കാസര്‍കോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്നു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു.കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ടവര്‍ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായി റെയില്‍വേ സ്റ്റേഷനിലെ ഒരു പ്ലാറ്റ്‌ഫോമില്‍നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പാളം...
മുംബൈ: രാജ്യത്ത് സ്‌പാം കോള്‍/മെസേജ് രഹിത സേവനം ഒരുക്കുന്നതില്‍ ടെലികോം കമ്പനികളുടെ കൂട്ടായ പ്രയത്നത്തിന് ഭാരതി എയര്‍ടെല്ലിന്‍റെ ശ്രമം. ഇത് സംബന്ധിച്ച് റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ (വിഐ), ബിഎസ്എന്‍എല്‍, ടാറ്റ ടെലിസര്‍വീസ് തുടങ്ങിയ കമ്പനികളുടെ തലവന്‍മാര്‍ക്ക് ഭാരതി എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ കത്തെഴുതി. കോര്‍പ്പറേറ്റ് കണക്ഷനുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍...
മലപ്പുറം∙ പെരിന്തൽമണ്ണയിൽ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസ്സുകാരനായ യുവാവിന്റെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ നടത്തിയ പരിശോധനയിൽ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. സെപ്റ്റംബർ 9നാണു പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ വച്ചു യുവാവ് മരിച്ചത്. ഇന്നലെ സാംപിൾ മെഡിക്കൽ കോളജിൽ എത്തിക്കുകയും മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഫലം...
പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ഥി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീടിനു സമീപം സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. ഇഡ്ഡലി തീറ്റ മത്സരത്തിനിടെ സുരേഷിന് ശ്വസതടസ്സമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍...
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ പന്ത്രണ്ടാം ദിവസത്തെ രണ്ടാമത്തെ മല്‍സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് എട്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം. കാര്യവട്ടം സ്റ്റേഡിയത്തില്‍ വിഷ്ണു വിനോദ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് തൃശൂർ ടൈറ്റൻസ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്.
ആലപ്പി ടീം മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം 12.4 ഓവറില്‍...
ന്യൂഡൽഹി: ഐ ഫോൺ 16 സീരീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതിന് പിന്നാലെ ഐ ഫോൺ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. 10,000 രൂപ മുതലാണ് ഇന്ത്യയിലെ വിലക്കിഴിവ്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐ ഫോൺ 15ന്റെ 128 ജി.ബി ബേസ് മോഡലിന്റെ വില 79,000ത്തിൽനിന്ന് 69,000 ആയാണ് കുറച്ചത്. 128 ജി.ബിയുടെ...
ഐഫോണ്‍ 16 മോഡലുകള്‍ ഇന്ന് മുതല്‍ ഓര്‍ഡര്‍ ചെയ്യാം. സെപ്റ്റംബര്‍ ഒമ്പതിനാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ സീരീസ് പുറത്തിറക്കിയത് ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് ഇതിലുള്ളത്.
ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമായെത്തുന്ന ആദ്യ ഐഫോണുകളാണിവ. ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള വിവിധ ഫീച്ചറുകളാണ്...
കൊച്ചി: എംഎൽഎയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ കുടുംബത്തെയാണ് സൈബർ തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. എംഎൽഎയുടെ മകൾ ദില്ലി പൊലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമാണ് എത്തിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. മകൾ മയക്കുമരുന്നുമായി ദില്ലി പൊലീസിന്റെ പിടിയിലായെന്നായിരുന്നു സന്ദേശം. അൻവർ സാദത്ത് എംഎൽഎയുടെ പരാതിയിൽ...
കാസർകോട്: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു വഞ്ചിക്കപ്പെട്ടെന്ന പരാതിയുമായി കർണാടക സ്വദേശികളായ ഇരുപത്തിനാല് യുവാക്കൾ രംഗത്ത്. ദക്ഷിണ കർണാടകയിലെ സുള്ള്യ, ബെൽത്തങ്ങാടി, പുത്തൂർ എന്നിവിടങ്ങളിലെ പതിനൊന്ന് പേരടങ്ങുന്ന സംഘം കുമ്പള പ്രസ് ഫോറത്തിൽ എത്തി വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുമ്പളയിലെ ട്രാവൽ ഏജൻസി ഉടമയായ പൊതു പ്രവർത്തകനും അദേഹത്തിൻ്റെ മകനും കർണാടക...
കാസര്‍കോട്: കാസര്‍കോട് നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കാര്‍ യാത്രക്കാരന്റെ ആറു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉപ്പള, കുറിച്ചിപ്പള്ളത്തെ മുഹമ്മദ് എന്ന ഗേറ്റ് മുഹമ്മദി (60)ന്റെ പരാതി പ്രകാരം ടൗണ്‍ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദും സുഹൃത്തും കാറില്‍ പുതിയ ബസ്സ്റ്റാന്റിലേക്കു പോവുകയായിരുന്നു. കാര്‍ കാസര്‍കോട് താലൂക്ക് ഓഫീസിനു മുന്നില്‍...