Latest news

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്; ടിപിആർ 15.19%, 181 മരണം

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ബാരിസ്റ്റോയും ക്രിസ് വോക്‌സും ഡേവിഡ് മലാനും ഐപിഎല്ലിനില്ല

മാഞ്ചസ്റ്റര്‍: ഐപിഎല്ലില്‍ നിന്ന് ഇംഗ്ലണ്ട് താരങ്ങള്‍ കൂട്ടത്തോടെ പിന്‍മാറുന്നു. ടി20 ലോകകപ്പും ആഷസും കണക്കിലെടുത്താണ് താരങ്ങള്‍ പിന്‍മാറിയത്. ടി20 റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റ്സ്മാനും പഞ്ചാബ് കിംഗ്സ് താരവുമായിരുന്ന ഡേവിഡ് മലന്‍, സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഓപ്പണറായ ജോണി ബെയര്‍സ്റ്റോ, ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ക്രിസ് വോക്സ് എന്നിവരാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഐപിഎല്ലില്‍ നിന്ന്...

മൂന്നാം തരംഗ മുന്നൊരുക്കം: എല്ലാ കനിവ് 108 ആംബുലന്‍സുകളും സജ്ജമെന്ന് മന്ത്രി

തിരുവനന്തപുരം ∙ കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ചികിത്സാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ 290 ആംബുലന്‍സുകളാണ് കോവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ മൂന്നാം തരംഗം മുന്നില്‍കണ്ട് നിരത്തിലോടുന്ന 316 കനിവ് 108 ആംബുലന്‍സുകളെയും 1500 ജീവനക്കാരെയും സജ്ജമാക്കി. ഏതെങ്കിലുമൊരു സാഹചര്യം...

വാട്‌സ്ആപ്പ് ചാറ്റുകള്‍ക്ക് പുതിയ സുരക്ഷ നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിച്ചു

ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇത് ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതിന് സഹായിക്കുന്ന സവിശേഷതയാണ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ ഡ്രൈവ്, ഐക്ലൗഡ് എന്നിവയിലും മറ്റും ബാക്ക് അപ്പ് ചെയ്യപ്പെടുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നു. ഇതിനായി ചാറ്റ് ബാക്ക്അപ്പുകളില്‍ കമ്പനി എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ് നല്‍കുന്നത്. വാട്‌സ്ആപ്പിലെ...

നര്‍കോട്ടിക്‌സ് ജിഹാദ് പരാമര്‍ശം; പാലാ ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പന്‍

കോട്ടയം: നര്‍കോട്ടിക്സ് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പന്‍ രംഗത്ത്. കുട്ടികള്‍ മയക്കുമരുന്ന് ബന്ധങ്ങളില്‍പ്പെടരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. ബിഷപ്പ് വിശ്വാസികളോടു നടത്തിയ പ്രസംഗം വിവാദമാക്കാന്‍ ശ്രമം നടക്കുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു. സര്‍ക്കാരും രാഷ്ട്രീയ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ഏതെങ്കിലും...

പള്ളിയില്‍നിന്ന് മടങ്ങി വരികയായിരുന്ന ജനനായക കച്ചി നേതാവിനെ വെട്ടിക്കൊന്നു (വീഡിയോ)

വെല്ലൂര്‍: വാണിയമ്പാടി ടൗണ്‍ മുന്‍ കൗണ്‍സിലറും മണിത്താനേയ ജനനായക കച്ചി മുന്‍ സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറിയുമായ വാസിം അക്രമിനെ അജ്ഞാത സംഘം വെട്ടിക്കൊന്നു. പള്ളിയില്‍നിന്നു മടങ്ങി വരികയായിരുന്ന വാസിമിനെ കാറിലെത്തിയ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.ഇന്നലെ രാത്രിയോടെയാണ് സംഭവം. വാസിമിനെ മൃഗീയമായി വെട്ടിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നമസ്‌കാരം കഴിഞ്ഞ് റോഡിലെ നടന്നുവരികയായിരുന്ന വാസിമിനെ അക്രമി...

മഞ്ചേശ്വരം മജിർപള്ളത്ത് പണമിടപാടിനെച്ചൊല്ലി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 2 പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മജിര്‍പ്പള്ളത്ത് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഒരു സംഘം കര്‍ണാടക പൊലീസിന് കൈമാറിയതായി വിവരം. അതേസമയം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഘത്തിലെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശികളായ യഹ്‌യ, ആഷിഫ് എന്നിവരാണ് അറസ്റ്റിലായത്. നാലുപേരെ പൊലീസ് അന്വേഷിച്ചുവരുന്നു. ഇന്നലെ രാത്രി 7മണിയോടെയാണ് മജിര്‍പ്പള്ളത്തെ സവാദി(28)നെ കാറില്‍...

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

അഹമ്മദാബാദ്​: ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണി രാജിവെച്ചു. അടുത്ത വർഷം തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ അപ്രതീക്ഷിതമായി രാജിവെച്ചത്​. പാർട്ടി ആസ്ഥാനത്ത്​ ഉന്നത തലയോഗം ചേരുന്നു.

വാക്സിൻ സ്വീകരിച്ചവർ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് റിപ്പോർട്ട്

രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത വാക്സിൻ സ്വീകരിക്കാത്തവരെക്കാൾ 11 മടങ്ങ് കുറവാണെന്ന് റിപ്പോർട്ട്. യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് പുതിയ കണ്ടെത്തൽ. കൂടാതെ വാക്സിൻ സ്വീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 10 ശതമാനം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോവിഡ് ഡെൽറ്റ വകഭേദത്തിൻ്റെ...

ഷിറിയ പുഴയിൽ ഒളയം, പി.കെ.നഗർ കേന്ദ്രീകരിച്ചുള്ള അനധികൃത മണൽക്കടത്ത് പിടികൂടി

കുമ്പള : ഷിറിയ പുഴയിൽ ഒളയം, പി.കെ.നഗർ കേന്ദ്രീകരിച്ചുള്ള അനധികൃത മണൽക്കടത്ത് കുമ്പള പോലീസ് പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ ഒളയം കടവിന് സമീപം നടത്തിയ പരിശോധനയിലാണ് രണ്ട് മണൽ കടത്ത് വള്ളങ്ങൾ പിടികൂടിയത്. പോലീസുകാർ പുഴയിലിറങ്ങി തോണി പിടികൂടി കരയ്ക്കെത്തിച്ചു. തോണികൾ ജെ.സി.ബി. ഉപയോഗിച്ച് തകർത്തു. കടൽക്കരയിൽനിന്ന് തോണിയിൽ പൂഴി നിറച്ച് കടവുകളിലെത്തിച്ച് വില്പനയാണ് പ്രദേശത്ത്...
- Advertisement -spot_img

Latest News

‘പെട്രോൾ, ഡീസൽ വില വർധന അംഗീകരിക്കാനാവില്ല, ഉടനടി പിൻവലിക്കണം’ -തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനവിരുദ്ധമായ ഈ...
- Advertisement -spot_img