Latest news

സംസ്ഥാനത്ത് ഇന്ന് 8,850 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

പ്രവാചകന്‍ മുഹമ്മദിനെ വരച്ച് വിവാദത്തിലായ കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സ് റോഡപകടത്തില്‍ മരിച്ചു

സ്‌റ്റോക്ക്‌ഹോം: പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ച് വിവാദത്തിലായ സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സ് മരണപ്പെട്ടു. റോഡപകടത്തെത്തുടര്‍ന്നായിരുന്നു മരണം. ഞായറാഴ്ചയായിരുന്നു സംഭവം. 75 വയസായിരുന്നു. ലാര്‍സ് വില്‍ക്‌സിനൊപ്പം സംരക്ഷണചുമതലയുണ്ടായിരുന്ന രണ്ട് പൊലീസുകാരും അപകടത്തില്‍ മരിച്ചതായി സ്വീഡിഷ് പൊലീസ് സ്ഥിരീകരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 2007ലായിരുന്നു വിവാദത്തിലായ വില്‍ക്‌സിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. പ്രവാചകന്റെ തല പട്ടിയുടെ...

ആര്‍ടിപിസിആര്‍ നിരക്ക് കൂടും; ചാർജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതില്‍ ഹൈക്കോടതി ഇടപെടല്‍. സര്‍ക്കാര്‍ നടപടി റദ്ദാക്കിയ കോടതി, നിരക്ക് പുന:പരിശോധിക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സേവനം നിഷേധിക്കുന്ന ലാബുകള്‍ക്കെതിരെ നടപടി എടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും കോടതി റദ്ദാക്കി. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ലാബ് ഉടമകള്‍ സമര്‍പ്പിച്ച...

പൊലീസ് കസ്റ്റഡിയില്‍ ഗസ്റ്റ് ഹൌസിലെ മുറി വൃത്തിയാക്കി പ്രിയങ്ക; നിരാഹാര സമരത്തിലെന്നും റിപ്പോര്‍ട്ട്

അറസ്റ്റിലായതിന് പിന്നാലെ സിതാപൂരില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുന്ന പൊലീസ് ഗസ്റ്റ് ഹൌസ് വൃത്തിയാക്കി(Sweeps Room where detained) കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി(Priyanka Gandhi). ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍( Lakhimpur Kheri ) ഇന്നലെ നടന്ന അക്രമങ്ങളില്‍ ( Lakhimpur Kheri incident)കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ ഉത്തര്‍ പ്രദേശ് പൊലീസ് (U P Police) തടഞ്ഞിരുന്നു. ഇതിന്...

പ്രിയങ്കയെ പിടിച്ചുതള്ളി, ഹൂഡയെ വളഞ്ഞിട്ടു ‘വിരട്ടി’; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ യുപി പൊലീസിന്റെ കയ്യേറ്റം (വീഡിയോ)

ലഖ്‌നൗ: കര്‍ഷക സമരത്തിനിടെ അക്രമത്തില്‍ 9പേര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരിയിലേക്ക് പുറപ്പെട്ട എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നേരെ യുപി പൊലീസിന്റെ കയ്യേറ്റം. പ്രിയങ്ക ഗാന്ധിയെയും കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡയെയും പൊലീസ് ബലംപ്രയോഗിച്ച് തള്ളി മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് വെളുപ്പിന് അഞ്ചുമണിക്കാണ് സീതാപൂരില്‍ വെച്ച് പ്രിയങ്ക ഗാന്ധിയെയും സംഘത്തെയു യുപി പൊലീസ്...

ഹരിത വിഷയം; നിയമസഭയിൽ മുസ്ലിം ലീഗിന് പരോക്ഷ വിമർശനം

സ്ത്രീവിരുദ്ധ ഇടപെടലിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന തീരുമാനങ്ങൾ പാർട്ടികൾ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. സ്ത്രീകൾക്കെതിരായ പുരുഷ മേധാവിത്വ സമീപനം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് തുല്യ നീതിയും ലിംഗ നീതിയും ഉറപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും...

കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; കേന്ദ്രമന്ത്രിയുടെ മകനടക്കം 14 പേര്‍ക്കെതിരെ കേസ്

ലഖ്‌നൗ: ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാറിടിച്ച് 8 പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ മരിച്ച കര്‍ഷകരുടെ മൃതദേഹവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയാണ്. അതേസമയം പ്രദേശത്തേക്ക് വരുമെന്ന് പ്രഖ്യാപിച്ച വിവിധ...

കുമ്പള ബംബ്രാണയില്‍ ആറ് പേര്‍ക്ക് കുത്തേറ്റു; മൂന്ന് പേരുടെ നില ഗുരുതരം

കുമ്പള: യുവാവിനെ അക്രമിക്കാന്‍ വന്ന സംഘത്തിലെ അഞ്ച് പേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ബംബ്രാണ അണ്ടിത്തടക്കയിലാണ് സംഭവം. ബംബ്രാണയിലെ കിരണ്‍ (29), കാസര്‍കോട് മായിപ്പാടി കുതരപ്പാടി സ്വദേശികളായ ഗുരുരാജ് (23), നവീന്‍ (22), ദിരാജ് (21), ചരണ്‍ (23), പ്രവീണ്‍ (21) എന്നിവരെ ആദ്യം...

പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിൽ. കർഷകർ കൊല്ലപ്പെട്ട ലഖിംപൂരിൽ എത്താൻ ശ്രമിച്ച പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹർഗണിൽ വെച്ചാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത്. 'ഇത് കര്‍ഷകരുടെ രാജ്യമാണ് അല്ലാതെ ബിജെപിയുടേതല്ല. ലഖിംപൂര്‍ സന്ദര്‍ശിക്കുന്നതിലൂടെ ഞാന്‍ ഒരു കുറ്റവും ചെയ്യുന്നില്ല. പിന്നെ എന്തിന് എന്നെ തടയുന്നു' എന്നാണ് പ്രിയങ്ക നേരത്തെ ചോദിച്ചത്. പ്രിയങ്കയെ യു.പി...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടി രൂപയുടെ സമ്മാനം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 232-ാമത് സീരിസ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. കൊല്ലം സ്വദേശിയായ നഹീല്‍ നിസാമുദ്ദീനാണ് ഭാഗ്യശാലി. നഹീല്‍ സെപ്തംബര്‍ 26ന് വാങ്ങിയ 278109 എന്ന ടിക്കറ്റ് നമ്പരാണ് ഒന്നാം സമ്മാനാര്‍ഹമായത്. സമ്മാനവിവവരം അറിയിക്കാന്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍, നഹീല്‍ നല്‍കിയ രണ്ട് ഫോണ്‍ നമ്പരുകളിലും ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തോട്...
- Advertisement -spot_img

Latest News

ഇവർ ‘ടീം വി.ഡി.എസി’ലെ മന്ത്രിമാർ: സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ...
- Advertisement -spot_img