Tuesday, September 9, 2025

Latest news

ചെന്നൈയിൽ ധോണിക്ക് പകരം റിഷഭ് പന്ത്?; ഡൽഹി വിടുമെന്ന് റിപ്പോർട്ട്

ഡൽഹി: അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ യുവഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാ​ഗമാകുമെന്ന് റിപ്പോർട്ട്. നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ് റിഷഭ് പന്ത്. എന്നാൽ അടുത്ത വർഷത്തെ മെ​ഗാതാരലേലത്തിന് മുമ്പായി താരത്തെ റിലീസ് ചെയ്യാനാണ് ടീം ഡയറക്ടർ സൗരവ് ​ഗാം​ഗുലിയുടെ പദ്ധതികളെന്നാണ് സൂചന. ചെന്നൈ സൂപ്പർ കിം​ഗ്സിനൊപ്പം...

സംസ്ഥാനത്ത് വീണ്ടും നിപ? സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15കാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ ബാധയെന്ന് സംശയമുള്ള പ്രദേശത്ത് കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്. സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ...

കുവൈത്തിലെ അബ്ബാസിയയിൽ അപാര്‍ട്‌മെൻ്റിൽ തീപിടിത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാല് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി....

വീട്ടിലേക്ക് പോകാന്‍ ബസ് കിട്ടിയില്ല,വഴിയില്‍ കണ്ട കെഎസ്ആര്‍ടിസി ബസെടുത്ത് കടന്നു;യുവാവ് അറസ്റ്റില്‍

കൊല്ലം: കെഎസ്ആര്‍ടിസി ബസുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍. തെന്മല ഉറുകുന്ന് ഒറ്റക്കല്‍ ആര്യാഭവനില്‍ ബിനീഷ്(23) ആണ് പിടിയിലായത്. കൊല്ലം പുനലൂരില്‍ വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനിന്നിട്ടും കിട്ടാതിരുന്നതോടെയായിരുന്നു യുവാവിന്റെ 'കടുംകൈ'. ഡിപ്പോയ്ക്ക് സമീപത്തായി ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബസാണ് ലോറി ഡ്രൈവറായ ബിനീഷ് ഓടിച്ചുകൊണ്ട് പോയത്. ടിബി ജംഗ്ഷനില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ഹൈവേ പൊലീസാണ്...

1000 കോടി നഷ്ടവുമായി അക്ഷയ് കുമാർ; ഞെട്ടലിൽ ബോളിവുഡ്

മുംബൈ: ഒരുകാലത്ത് ഹിറ്റ് മെഷീനായിരുന്നു ബോളിവുഡിന്‍റെ ഖിലാഡി എന്നറിയപ്പെടുന്ന അക്ഷയ് കുമാർ. തുടരെ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചിരുന്ന അദ്ദേഹത്തിന് വലിയ ആരാധക വൃന്ദത്തെയും സൃഷ്ടിക്കാനായിരുന്നു. ആയോധന കലകളിലെ കഴിവുകൾ ചേർത്ത് ആക്ഷൻ പാക്ക്ഡ് ആയ നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങി. തമാശയും സാമൂഹിക സന്ദേശവുമുള്ള ചിത്രങ്ങളിലും അദ്ദേഹം തിളങ്ങി. ബോളിവുഡിലെ ഖാൻമാരുമായി താരതമ്യം ചെയ്യാവുന്ന സ്ഥിരതയുള്ള...

കോളുകൾ സൂക്ഷിക്കണം സംസാരിച്ചാൽ പണികിട്ടും;എഐയുടെ സഹായത്തോടെ പുതിയ തട്ടിപ്പ് ‘ഓഡിയോ ഡീപ്പ് ഫേക്ക്’

ദുബൈ: എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തട്ടിപ്പ് സംഘങ്ങൾ കൂടിവരികയാണെന്ന് അറിയിച്ച് സൈബര്‍ സുരക്ഷ വിദഗ്ധര്‍. ഇത്തരത്തിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോ​ഗിച്ചുള്ള പുതിയ തട്ടിപ്പ് രീതിയാണ് 'ഓഡിയോ ഡീപ്പ് ഫേക്ക്'. സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് ശബ്ദങ്ങളുടെയും മുഖങ്ങളുടെയും പോലും തനിപ്പകര്‍പ്പുണ്ടാക്കി തട്ടിപ്പ് നടത്തുന്നതാണ് ഈ രീതി. ചിലപ്പോൾ ഫോൺ കോളുകളിലൂടെയും ആകാം. ഈ വര്‍ഷം...

റെക്കോര്‍‍‍ഡ് തുകയ്ക്ക് ഐപിഎല്‍ ടീമിനെ ഏറ്റെടുക്കാന്‍ ഗൗതം ആദാനി, സ്വന്തമാക്കുക ഗുജറാത്ത് ടൈറ്റൻസിനെ

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ സ്വന്തമാക്കാന്‍ ഗൗതം അദാനി. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നിലവിലെ ഉടമകളായ സിവിസി ഗ്രൂപ്പുമായി ഏറ്റെടുക്കല്‍ സംബന്ധിച്ച ചർച്ചകള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 8300 കോടി രൂപയുടെ കരാറിനാണ് നീക്കം. ഗുജറാത്ത് ടൈറ്റന്‍സിലെ ഭൂരിഭാഗം ഓഹരികളും സിവിസി ഗ്രൂപ്പ് കൈമാറും. നാമമാത്ര ഓഹരികള്‍ മാത്രമായിരിക്കും സിവിസി ഗ്രൂപ്പ് കൈവശം വെക്കുകയെന്ന് ഇക്കണോമിക് ടൈംസ്...

മുകേഷ് അംബാനിയുടെ ഡ്രൈവറിന്റെ ശമ്പളം ഉന്നത ഉദ്യോഗസ്ഥർ സമ്പാദിക്കുന്ന പണത്തിനും മുകളിൽ

2024 ജൂലൈ 17-ലെ കണക്കനുസരിച്ച്, ഏകദേശം 122 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തിലെ 11-ാമത്തെ ധനികനുമാണെന്ന് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നു. 1966-ൽ അംബാനിയുടെ പരേതനായ പിതാവ് ധീരുഭായ് അംബാനി സ്ഥാപിച്ച റിലയൻസ് ഇൻഡസ്ട്രീസ്, തുണിത്തരങ്ങളുടെ നിർമ്മാണം,  പെട്രോകെമിക്കൽസ്, ടെക്സ്റ്റൈൽസ്, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ എന്നിവയിൽ നിന്നും വ്യാപിച്ചുകിടക്കുന്ന ഒരു...

ഈ കോളുകളെ സൂക്ഷിക്കുക! ഒരക്ഷരം പോലും മിണ്ടരുത്, സംസാരിച്ചാൽ തന്നെ പണി കിട്ടുമെന്ന് വിദഗ്ധർ

ദുബൈ: സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ തട്ടിപ്പു സംഘങ്ങളും ഓരോ ദിവസവും പുതിയ രീതികള്‍ സ്വീകരിച്ച് വരികയാണ്. ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ സുരക്ഷ വിദഗ്ധര്‍. സംഗതി പുതിയ ടെക്നിക്കാണ്, അതും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ. നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പ് രീതിയാണ് 'ഓഡിയോ ഡീപ്പ് ഫേക്ക്'. കൂടുതല്‍ വിശ്വാസ്യത തോന്നിക്കുന്നതിനായി തട്ടിപ്പ് സംഘങ്ങള്‍ നിര്‍മ്മിതബുദ്ധി...

ട്രോളുകൾ നേരിട്ട് ഐപിഎസ് ട്രെയിനി അനു, ‘തന്‍റെ പിതാവ് പാവം കർഷകൻ, ഐപിഎസുകാരനല്ല’, നടക്കുന്നത് വ്യാജ പ്രചാരണം

സിവിൽ സർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന ആരോപണം നേരിടുന്ന ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കർക്ക് എതിരെ കടുത്ത നടപടികളാണ് യുപിഎസ്‍സി സ്വീകരിച്ചിട്ടുള്ളത്. ഐഎഎസ് റദ്ദാക്കിയേക്കുമെന്നാണ് സൂചന. പരീക്ഷയ്ക്കുള്ള അപേക്ഷയിൽ തന്നെ പേരും മാതാപിതാക്കളുടെ പേരും മാറ്റി പൂജ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍, പൂജക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയരുന്നതിനിടെ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ്...
- Advertisement -spot_img

Latest News

ജാഗ്രത! സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അമീബിക് മസ്തിഷ്കജ്വരത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തിൽ 14 ജില്ലകളിലും അമീബിക് മസ്തിഷ്കജ്വരത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കിണർ വെള്ളത്തിലും വാട്ടർ ടാങ്കുകളിലും വരെ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയില്ലെങ്കിൽ...
- Advertisement -spot_img