Latest news

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; പുതിയ കമ്മിറ്റി ഉടനെന്ന് ലീഗ് നേതൃത്വം

എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചു. ഹരിത നേതൃത്വം എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ...

ഈ ആൻഡ്രോയ്​ഡ്​ – ഐ.ഒ.എസ്​ ഫോണുകളിൽ ഇനി വാട്​സ്​ആപ്പ്​ പ്രവർത്തിക്കില്ല

2021 നവംബർ‍ 1 മുതൽ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​ പ്രവർത്തിക്കാത്ത നിരവധി പഴയ സ്​മാർട്ട്​ഫോണുകളുടെ ലിസ്റ്റ്​ പുറത്തുവിട്ട്​ ഫേസ്​ബുക്ക്​. ആപ്പിളി​െൻറ ഐ.ഒ.എസ് 10ന്​ മുമ്പിറങ്ങിയ ഒാപറേറ്റിങ്​ സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും, 4.1 ജെല്ലി ബീനിനും അതിനു മുമ്പുമുളള ഒ.എസുകളിൽ പ്രവർത്തിക്കുന്ന ആൻഡ്രോയ്​ഡ്​ ഫോണുകളിലുമായിരിക്കും വാട്​സ്​ആപ്പ്​ സേവനം നിർത്തുക. അതേസമയം, കായ്ഒഎസ് 2.5.1 മുതലുള്ള ജിയോഫോണ്‍...

ഗൾഫിലേക്കുള്ള ടിക്കറ്റിന് പൊളളും വില, പ്രവാസികൾ ദുരിതത്തിൽ, സർക്കാർ ഇടപെടൽ തേടി

കൊച്ചി: ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താതെ വിമാനക്കമ്പനികൾ. കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഇതിനിടെ അവസരം മുതലെടുത്ത് ട്രാവൽ ഏജൻസികൾ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് കരിഞ്ചന്തയിൽ വിൽക്കുന്നതായും ആക്ഷേപമുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ കുറവില്ലെന്നതാണ് യാഥാർത്ഥ്യം. കുവൈറ്റിൽ...

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല; എ.ആര്‍ ബാങ്കില്‍ ഇ.ഡി അന്വേഷണം ആവശ്യമില്ലെന്ന് സഹകരണവകുപ്പ് മന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ എആര്‍ നഗര്‍ വിഷയത്തില്‍ ജലീലിനെ തള്ളി സഹകരണ മന്ത്രി വി എന്‍ വാസവന്‍. സഹകരണം സംസ്ഥാന വിഷയമാണ്. സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇഡി പരിശോധന ആവശ്യമില്ല. അതിന് കേരളത്തില്‍ സംവിധാനമുണ്ട്. വിഷയം ജലീല്‍ തന്നെ അറിയിച്ചിട്ടില്ല. എആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട പരാതികള്‍ വന്നത് ഇപ്പോളാണ്. മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്‍റ്...

നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എംഎല്‍എക്ക് നോട്ടീസ്

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജിയില്‍ എംഎല്‍എക്ക് ഹൈക്കോടതി നോട്ടീസ്. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെപി മുഹമ്മദ് മുസ്തഫ നല്‍കിയ തെരഞ്ഞെടുപ്പ് ഹരജിയിലാണ് നോട്ടീസ്. ഹരജി ഒക്ടോബര്‍ നാലിന് പരിഗണിക്കും. നജീബ് കാന്തപുരത്തോട് തടസ്സവാദം അറിയിക്കാനാണ് നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് കെ ഹരിപാലാണ് ഹരജി പരിഗണിക്കുക. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായ...

‘വഴിയേ പോകുന്നവര്‍ക്ക് മറുപടി പറയേണ്ട ബാധ്യത ലീഗിനില്ല, ജലീലിന് നല്‍കേണ്ട മറുപടി മുഖ്യമന്ത്രി കൊടുത്തു’: പിഎംഎ സലാം

കോഴിക്കോട്:  കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ ജലീലിനെ മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ജലീലിന് പറയേണ്ട മറുപടി മുഖ്യമന്ത്രി പറഞ്ഞു. വഴിയേ പോകുന്നവര്‍ക്ക് മറുപടി പറയേണ്ട ബാധ്യത ലീഗിനില്ല. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടികള്‍ ആരോപണമുന്നയിച്ചാല്‍ മറുപടി പറയാം. എആര്‍ നഗര്‍ ബാങ്കില്‍ പ്രശ്‍നമുണ്ടെങ്കില്‍...

സ്വര്‍ണം വീണ്ടും താഴേക്ക്, രണ്ടു ദിവസത്തിനിടെ 320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന്‍ വില 35,280 ആയി. ഈ മാസം ഇതുവരെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാം വില 30 രൂപ കുറഞ്ഞ് 4410 രൂപയായി. മാസത്തിന്റെ തുടക്കത്തില്‍ 35,360 ആയിരുന്നു പവന്‍ വില. പിറ്റേന്ന് ഇത് 35360...

അമിത് ഷായ്ക്ക് മമതയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; 25 ഓളം ബി.ജെ.പി എം.എല്‍.എമാര്‍ തൃണമൂലിലേക്കെന്ന് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. 25 ഓളം എം.എല്‍.എമാര്‍ തൃണമൂലില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എം.പി അഭിഷേക് ബാനര്‍ജി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് ശേഷം പാര്‍ട്ടി വിട്ട് പോയവര്‍ തൃണമൂലിലേക്ക് തിരിച്ചെത്തിയിരുന്നു. നാല് ബി.ജെ.പി എം.എല്‍.എമാര്‍ ഇതുവരെ തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ട്. ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയ് ആണ് ഇതില്‍...

‘മുഖ്യമന്ത്രി പിതൃതുല്യന്‍, കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാട്ടം അവസാനശ്വാസം വരെ തുടരും’; പ്രതികരണവുമായി ജലീല്‍

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഏ ആര്‍ നഗര്‍ ബാങ്ക് ഇടപാട് അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി എംഎല്‍എ കെ ടി ജലീല്‍. മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാമെന്നും ഉപദേശിക്കാമെന്നും അതിനുള്ള എല്ലാ അധികാരവും പിണറായി വിജയനുണ്ടെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ...

സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു, സമ്പർക്കപ്പട്ടികയിലെ 20 പേരുടെ കൂടി ഫലം നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവിൽ 68 പേരാണ്...
- Advertisement -spot_img

Latest News

‘പെട്രോൾ, ഡീസൽ വില വർധന അംഗീകരിക്കാനാവില്ല, ഉടനടി പിൻവലിക്കണം’ -തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനവിരുദ്ധമായ ഈ...
- Advertisement -spot_img