Latest news

സംസ്ഥാന ബിജെപിയില്‍ തര്‍ക്കം രൂക്ഷം; വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ‘ലെഫ്റ്റ് അടിച്ച്’ നേതാക്കൾ

തിരുവനന്തപുരം: പുന:സംഘടനയെ ചൊല്ലിയുള്ള പ്രതിഷേധം സംസ്ഥാന ബിജെപിയിൽ (BJP) തുടരുന്നു. ചാനൽ ച‍ർച്ചക്കുള്ള പാർട്ടിയുടെ വാട്സാപ്പ് (whatsapp) ഗ്രൂപ്പിൽ നിന്നും മുതിർന്ന നേതാക്കൾ പുറത്തുപോയി. പികെ കൃഷ്ണദാസ്, എംടി രമേശ്, എഎൻ രാധാകൃഷ്ണൻ എന്നിവരാണ് പുറത്തുപോയത്. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അഡ്മിനായ ഗ്രൂപ്പാണിത്. കൃഷ്ണദാസ് പക്ഷത്തെ പിആർ ശിവശങ്കരനെ ചാനൽ ചർച്ചകളിൽ നിന്നും കഴിഞ്ഞ ദിവസം...

ട്വന്റി20 ലോക കപ്പ് സമ്മാനത്തുക പ്രഖ്യാപിച്ചു; ജേതാക്കളെ കാത്തിരിക്കുന്നത് കോടികള്‍

യുഎഇ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോക കപ്പിന്റെ സമ്മാനത്തുക പ്രഖ്യാപിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഒരു നിശ്ചിത തുക പ്രൈസ് മണിയായി ലഭിക്കും. ലോക കപ്പ് ജേതാക്കള്‍ക്ക് 1.6 മില്യണ്‍ ഡോളറാണ് (12 കോടിയിലേറെ രൂപ) സമ്മാനമായി നല്‍കുക. റണ്ണേഴ്‌സപ്പിന് അതിന്റെ പകുതി തുക കൈമാറും. സെമി ഫൈനലിസ്റ്റുകള്‍ക്ക് 400,000 ഡോളറാണ് (മൂന്നരക്കോടി രൂപ)...

സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കൊവിഡ്, 12,655 പേർ രോഗമുക്തരായി, 85 മരണം

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തി……; ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത് 18 പേർ ..17 പേരും എത്തിയത് ഒരേ വിമാനത്തിൽ, 4.94 കിലോ സ്വര്‍ണം പിടികൂടി

ബെംഗളൂരു: സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ 18 യാത്രക്കാരെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവരില്‍നിന്ന് 2.35 കോടി രൂപയുടെ 4.94 കിലോ സ്വര്‍ണം കണ്ടെടുത്തു. എയര്‍ അറേബ്യ ഫ്‌ളൈറ്റില്‍ ഷാര്‍ജയില്‍നിന്ന് വന്നവരാണ് പിടിയിലായവരില്‍ 17 പേര്‍. ഒരാള്‍ ദുബായില്‍നിന്ന് എമിറേറ്റ്സ് ഫ്‌ളൈറ്റില്‍ എത്തിയതായിരുന്നു. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. സ്ഥിരമായി വിദേശത്തേക്ക് യാത്ര...

നൂറ്റാണ്ടിലെ പന്ത്! ഇയാന്‍ ഹീലിയുടെ വിക്കറ്റ് തെറിപ്പ് ശിഖാ പാണ്ഡെയുടെ ഇന്‍സ്വിംങര്‍ കാണാം- വീഡിയോ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം വനിതാ ടി20യില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 19.1 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍...

കേരളവും വൈദ്യുതി നിയന്ത്രണത്തിലേക്ക്; പവര്‍ക്കട്ട് അടക്കം ആലോചനയിലെന്ന് മന്ത്രി

തിരുവനന്തപുരം: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായത് കേരളത്തെയും ബാധിക്കും. കേരളവും വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുമെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്. കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ പവര്‍ക്കട്ട് അടക്കമുള്ള നടപ്പിലാക്കാനുള്ള ഉദ്ദേശത്തിലാണ് കെഎസ്ഇബി. രാജ്യത്തെ കല്‍ക്കരി ക്ഷാമം കേരളത്തെ ബാധിച്ചു കഴിഞ്ഞതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. കൂടംകുളത്തു നിന്ന് ഇന്നലെ 30...

കോൺഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ ഐക്യനീക്കം പ്രായോഗികമല്ല: സിപിഎം പിബി വിലയിരുത്തൽ

ദില്ലി: കോൺഗ്രസ്സിനെ മാറ്റിനിർത്തിയുള്ള പ്രതിപക്ഷ  ഐക്യനീക്കം പ്രായോഗികമല്ലെന്ന് സിപിഎം പിബിയിൽ വിലയിരുത്തൽ. ഇപ്പോഴും ഇന്ത്യയിൽ മുഖ്യ പ്രതിപക്ഷ പാർട്ടി കോൺഗ്രസാണെന്ന് വാദമുയർന്നു. വർഗീയതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ്സിന് വീഴ്ചകളുണ്ടാകുന്നുവെന്ന് എതിർവാദവുമുണ്ടായി. നിലവിലെ സാഹചര്യത്തിൽ ഫെഡറൽ മുന്നണിയോ, മൂന്നാം മുന്നണിയോ പ്രയോഗികമല്ലെന്നും ജനകീയ വിഷയങ്ങളിൽ പ്രാദേശിക പാർട്ടികളുമായി സഹകരിക്കാമെന്നും പിബി ധാരണയിലെത്തി. ബിജെപിക്ക് എതിരായ കർഷക - തൊഴിലാളി...

ബെഡ്റൂം തീഗോളമായി, ഉഗ്രശബ്ദത്തോടെ എ സി പൊട്ടിത്തെറിച്ച് ദമ്പതികൾ വെന്തുമരിച്ചു, തണുപ്പ് സഹിക്കാനാവാതെ മക്കൾ മുറി മാറിയതിനാൽ രക്ഷപ്പെട്ടു

മധുരൈ : ഉഗ്രശബ്ദത്തോടെ കിടപ്പുമുറിയിലെ എയർകണ്ടീഷണർ പൊട്ടിത്തെറിച്ച് ദമ്പതികൾ മരണപ്പെട്ടു. തമിഴ്നാട് മധുരൈയിലെ ആനയൂർ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ശക്തികണ്ണൻ, ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടമുണ്ടായത്. ശക്തികണ്ണൻ, ഭാര്യ ശുഭ. മക്കളായ കാവ്യ, കാർത്തികേയൻ എന്നിവരാണ് ഒരു മുറിയിൽ ഉറങ്ങാൻ കിടന്നത്. എന്നാൽ രാത്രിയിൽ മുറിയിൽ തണുപ്പ് കൂടുതലായതിനാൽ...

രാജ്യം ഇരുട്ടിലേക്ക്​; വിവിധ സംസ്ഥാനങ്ങൾ പവർകട്ട്​ പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യത്ത്​ കൽക്കരിക്ഷാമം രൂക്ഷമായി തുടരുന്നതിന്​ പിന്നാ​െല വിവിധ സംസ്ഥാനങ്ങളിൽ പവർകട്ട്​ പ്രഖ്യാപിച്ചു. ഉത്തർപ്രദേ​ശ്​, പഞ്ചാബ്​, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ പവർകട്ട്​ പ്രഖ്യാപിച്ചത്​. ഡൽഹിക്ക്​ പിന്നാലെ തമിഴ്​നാടിലും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്​. ​ രാജ്യത്തെ വൈദ്യുതനിലയങ്ങളിലേക്കുള്ള കൽക്കരി വിതരണത്തിൽ വൈകാതെ പുരോഗതിയുണ്ടാവുമെന്ന സൂചനയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ സംസ്ഥാനങ്ങൾ പവർകട്ട്​ പ്രഖ്യാപിച്ചത്​.

ഐപിഎല്ലില്‍ വേഗം കൊണ്ട് അമ്പരപ്പിച്ച ഉമ്രാന്‍ മാലിക്ക് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലേക്ക്

ദുബായ്: ഐപിഎല്ലില്‍ വേഗം കൊണ്ട് ശ്രദ്ധേയനായ സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ നെറ്റ് ബൗളറായി ഉള്‍പ്പെടുത്തി. ഐപിഎല്ലില്‍ നിന്ന് പുറത്തായ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയാലും ഉമ്രാന്‍ മാലിക്കിനോട് ദുബായില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിസിസഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നെറ്റ് ബൗളറെന്ന നിലയില്‍...
- Advertisement -spot_img

Latest News

ഇവർ ‘ടീം വി.ഡി.എസി’ലെ മന്ത്രിമാർ: സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. നാളെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ...
- Advertisement -spot_img