Latest news

മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ; സാമ്പിൾ പൂണെയിലെ ലാബിലേക്ക് അയച്ചു

ബെ​ഗളൂരു: മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ. രോ​ഗ സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. മംഗ്ലൂരുവിലെ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ. ഇയാൾ കേരളത്തിൽ നിന്നെത്തിയ ആളുമായി സമ്പർക്കം പുലർത്തിയിരുന്നു. ഗോവയിലേക്കും യാത്ര ചെയ്തിരുന്നു. ആരോഗ്യവകുപ്പിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് അതേസമയം കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരിൽ 140 പേരുടെ സാമ്പിളും...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ.സുരേന്ദ്രന് നോട്ടീസ് നൽകും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കാട്ടി ഈ ആഴ്ച നോട്ടീസ് നൽകും. സുരേന്ദ്രന്റെ സൗകര്യം കൂടി പരിഗണിച്ചാവും ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുക. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത്‌ ബി.എസ്‌.പി സ്ഥാനാർഥിയുടെ പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ കോഴ നൽകിയ കേസിൽ ബി.ജെ.പി...

ഇന്ത്യക്ക് ആശ്വാസ വാർത്ത; കൊവാക്‌സിന് ലോകാരോഗ്യ സംഘടന ഉടൻ അംഗീകാരം നൽകിയേക്കും

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട് ലോകാരോഗ്യ സംഘടനയുടെ പാനൽ അടിയന്തര ഉപയോഗാനുമതി പട്ടികയിൽ കൊവാക്സിനെ ഉടനുൾപ്പെടുത്തുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. കൊവാക്സിന്റെ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നിവ സമഗ്രമായി വിലയിരുത്തിയാകും അനുമതി നൽകുന്നത്. .സെൻട്രൽ ഡ്രഗ്സ്...

കുമ്പള കൊടിയമ്മയില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് കുത്തേറ്റു

കുമ്പള: കുമ്പളയില്‍ കൊലക്കേസ് പ്രതിയുടെ കുത്തേറ്റ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് ഗുരുതരം. ആരിക്കാടി കടവത്തെ ഇബ്രാഹിമിന്റെ മകനും മത്സ്യത്തൊഴിലാളിയുമായ സൈനുദ്ദീനാ(30)ണ് കുത്തേറ്റത്. സൈനുദ്ദീനെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 7 മണിക്ക് സൈനുദ്ദീന്‍ കൊടിയമ്മയില്‍ നില്‍ക്കുമ്പോള്‍ കാറിലെത്തിയ കൊലക്കേസ് പ്രതി തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. കുമ്പള എസ്.ഐ. വി.കെ. അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ്...

രാജ്യത്ത് 75 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് 75 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ഡിസംബറിൽ രാജ്യത്തെ 75 ശതമാനം പേർക്കും വാക്സിനേഷൻ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. 'സ്വാതന്ത്യത്തിന്‍റെ 75-ാം വാർഷികത്തിൽ രാജ്യത്ത് 75 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അഭിനന്ദനങ്ങൾ. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ക്യാമ്പയിൻ പുതിയൊരധ്യായം രചിച്ചിരിക്കുന്നു'...

എന്താണ് ബ്ലോക്ക്ചെയിൻ? ബ്ലോക്ക്ചെയിനുകൾ പ്രവർത്തിക്കുന്നത് എങ്ങനെ?

കഴിഞ്ഞ 10 വർഷത്തിനിടെ നിങ്ങൾ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെക്കുറിച്ചും അത് ലോകത്തെ മാറ്റുന്ന വഴികളെക്കുറിച്ചും കേട്ടിരിക്കാം. എന്നാൽ ചിലർക്ക് എങ്കിലും എന്താണ് ബ്ലോക്ക്ചെയിൻ ഇന്ന് വ്യക്തമായിട്ടുണ്ടാകില്ല. അതിനാൽ ക്രിപ്‌റ്റോകറൻസികൾ മുതൽ എൻ‌എഫ്‌ടികൾക്ക്  വരെ അടിസ്ഥാനമായുള്ള ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കാം. എന്താണ് ബ്ലോക്ക്ചെയിൻ? സംഭവിക്കുന്ന കാര്യങ്ങളുടെ ഒരു ട്രാക്ക് റെക്കോർഡ് സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന അംഗങ്ങൾ നിറഞ്ഞ ഒരു...

സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ കാലയളവില്‍ ഇളവ്

റിയാദ്: സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദി അംഗീകാരമുള്ള കൊവിഡ് വാക്സിൻ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്തേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ ഇവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കരുതണം. സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം മാത്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനില്‍...

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം; നയം വ്യക്തമാക്കി ബിസിസിഐ

മുംബൈ: രോഹിത് ശര്‍മ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കുമെന്നുള്ള വാര്‍ത്ത ചര്‍ച്ചയായിരുന്നു. ടി20 ലോകകപ്പിന് ശേഷം വിരാട് കോലി സ്ഥാനമൊഴിയുമെന്നും രോഹിത് ക്യാപ്റ്റനാകുമെന്നുള്ളതായിരുന്നു വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ലായിരുന്നു. അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ കോലി ക്യാപ്റ്റനായി തുടരുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലി ഇത്തരത്തില്‍...

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്; ടിപിആർ 16.39%, 99 മരണം

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍ഗോഡ് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചേക്കും,സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് ആലോചന; ജീവനക്കാർക്ക് പഞ്ചിങ്

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്ചയും പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചിങ്ങും തിരിച്ചു വരികയാണ്. കൊവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്. ഓഫഇസുകളില്‍ കാര്‍ഡ് വഴിയുള്ള പഞ്ചിങ് നിര്‍ബന്ധമാക്കും. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുമതി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നാളെ വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ സംബന്ധിച്ച വിവരങ്ങള്‍...
- Advertisement -spot_img

Latest News

‘പെട്രോൾ, ഡീസൽ വില വർധന അംഗീകരിക്കാനാവില്ല, ഉടനടി പിൻവലിക്കണം’ -തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനവിരുദ്ധമായ ഈ...
- Advertisement -spot_img