2021...

20 കിലോമീറ്റർ വരെ ടോള്‍ ഇല്ല, ഫാസ്ടാഗിനു പകരം ഇനി ഒബിയു; അറിയാം പുതിയ സംവിധാനം

ന്യൂഡൽഹി∙ നിർദിഷ്ട ഉപഗ്രഹാധിഷ്ഠിത ടോൾ സംവിധാനത്തിൽ ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ബാധകമായിരിക്കില്ല. 20 കിലോമീറ്ററിൽ കൂടിയാൽ സഞ്ചരിച്ച മൊത്തം ദൂരത്തിനും ടോൾ ബാധകമായിരിക്കും. ദിവസവും ടോൾ പാതകളിലൂടെ ഹ്രസ്വദൂരം സഞ്ചരിക്കുന്നവർക്ക് ഇത് ഗുണകരമാകും. ജിഎൻഎസ്എസ് (ഗ്ലോബൽ നാവിഗേഷൻ സാറ്റ‍ലൈറ്റ് സിസ്റ്റം) സംവിധാനം നടപ്പാക്കുന്നതിനായി കേന്ദ്ര ഗതാഗതമന്ത്രാലയം ചട്ടം വിജ്ഞാപനം ചെയ്തു. 2024ലെ...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img